Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ബംഗ്ലാദേശ് ടെസ്റ്റ്: അശ്വിന് വീണ്ടുമൊരു പൊന്‍തൂവല്‍

ഇന്‍ഡോര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ സുവര്‍ണ നാഴികക്കല്ല് പിന്നിട്ട് രവിചന്ദ്രന്‍ അശ്വിന്‍. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ കരിയറിലെ 250 -മത്തെ ഹോം വിക്കറ്റ് അശ്വിന്‍ സ്വന്തമാക്കി. ഹോം ടെസ്റ്റില്‍ അതിവേഗം 250 വിക്കറ്റുകള്‍ തികച്ച രണ്ടു താരങ്ങളില്‍ ഒരാളാണ് ഇപ്പോള്‍ രവിചന്ദ്രന്‍ അശ്വിന്‍. മുന്‍ ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനുമായാണ് അശ്വിന്‍ ഈ റെക്കോര്‍ഡ് പങ്കിടുന്നത്. ഇരു താരങ്ങളും 42 മത്സരങ്ങള്‍ കൊണ്ട് 250 ഹോം വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

250 -മത്തെ ഇര

ബംഗ്ലാദേശ് നായകന്‍ മോമിനുള്‍ ഹഖാണ് അശ്വിന്റെ 250 -മത്തെ ഇര. അശ്വിന്റെ ആം ബോളില്‍ കുടുങ്ങുകയായിരുന്നു ഹഖ്. പന്ത് പിച്ചില്‍ കുത്തി തിരിയുമെന്ന കണക്കുകൂട്ടലിലാണ് ബംഗ്ലാ നായകന്‍ ഷോട്ട് കളിക്കാതെ വിട്ടത്. പക്ഷെ ഹഖിനെ കാഴ്ച്ചക്കാരനാക്കി പന്ത് നേരെ സ്റ്റംപിലേക്കും ചെന്നുകയറി.

ക്യാപ്റ്റനില്‍ കേമന്‍... കോലിയോ, രോഹിത്തോ? വ്യത്യാസം ചൂണ്ടിക്കാട്ടി ശിഖര്‍ ധവാന്‍

കുംബ്ലൈയെ മറികടന്നു

മുന്‍ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ അനില്‍ കുംബ്ലൈയെ മറികടന്നാണ് ഹോം ടെസ്റ്റിലെ അതിവേഗ 250 വിക്കറ്റു നേട്ടം അശ്വിന്‍ കുറിച്ചിരിക്കുന്നത്. ടെസ്റ്റില്‍ 250 ഹോം വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാന്‍ 43 മത്സരങ്ങള്‍ കളിക്കേണ്ടി വന്നിട്ടുണ്ട് കുംബ്ലൈയ്ക്ക്. ഇതേ നേട്ടം 42 മത്സരങ്ങള്‍ കൊണ്ട് അശ്വിന്‍ കൈയ്യടക്കി. ഹര്‍ഭജന്‍ സിങ്ങാണ് ഹോം ടെസ്റ്റില്‍ 250 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള മറ്റൊരു ഇന്ത്യന്‍ താരം. 51 ടെസ്റ്റുകളില്‍ നിന്നാണ് ഹര്‍ഭജന്‍ 250 വിക്കറ്റു സമ്പാദ്യം.

പട്ടികയിൽ ഇവർ

ഹോം ടെസ്റ്റില്‍ അതിവേഗം 250 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയ അഞ്ചു താരങ്ങള്‍ ചുവടെ:

1. മുത്തയ്യ മുരളീധരന്‍ (ശ്രീലങ്ക)/ രവിചന്ദ്രന്‍ അശ്വിന്‍ (ഇന്ത്യ) — 42 മത്സരങ്ങള്‍
2. അനില്‍ കുംബ്ലൈ (ഇന്ത്യ) — 43 മത്സരങ്ങള്‍
3. രംഗണ ഹെറാത്ത് (ശ്രീലങ്ക) — 44 മത്സരങ്ങള്‍
4. ഡെയ്ല്‍ സ്റ്റെയ്ന്‍ (ദക്ഷിണാഫ്രിക്ക) — 49 മത്സരങ്ങള്‍
5. ഹര്‍ഭജന്‍ സിങ് (ഇന്ത്യ) — 51 മത്സരങ്ങള്‍

അതിവേഗം 350 വിക്കറ്റും

നേരത്തെ, ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ കരിയറിലെ 350 -മത്തെ ടെസ്റ്റ് വിക്കറ്റ് രവിചന്ദ്രന്‍ അശ്വിന്‍ പിന്നിട്ടിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 350 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയ താരമെന്ന ബഹുമതിയും അശ്വിനുണ്ട്. വീണ്ടും മുത്തയ്യ മുരളീധരനുമായി ഈ റെക്കോര്‍ഡും താരം പങ്കിടുന്നത്. ഇരുവരും 66 ടെസ്റ്റുകള്‍ കളിച്ചാണ് 350 വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

Story first published: Thursday, November 14, 2019, 15:18 [IST]
Other articles published on Nov 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+