Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: പേസര്‍മാരുടെ പേടിസ്വപ്നം- ജഡ്ഡുവാണ് ഹീറോ! ലിസ്റ്റില്‍ ധോണിയും

ഐപിഎല്ലില്‍ മുന്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുറുപ്പുചീട്ടാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ക്രിക്കറ്റില്‍ ഒരു കംപ്ലീറ്റ് പാക്കേജെന്നു വിശേഷിപ്പിക്കാവുന്ന അപൂര്‍വ്വ താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. വളരെ മികച്ച സ്പിന്‍ ബൗളറും തകര്‍ത്തടിക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനും കണ്ണഞ്ചിക്കുന്ന ഫീല്‍ഡറുമാണ് ജഡ്ഡു. ബാറ്റിങിലും ബൗളിങിലും നിരാശപ്പെടുത്തിയാലും ഫീല്‍ഡിങില്‍ അദ്ദേഹം ഇതിന്റെ ക്ഷീണം തീര്‍ക്കുമെന്നുറപ്പാണ്.

1

ടൂര്‍ണമെന്റിന്റെ കഴിഞ്ഞ മൂന്നു സീസണുകളെടുത്താല്‍ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത ഒരു നേട്ടത്തിന് ഉടമ കൂടിയാണ് ജഡേജ. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ കഴിഞ്ഞ മൂന്നു സീസണുകളിലായി ഏറ്റവും ചുരുങ്ങിയത് 100 റണ്‍സെങ്കിലും നേടിയിട്ടുള്ളവരില്‍ ഏറ്റവുമുയര്‍ന്ന ശരാശരിയുള്ളത് ജഡ്ഡുവിനാണെന്നതാണ് ശ്രദ്ധേയം. പേസര്‍മാര്‍ക്കെതിരേ 110 ആണ് അദ്ദേഹത്തിന്റെ ശരാശരി. സ്‌ട്രൈക്ക് റേറ്റാവട്ടെ 175ഉം ആണ്.

100ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള മറ്റൊരാള്‍ കൂടി ടോപ്പ് ഫൈവിലുണ്ട്. അതു മറ്റാരുമില്ല മിസ്റ്റര്‍ 360യെന്നു ചുരുക്കപ്പേരുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സാണ്. 109 ആണ് എബിഡിയുടെ ശരാശരി. സ്‌ട്രൈക്ക് റേറ്റില്‍ ജഡ്ഡുവിനും മുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ 212 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റ് എബിഡിക്കുണ്ട്.

2

ലിസ്റ്റിലെ മൂന്നാമന്‍ സിഎസ്‌കെയുടെ ക്യാപ്റ്റനും ഇതിഹാസതാരവുമായ എംഎസ് ധോണിയാണ്. 93.5 ശരാശരിയും 135 സ്‌ട്രൈക്ക് റേറ്റും കഴിഞ്ഞ മൂന്നു സീസണുകളിലായി ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ ധോണിക്കുണ്ട്. ലിസ്റ്റില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് ജോടികളാണ്. മുംബൈയുടെ ദക്ഷിണാഫ്രിക്കന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കിനാണ് നാലാംസ്ഥാനം. അദ്ദേഹം ശരാശരി 86ഉം സ്‌ട്രൈക്ക് റേറ്റ് 160ഉം ആണ്. തൊട്ടുപിന്നില്‍ മറ്റൊരു വിക്കറ്റ് കീപ്പറായ ഇന്ത്യന്‍ യുവതാരം ഇഷാന്‍ കിഷനാണുള്ളത്. ഇഷാന്റെ ശരാശരി 84.5 ആണ്. സ്‌ട്രൈക്ക് റേറ്റാവട്ടെ 161ഉം.

അതേസമയം, ഐപിഎല്ലിന്റെ 14ാം സീസണിനു അടുത്ത വെള്ളിയാഴ്ച ചെന്നൈയില്‍ തുടക്കമാവുകയാണ്. ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ രാത്രി 7.30ന് നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും മുന്‍ റണ്ണറപ്പായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മിലുള്ള ഏറ്റുമുട്ടലെന്ന നിലയില്‍ ഫാന്‍സുകാര്‍ ഈ മല്‍സരത്തെ ഏറ്റെടുത്തു കഴിഞ്ഞു. രോഹിത് നയിക്കുന്ന മുംബൈ ആറാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീടമാണ് ലക്ഷ്യമിടുന്നതെങ്കില്‍ കോലിയുടെ ആര്‍സിബി കന്നിക്കിരീടമാണ് ആഗ്രഹിക്കുന്നത്.

Story first published: Saturday, April 3, 2021, 16:49 [IST]
Other articles published on Apr 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+