വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: കോലിക്കു മുന്നില്‍ ധോണി മുട്ടുമടക്കും!! ആദ്യ ജയം ആര്‍സിബിക്ക്, ഇതാ കാരണങ്ങള്‍...

മാര്‍ച്ച് 23നാണ് ഉദ്ഘാടന മല്‍സരം

By Manu
കോലിക്കു മുന്നില്‍ ധോണി മുട്ടുമടക്കുമോ | Oneindia Malayalam

ചെന്നൈ: ഐപിഎല്ലിന്റെ പുതിയ സീസണിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ ക്രിക്കറ്റ് പ്രേമികളുടെ ആവോശം വാനോളമാണ്. മാര്‍ച്ച് 23ന് നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സും ഇതുവരെ ജേതാക്കളായിട്ടില്ലാത്ത റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ചെന്നൈയാണ് ആദ്യ അങ്കത്തിന് വേദിയാവുന്നകത്.

വരുന്നത് ദക്ഷിണാഫ്രിക്കയില്ലാത്ത ഐപിഎല്‍? ഡികോക്ക്, ഡുപ്ലെസി, താരനിര നീളുന്നു!! ആശങ്കയില്‍ ആരാധകര്‍ വരുന്നത് ദക്ഷിണാഫ്രിക്കയില്ലാത്ത ഐപിഎല്‍? ഡികോക്ക്, ഡുപ്ലെസി, താരനിര നീളുന്നു!! ആശങ്കയില്‍ ആരാധകര്‍

ഇന്ത്യന്‍ ടീമിന്റെ നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ നായകന്‍ എംഎസ് ധോണിയും മുഖാമുഖം വരുന്നുവെന്നത് സിഎസ്‌കെ- ആര്‍സിബി പോരാട്ടത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നുണ്ട്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ധോണിയുടെ ചെന്നൈയെ കോലിയുടെ ആര്‍സിബി ഞെട്ടിക്കാന്‍ സാധ്യത കൂടുതലാണ്. എന്തൊക്കെയാണ് കാരണങ്ങള്‍ എന്നു നോക്കാം.

കോലിയുടെ തകര്‍പ്പന്‍ ഫോം

കോലിയുടെ തകര്‍പ്പന്‍ ഫോം

മുന്‍ സീസണുകളിലേതു പോലെ ഇത്തവണയും കോലിയുടെ തകര്‍പ്പന്‍ ഫോമില്‍ തന്നെയാണ് ആര്‍സിബി പ്രതീക്ഷയര്‍പ്പിക്കുന്നത്. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ ബാറ്റ് വീശുന്ന ഇന്ത്യന്‍ നായകന്‍ ഐപിഎല്ലിലും ഇതു തുടരാമെന്ന ആത്മവിശ്വാസത്തിലാണ്.
കോലിയുടെ തുടക്കത്തില്‍ തന്നെ പുറത്താക്കാനായില്ലെങ്കില്‍ ആര്‍സിബിയെ തടഞ്ഞു നിര്‍ത്തുക ധോണിക്കും സിഎസ്‌കെയ്ക്കും ദുഷ്‌കരമായി മാറും. കോലിയെ പുറത്താക്കാനുള്ള തന്ത്രങ്ങള്‍ തയ്യാറാക്കുകയെന്നതാണ് ധോണിക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി.

മാച്ച് വിന്നറാവാന്‍ ഹെറ്റ്‌മെയര്‍

മാച്ച് വിന്നറാവാന്‍ ഹെറ്റ്‌മെയര്‍

ഈ സീസണില്‍ ആര്‍സിബിയിലെത്തിയ വെസ്റ്റ് ഇന്‍ഡീസിന്റെ യുവ ബാറ്റ്‌സ്മാന്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മാച്ച് വിന്നര്‍മാരില്‍ ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ്. വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കിളിക്കാന്‍ ശേഷിയുള്ള അദ്ദേഹത്തെ വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ പിന്‍ഗാമിയെന്നു പോലും പലരും വിശേഷിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഇന്ത്യയില്‍ വിന്‍ഡീസ് ടീം കഴിഞ്ഞ വര്‍ഷം ഏകദിന പരമ്പര കളിച്ചപ്പോള്‍ മികച്ച പ്രകടനമാണ് ഹെറ്റ്‌മെയര്‍ കാഴ്ചവച്ചത്. ഇന്ത്യന്‍ പിച്ചുകളെക്കുറിച്ചുള്ള അറിവ് ഐപിഎല്ലില്‍ 22കാരന് മുതല്‍ക്കൂട്ടാവും.
ഇത്തവണ ലേലത്തില്‍ 50 ലക്ഷം രൂപയായിരുന്നു ഹെറ്റ്‌മെയറുടെ അടിസ്ഥാന വില. എന്നാല്‍ ഡല്‍ഹി, പഞ്ചാബ്, ഹൈദരാബാദ് എന്നിവര്‍ക്കൊപ്പം ആര്‍സിബിയും വാശിയോടെ രംഗത്തിറങ്ങിയതോടെ വില കുത്തനെ ഉയര്‍ന്നു. ഒടുവില്‍ 4.2 കോടിക്കാണ് താരത്തെ ആര്‍സിബി തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചത്.

ചഹലിനെ സൂക്ഷിക്കണം

ചഹലിനെ സൂക്ഷിക്കണം

ഓസ്‌ട്രേലിയക്കെതിരേ നടന്ന കഴിഞ്ഞ പരമ്പരയില്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യയുടെ യുവ സസ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ ഐപിഎല്ലില്‍ അപകടകാരിയായ ബൗളറാണ്. ആര്‍സിബിക്കു വേണ്ടിയാണ് ഈ സീസണിലും ചഹല്‍ പന്തെറിയുക. അന്താരാഷ്ട്ര ക്രിക്കറ്റിലെ മോശം പ്രകടനത്തിന്റെ പേരില്‍ പഴികേട്ട ചഹല്‍ ഐപിഎല്ലിലൂടെ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്.
ഉദ്ഘാടന മല്‍സരത്തിന്റെ വേദിയായ ചെപ്പോക്കില്‍ ചഹലിന്റെ റിസ്റ്റ് സ്പിന്‍ ബൗളിങ് ചെന്നൈക്കു വെല്ലുവിളിയാവും. ചെപ്പോക്കിലെ വേഗം കുറഞ്ഞ പിച്ച് സ്പിന്നര്‍മാര്‍ക്ക് ഏറെ അനുയോജ്യവുമാണ്. മധ്യഓവറുകളില്‍ ചഹല്‍ രണ്ടോ, മൂന്നു വിക്കറ്റെടുത്താല്‍ പിന്നീട് കളിയില്‍ പിടിമുറുക്കുക സിഎസ്‌കെയ്ക്കു ദുഷ്‌കരമാവും.

Story first published: Monday, March 18, 2019, 12:38 [IST]
Other articles published on Mar 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X