Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ഫീല്‍‍ഡിങിലെ പുപ്പുലി.. 10 വര്‍ഷത്തിനിടെ ഇവനേക്കാള്‍ കേമനില്ല, ചൂണ്ടിക്കാട്ടി ശ്രീധര്‍

sri

ദില്ലി: ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ വാനോളം പ്രശംസിച്ച് ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീല്‍ഡറെന്നാണ് ജഡേജയെ ശ്രീധര്‍ വിശേഷിപ്പിച്ചത്. ഒരിടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ താരം സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ വീണ്ടും അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ ഫീല്‍ഡിങില്‍ വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളതെന്നു ശ്രീധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ പ്രകടനത്തെ അടുത്തിടെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി അഭിനന്ദിച്ചതും ഇത് അടിവരയിടുന്നതായി ശ്രീധര്‍ പറഞ്ഞു. കഴിഞ്ഞ ഏകദിന ലോകകപ്പിനിടെയും എതിര്‍ ടീം ക്യാപ്റ്റന്‍മാര്‍ ഇന്ത്യയുടെ ഫീല്‍ഡിങ് നിലവാരത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയും കോച്ച് രവി ശാസ്ത്രിയും നടത്തിയ പരിശ്രവും ഫീല്‍ഡിങ് നിലവാരം ഉയരാന്‍ കാരണമായി. കളിക്കാരുടെ മനോനിലയും ഫിറ്റ്‌നസുമാണ് ഫീല്‍ഡിങില്‍ ഇത്രയും വലിയ മാറ്റങ്ങള്‍ വരുത്തിയതെന്നും ശ്രീധര്‍ വിശദമാക്കി.

jadej

ഫീല്‍ഡില്‍ ജഡേജയുടെ സാന്നിധ്യം ടീമിനെയാകെ ഉത്തേജിപ്പിക്കുന്നതാണ്. ഫീല്‍ഡിങിലൂടെ എതിര്‍ ടീമിനെ വിറപ്പിച്ചു നിര്‍ത്താന്‍ ശേഷിയുള്ള താരമാണ് ജഡ്ഡു. ഒരുപാട് പിന്നിലേക്കു പോവുന്നില്ല, എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീല്‍ഡര്‍ ജഡേജ തന്നെയാണ് നിസംശയം പറയാന്‍ കഴിയുമെന്നും ശ്രീധര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, October 28, 2019, 15:18 [IST]
Other articles published on Oct 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+