Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പെര്‍ത്തില്‍ ജഡേജയെ കളിപ്പിക്കാത്തതിന് കാരണമുണ്ട്; വെളിപ്പെടുത്തലുമായി രവി ശാസ്ത്രി

ഇന്ത്യയെ വലച്ച് കളിക്കാരുടെ പരിക്ക് | Oneindia Malayalam

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്താത്തതിനെ ചിലര്‍ വിമര്‍ശിച്ചിരുന്നു. സ്പിന്നിനെ ഏറെ പിന്തുണച്ച പിച്ചില്‍ ഇന്ത്യ നാല് പേസര്‍മാരുമായി കളിക്കാനിരങ്ങി തോല്‍വി വഴങ്ങുകയും ചെയ്തു. പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ ജഡേജയെ കളിപ്പിക്കാത്തത്തിന് പിന്നിലെ കാരണങ്ങള്‍ വെളിപ്പെടുത്തുകയാണ് ഇപ്പോള്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി.
കടന്നുപോയത് സംഘര്‍ഷത്തിന്റെ ദിനങ്ങളെന്ന് മിതാലി; പവാര്‍ തിരിച്ചുവരാത്തില്‍ ആശ്വാസവുമായി താരം
ജഡേജയ്ക്ക് പരിക്കിന്റെ ലക്ഷണമുണ്ടായിരുന്നെന്നാണ് ശാസ്ത്രിയുടെ വിശദീകരണം. ഇത്രയും ദൂരത്തിരുന്ന് ആളുകള്‍ക്ക് വിമര്‍ശിക്കാന്‍ എളുപ്പമാണ്. ജഡേജ ഷോള്‍ഡറിലെ പരിക്കിന് ഇഞ്ചക്ഷനെടുത്തിട്ടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കളിപ്പിക്കുക എളുപ്പമായിരുന്നില്ലെന്ന് ശാസ്ത്രി വ്യക്തമാക്കി. ജഡേജ 80 ശതമാനമെങ്കിലും കളിക്കാന്‍ സജ്ജനാണെങ്കില്‍ മെല്‍ബണില്‍ കളിക്കുമെന്നും രവി ശാസ്ത്രി പറഞ്ഞു.

ravishastri

മൂന്നാം ടെസ്റ്റിലും ആര്‍ അശ്വിന്‍ കളിക്കാന്‍ സാധ്യതയില്ലെന്നാണ് രവി ശാസ്ത്രി നല്‍കുന്ന സൂചന. ജഡേജയുടെ പരിക്ക് നിരീക്ഷിച്ചുവരികയാണെന്നും ഫിറ്റാണെങ്കില്‍ കളിപ്പിക്കുമെന്നുമുള്ള ശാസ്ത്രിയുടെ പരാമര്‍ശം അശ്വിന്റെ പരിക്ക് പൂര്‍ണമായും ഭേദമായിട്ടില്ലെന്നതാണ്. രോഹിത് ശര്‍മയും പരിക്കില്‍നിന്നും മോചിതനായിട്ടില്ല. ഒരുദിവസത്തിനുശേഷം കളിക്കാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതല്‍ അറിയാമെന്നും ശാസ്ത്രി വ്യക്തമാക്കി.

മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ടീമില്‍ പ്രകടനമായ മാറ്റം വരുത്തണമെന്നാണ് മുന്‍ ഓസീസ് താരം മൈക്കിള്‍ ഹസിയുടെ അഭിപ്രായം. പെര്‍ത്തില്‍നിന്നും തീര്‍ത്തും വിഭിന്നമായ സാഹചര്യമാണ് മെല്‍ബണിലേതെന്നും ഹാര്‍ദിക് പാണ്ഡ്യയെ തീര്‍ച്ചയായും ടീമില്‍ ഉള്‍പ്പെടുത്തണമെന്നും ഹസി പറഞ്ഞു. പാണ്ഡ്യയെ ഉള്‍പ്പെടുത്തണമെന്നാണ് സുനില്‍ ഗാവസ്‌കറുടെയും നിര്‍ദ്ദേശം. ശാസ്ത്രി വിഷയത്തില്‍ വ്യക്തമായി പ്രതികരിച്ചിട്ടില്ല.

Story first published: Sunday, December 23, 2018, 11:46 [IST]
Other articles published on Dec 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+