അടിപിടിക്കിടയില്‍ രണ്ടാം ടെസ്റ്റ് ലോര്‍ഡ്‌സില്‍
ലോര്‍ഡ്‌സ്: ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്‌സില്‍ രണ്ടാം ടെസ്റ്റിനിറങ്ങുന്ന ധോണിയും കുക്കും ടോസിടാന്‍ ഇറങ്ങുമ്പോള്‍ പ്രാര്‍ഥിക്കുക കളി ജയിക്കണേ എന്നായിരിക്കില്ല, ഗ്രൗണ്ടില്‍ ഒരു കൂട്ടത്തല്ല് ഒഴിവാക്കണേ എന്നായിരിക്കും. ഒന്നാം ടെസ്റ്റിനിടെ രവീന്ദ്ര ജഡേജയും ജയിംസ് ആന്ഡഡേഴ്‌സണും തമ്മിലുണ്ടായ കശപിശയാണ് ടീമുകള്‍ തമ്മിലുള്ള അടിയോളം വളര്‍ന്നത്.
ആന്‍ഡേഴ്‌സണെതിരെ ഇന്ത്യ പരാതി എഴുതി നല്‍കിയിരുന്നു. ലെവല്‍ മൂന്ന് പ്രകാരമുള്ള കുറ്റം ആന്‍ഡേഴ്‌സണ് മേല്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്. രണ്ടോ മൂന്നോ ടെസ്റ്റില്‍ നിന്നുവരെ ആന്‍ഡേഴ്‌സനെ വിലക്കിയേക്കാം. എന്തായാലും ഇംഗ്ലണ്ടും വെറുതെയിരുന്നില്ല, ഇംഗ്ലണ്ടിന്റെ പരാതിയിന്മേല്‍ ജഡേജയ്‌ക്കെതിരെ ലെവല്‍ രണ്ട് ചുമത്തപ്പെട്ടിട്ടുണ്ട്.
അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ കളി ട്രെന്റ്ബ്രിഡ്ജില്‍ സമനിലയില്‍ കലാശിച്ചിരുന്നു. കളിയുടെയും അടിയുടെയും വിശേഷങ്ങളിലേക്ക്.

ആന്‍ഡേഴ്‌സണ് വിലക്ക്?
ജഡേജയെ കയ്യേറ്റം ചെയ്തു എന്നാണ് ആന്‍ഡേഴ്‌സണെതിരായ ആരോപണം. കുറ്റം തെളിഞ്ഞാല്‍ രണ്ടോ മൂന്നോ ടെസ്റ്റുകളില്‍ നിന്നും ആന്‍ഡേഴ്‌സണെ വിലക്കിയേക്കും.

അടി കിട്ടിയോ
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമല്ല. ജഡേജയെ ആന്‍ഡേഴ്‌സണ്‍ തള്ളുകയും ചീത്ത വിളിക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.

കാര്യം നിസാരമല്ല
സംഗതി പക്ഷേ അത്ര നിസാരമല്ല. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് കളിക്കാര്‍ക്കെതിരെയും വിലക്കുണ്ടായേക്കും

പ്രശ്‌നക്കാരന്‍ ആന്‍ഡേഴ്‌സണ്‍
ജഡേജയല്ല ആന്‍ഡേഴ്‌സനാണ് കുറ്റക്കാരനെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി പറയുന്നത്.

കുക്ക് വിടുമോ
ധോണിക്ക് ജഡേജ എന്ന പോലെ തന്നെ കുക്കിന് വേണ്ടപ്പെട്ടയാളാണ് ആന്‍ഡേഴ്‌സണ്‍. ഇംഗ്ലണ്ട് വെറുതെയിരിക്കുമോ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications