Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒന്നാം ടെസ്റ്റ്: അശ്വിനും കുല്‍ദീപിനും പകരം ടീമില്‍... കോലിയോട് ജഡേജ പറഞ്ഞത്

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ് തുടങ്ങിയ അംഗീകൃത സ്പിന്നര്‍മാരെ പുറത്തിരുത്തി ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയെ കളിപ്പിച്ചതില്‍ പലരും നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ തകര്‍പ്പന്‍ ബാറ്റിങിലൂടെ ജഡേജ വിമര്‍ശകരുടെ വായടപ്പിക്കുകയായിരുന്നു. ഒന്നാമിന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ 297 വരെയെത്തിക്കുന്നതില്‍ താരം നിര്‍ണായക പങ്കു വഹിച്ചിരുന്നു. എട്ടാമനായി ക്രീസിലെത്തിയ ജഡേജ 58 റണ്‍സാണ് നേടിയത്.

jadeja kohli

തന്നെ ടീമിലെടുത്തതില്‍ ക്യാപ്റ്റന്‍ വിരാട് കോലിയോട് നന്ദി പറയുകയാണ് ജഡേജ. ക്യാപ്റ്റന്‍ നിങ്ങളില്‍ വിശ്വാസമര്‍പ്പിക്കുമ്പോള്‍ അതു വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. നിങ്ങളെ ടീമിലെ നിര്‍ണായക താരമായി ക്യാപ്റ്റന്‍ പരിഗണിക്കുന്നതിനെ തുടര്‍ന്നാണിത്. നായകന്‍ തന്നിലര്‍പ്പിച്ച വിശ്വാസം കാത്തൂസുക്ഷിക്കാന്‍ കഴിയുമെന്നു വിശ്വസിക്കുന്നതായും ജഡേജ വ്യക്തമാക്കി.

ഒന്നാമിന്നിങ്‌സില്‍ ഇന്ത്യക്കു വേണ്ടി ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയപ്പോള്‍ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ മുന്നോട്ടു നയിക്കാനാണ് ശ്രമിച്ചത്. വാലറ്റക്കാര്‍ക്കൊപ്പമായിരുന്നു തനിക്കു ബാറ്റ് ചെയ്യേണ്ടത്. സ്വന്തം ബാറ്റിങില്‍ താന്‍ അല്‍പ്പം അസ്വസ്ഥനായിരുന്നു. കഴിവിന്റെ പരമാവധി നല്‍കാനാണ് കളിക്കളത്തില്‍ ശ്രമിച്ചതെന്നും ജഡേജ കൂട്ടിച്ചേര്‍ത്തു. ഇഷാന്തിനൊപ്പം എട്ടാം വിക്കറ്റില്‍ ജഡേജ 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായത്.

Story first published: Saturday, August 24, 2019, 14:02 [IST]
Other articles published on Aug 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+