കടന്നുപോയത് സംഘര്‍ഷത്തിന്റെ ദിനങ്ങളെന്ന് മിതാലി; പവാര്‍ തിരിച്ചുവരാത്തില്‍ ആശ്വാസവുമായി താരം
ദില്ലി: വനിതാ ടി20 ലോകകപ്പിനിടെയുണ്ടായ വിവാദത്തിനുശേഷം ഇതാദ്യമായി പ്രതികരണവുമായി ഇന്ത്യന്‍ വനിതാ താരം മിതാലി രാജ്. സംഘര്‍ഷത്തിന്റെ നാളുകളിലൂടെയാണ് താനും കുടുംബവും കടന്നുപോയതെന്നും ഇനി ക്രിക്കറ്റിലേക്ക് വീണ്ടും ശ്രദ്ധേകേന്ദ്രീകരിക്കുകയാണെന്നും മിതാലി പറഞ്ഞു. ന്യൂസിലന്‍ഡ് പര്യടനത്തിനായുള്ള ടീമിന്റെ പ്രഖ്യാപനത്തിന് ശേഷമാണ് മിതാലി മാധ്യമങ്ങളെ നേരിട്ടത്.

ടീമിന്റെ മുന്‍ പരിശീലകന്‍ രമേഷ് പവാര്‍ മിതാലി രാജിനെ ഒതുക്കാന്‍ ശ്രമിച്ചതാണ് വിവാദത്തിനിടയാക്കിയത്. ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ മിതാലിയെ കളിപ്പിച്ചിരുന്നില്ല. മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുകയും ചെയ്തു. ഇതിനുശേഷമാണ് പരിശീലകന്‍ തന്നെ അവഗണിക്കാന്‍ ശ്രമിച്ചതായികാട്ടി മിതാലി ബിസിസിഐയ്ക്ക് പരാതി നല്‍കിയത്. കാലാവധി അവസാനിച്ചശേഷം പവാറിനെ ഒഴിവാക്കുകയും ചെയ്തു.
മുന്‍ ഇന്ത്യന്‍ താരം ഡബ്ല്യു വി രാമനാണ് പുതിയ പരിശീലകന്‍. പവാറിനെ വീണ്ടും പരിശീലകനാക്കിയേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും ബിസിസിഐ അതിന് തയ്യാറായില്ല. ഹര്‍മന്‍പ്രീത് കൗര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പവാറിനെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യക്കാരായിരുന്നു. പവാര്‍ തിരിച്ചുവന്നിരുന്നെങ്കില്‍ മിതാലി ക്രിക്കറ്റ് കരിയകര്‍ അവസാനിപ്പിച്ചേക്കുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
വിവാദങ്ങള്‍ക്ക് വിരാമമായതോടെ താന്‍ ക്രിക്കറ്റില്‍ തിരിച്ചുവരികയാണെന്ന് മിതാലി പറഞ്ഞു. ഇന്ത്യ ന്യൂസിലന്‍ഡില്‍ 5 ഏകദിനങ്ങളും 3 ടി20 മത്സരങ്ങളും കളിക്കുന്നുണ്ട്. ജനുവരി 24നാണ് പരമ്പരയ്ക്ക് തുടക്കമാവുക. കളിക്കാരുടെ കെട്ടുറപ്പിന്റെ കാര്യത്തില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരിക്കും വരാനിരിക്കുന്ന പരമ്പരയെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications