For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചെന്നൈ ടീമിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി താരതമ്യം ചെയ്ത അശ്വിന് ഫുട്‌ബോള്‍ ആരാധകരുടെ ട്രോള്‍

By Anwar Sadath

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി താരതമ്യം ചെയ്ത സ്പിന്നര്‍ ആര്‍ അശ്വിന് ഫുട്‌ബോള്‍ ആരാധകരുടെ ട്രോള്‍ പ്രവാഹം. മ്യൂണിക്കില്‍ വെച്ച് വിമാനം തകര്‍ന്ന് കളിക്കാരെ നഷ്ടപ്പെട്ടശേഷം തിരിച്ചുവരവ് നടത്തിയ മാഞ്ചസ്റ്ററിന് സമാനമാണ് ചെന്നൈ ടീമിന്റെ തിരിച്ചുവരവെന്നായിരുന്നു അശ്വിന്റെ ട്വീറ്റ്.

വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്ക് രണ്ടുവര്‍ഷത്തെ സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. സസ്‌പെന്‍ഷനുശേഷം 2018ല്‍ ടീം തിരിച്ചുവരാനൊരുങ്ങവെയാണ് അശ്വിന്‍ ടീമിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി താരതമ്യം ചെയ്തത്. എന്നാല്‍, യാതൊരുവിധ താരതമ്യത്തിനും അര്‍ഹതയില്ലെന്ന് യുണൈറ്റഡ് ഫാന്‍ മറുപടി നല്‍കി.

ashwin

1958 ഫിബ്രുവരി ആറിനായിരുന്നു ലോകത്തെ നടുക്കിയ വിമാന ദുരന്തമുണ്ടായത്. അന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ 8 കളിക്കാരും 3 സ്റ്റാഫുകളും കൊല്ലപ്പെട്ടു. ക്ലബ്ബ് മാനേജര്‍ മാറ്റ് ബസ്ബി, ബോബി ചാള്‍ട്ടന്‍ തുടങ്ങി അപൂര്‍വം പേരെ രക്ഷപ്പെട്ടുള്ളു. പിന്നീട് പ്രാദേശിക കളിക്കാരെ വെച്ചാണ് യുണൈറ്റഡ് സീസണ്‍ പൂര്‍ത്തിയാക്കിയത്.

ഇതേ രീതിയിലാണ് ചെന്നൈ ടീമിന്റെ തകര്‍ച്ചയും തിരിച്ചുവരവുമെന്ന അശ്വിന്റെ താരതമ്യത്തിന്‍ സോഷ്യല്‍ മീഡിയ കണക്കിന് മറുപടി നല്‍കുന്നുണ്ട്. തന്റെ താരതമ്യം വിശദീകരിച്ചെങ്കിലും അശ്വിന് ട്രോള്‍ മഴ തുടരുകയാണ്. അഴിമതികാട്ടി പുറത്തായ ടീമിനെ ദുരന്തത്തിലെത്തിയ ലോകോത്തര ടീമുമായി താരതമ്യം ചെയ്ത അശ്വിന് യുണൈറ്റഡ് ടീമിനെ അറിയില്ലെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്.

Story first published: Thursday, July 20, 2017, 9:04 [IST]
Other articles published on Jul 20, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+