തീര്‍ക്കുമെന്ന് ബുംറ... ക്യാപ്റ്റനോട് കളിക്കല്ലേ, ഒരു ഔദാര്യവും പ്രതീക്ഷിക്കേണ്ടെന്ന് കോലി!!

ബെംഗളൂരു: ഐപിഎല്ലിന്റെ 12ാം സീസണ്‍ ആരംഭിക്കാന്‍ ഇനി മൂന്നാഴ്ചകള്‍ മാത്രം ശേഷിക്കെ ഫ്രാഞ്ചൈസികള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ തുടങ്ങി കഴിഞ്ഞു. മുന്‍ സീസണുകളില്‍ നിന്നും വ്യത്യസ്തമായ പ്രൊമോഷണല്‍ പരിപാടികള്‍ക്കാണ് ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ തുടക്കമിട്ടിരിക്കുന്നത്. എതിര്‍ ടീമിലെ തന്റെ സഹതാരത്തെ വെല്ലുവിളിച്ചു കൊണ്ടു പുറത്തു വരുന്ന വീഡിയോകള്‍ ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നതാണ്.
റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോലിക്കു മുന്നറിയിപ്പുമായി മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രീത് ബുംറ രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ ബുംറയ്ക്കു മാസ് മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ് കോലി.
ബുംറയുടെ മുന്നറിയിപ്പ് ഇങ്ങനെ
ലോകത്തിലെ മികച്ച ബൗളറോ, അല്ലെന്നെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെ കൂടി ഇനി തീര്‍ക്കാനുണ്ട്. ചീക്കു ഭയ്യാ ഞാന്‍ വരുന്നു. ഇത്തവണ താങ്കള്‍ എന്റെ ടീമില്‍ പോലുമല്ല എന്നായിരുന്നു കോലിക്കു ബുംറയുടെ മുന്നറിയിപ്പ്.
ഇതിനാണ് മറ്റൊരു വീഡിയോയിലൂടെ കോലി മറുപടി നല്‍കിയിരിക്കുന്നത്. നീ നിന്റെ ക്യാപ്റ്റനെ സ്ലെഡ്ജ് ചെയ്യുമോ? നീ സ്ലെഡ്ജ് ചെയ്യാന്‍ പഠിച്ചത് നല്ല കാര്യം. എന്നാല്‍ ചീക്കു ഭയ്യയില്‍ നിന്നും നീ ഒരു ആനുകൂല്യവും പ്രതീക്ഷിക്കേണ്ടെന്നായിന്നു കോലിയുടെ മറുപടി.
തുടക്കമിട്ടത് പന്ത്
റിഷഭ് പന്തിന്റെ വീഡിയോ പുറത്തിറക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് ആദ്യമായി ഇത്തരമൊരു പുതുമയുള്ള വാക് പോരിന് തുടക്കമിട്ടത്. മാഹി ഭായ് ഗുരുവിനെപ്പോലെയാണ്. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന്റെ ടീമിനുമേല്‍ തകര്‍ത്തടിക്കും. ഇതോടെ ക്യാപ്റ്റന്‍ കൂള്‍ കൂളല്ലാതെ ആയി മാറുകയും ചെയ്യും. മാഹി ഭായ് കളിക്കാന്‍ ഞാന്‍ വരുന്നുവെന്നായിരുന്നു പന്തിന്റെ മുന്നറിയിപ്പ്.
ഞാന്‍ മൈതാനത്ത് ഇറങ്ങിയപ്പോള്‍ ഇതുപോലെ തന്നെയാണ് വിചാരിച്ചത്. റിഷഭേ നീ വാ. വിക്കറ്റിനു പിന്നില്‍ ഞാന്‍ തന്നെയുണ്ടാവും. കളി കാണിക്കൂ, പ്രശസ്തനാവൂയെന്ന് കിടിലന്‍ മറുപടിയും ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായ എംഎസ് ധോണി മറുപടിയും നല്‍കിയിരുന്നു.

ചെന്നൈ- ആര്‍സിബി ഉദ്ഘാടനം മല്‍സരം
മാര്‍ച്ച് 23ന് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഐപിഎല്‍ 12ാം സീസണിലെ ഉദ്ഘാടന മല്‍സരം. മാര്‍ച്ച് 26നാണ് സിഎസ്‌കെയും ഡല്‍ഹി ക്യാപ്പിറ്റല്‍സും നേര്‍ക്കുനേര്‍ വരുന്നത്. ഈ കളിയിലാണ് ധോണിയും പന്തും മുഖാമുഖം വരിക. എന്നാല്‍ കോലിയും ബുംറയും തമ്മിലുള്ള കൊമ്പുകോര്‍ക്കലിന് രണ്ടു ദിവസം കൂടി കാത്തിരിക്കേണ്ടിവരും. 28ന് ബെംഗളൂരുവിലാണ് ആര്‍സിബി- മുംബൈ പോരാട്ടം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications