മികച്ച തുടക്കം അനിവാര്യം
പുതിയ സീസണിലെ ഐപിഎല്ലില്‍ മികച്ച തുടക്കം ലഭിച്ചാല്‍ മാത്രമേ ആര്‍സിബിക്കു കിരീടം നേടാന്‍ കഴിയുകയുള്ളൂവെന്ന് ഇപ്പോള്‍ അബുദാബിയില്‍ നടന്നു കൊണ്ടിരിക്കുന്ന ടി10 ലീഗില്‍ കളിക്കുന്ന അലി ചൂണ്ടിക്കാട്ടി.
എല്ലാ സീസണിലും ആര്‍സിബി പതിയെയാണ് തുടങ്ങാറുള്ളത്. അടുത്ത തവണയും ഇതാവര്‍ത്തിക്കരുത്. കൂടുതല്‍ ചങ്കൂറ്റത്തോടെ ആര്‍സിബി കളിച്ചേ തീരൂ. പ്രത്യേകിച്ചും ഹോംഗ്രൗണ്ടില്‍. കാരണം ബെംഗളൂരുവിലെ വിക്കറ്റ് മികച്ചതാണ്. ഇവിടെ ബൗണ്ടറിക്കു വലിപ്പം കുറവായകിനാല് ബൗളര്‍മാരെ സംബന്ധിച്ച് വെല്ലുവിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോലിയും എബിഡിയും
എല്ലാ മല്‍സരങ്ങളിലും കോലിയും എബിഡിയും ചേര്‍ന്ന് തങ്ങളെ ജയിപ്പിക്കുമെന്ന് ആര്‍സിബി പ്രതീക്ഷിക്കരുതെന്ന് അലി പറഞ്ഞു. ഇവര്‍ മാത്രം തിളങ്ങിയതു കൊണ്ട് ടീമിന് വിജയിക്കാന്‍ സാധിക്കില്ല.
താനുള്‍പ്പെടെ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുന്ന ഓരോ താരവും തങ്ങളുടെ കഴിവ് പുറത്തെടുക്കണം. എങ്കില്‍ മാത്രമേ ആര്‍സിബിക്കു മുന്നേറാന്‍ കഴിയുകയുള്ളൂവെന്നും അലി വിശദമാക്കി.
12 പേരെ ഒഴിവാക്കി
പുതിയ സീസണിലേക്കുള്ള താരലേലത്തിനു മുന്നോടിയായി 12 കളിക്കാരെയാണ് ആര്‍സിബി ഒഴിവാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ പകരക്കാരനായി ടീമിലെത്തിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്നും ഇക്കൂട്ടത്തിലുണ്ട്.
കോളിന് ഡിഗ്രാന്‍ഡോം, ഹെന്റിച്ച് ക്ലാസെന്, മാര്‍ക്കസ് സ്റ്റോയ്ണിസ്, നതാന്‍ കോള്‍ട്ടര്‍നൈല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, ടിം സോത്തി തുടങ്ങിയ താരങ്ങളെയും പുതിയ സീസണില്‍ ആര്‍സിബിക്കൊപ്പം കാണില്ല.