Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യൻ ‍ടീമില്‍ നിന്നും പുറത്തായി.. ഇന്‍സ്റ്റഗ്രാമില്‍ വിവാദചിത്രം പോസ്റ്റ് ചെയ്ത് രവീന്ദ്ര ജഡേജ!

ദില്ലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ രവീന്ദ്ര ജഡേജ വിവാദത്തില്‍. തന്റെ ഒഫിഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലാണ് ജഡേജ വിവാദ ചിത്രം പോസ്റ്റ് ചെയ്തത്. മികച്ചൊരു നൈറ്റ് ഔട്ടായിരുന്നു ഇന്നലെ, എന്റെ പോപോലീസ് റിപ്പോര്‍ട്ട് പ്രകാരം എന്നായിരുന്നു ജഡേജ ഈ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്. പുകവലിക്കുന്നത് പോലൊരു ചിത്രമാണ് ജഡ്ഡു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

jadeja

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ടീമില്‍ പകരക്കാരനായി ഇടം പിടിച്ചെങ്കിലും ജഡേജയ്ക്ക് ഒരു മത്സരം പോലും കളിക്കാന്‍ പറ്റിയിരുന്നില്ല. അക്ഷര്‍ പട്ടേല്‍ പരിക്ക് മാറി തിരിച്ചെത്തിയതോടെ ജഡേജ ടീമിന് പുറത്തുമായി. രണ്ട് മത്സരങ്ങളില്‍ പകരക്കാരനായി ഫീല്‍ഡില്‍ ഇറങ്ങേണ്ട ആവശ്യം മാത്രമേ ജഡേജയ്ക്കുണ്ടായുള്ളൂ. അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ചതോടെ ജഡ്ഡു ടീമിന് പുറത്തുമായി.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായതിന് പിന്നാലെ ടീം സെലക്ഷനില്‍ അതൃപ്തി പ്രകടിപ്പിച്ച് ജഡേജ ഒരു ട്വീറ്റ് ഇട്ടിരുന്നു. എന്നാല്‍ ബി സി സി ഐയെ പിണക്കണ്ട എന്ന് കരുതിയാകണം ജഡേജ അത് ഡിലീറ്റ് ചെയ്തു. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. പരമ്പരയില്‍ ഇത് വരെ കളിക്കാന്‍ അവസരം കിട്ടാത്ത കളിക്കാര്‍ക്കെല്ലാം ബാക്കിയുള്ള മത്സരങ്ങളില്‍ അവസരം കിട്ടിയേക്കും.

Story first published: Tuesday, September 26, 2017, 16:46 [IST]
Other articles published on Sep 26, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+