ഇന്ത്യന്‍ കോച്ച്... ആ കസേര ഇനിയാരും സ്വപ്‌നം കാണേണ്ട, സൂചനകള്‍ പുറത്ത്, കോലി ഹാപ്പി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരിശീലകന്‍ ആരാവുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ലോകകപ്പോടെ നിലവിലെ കോച്ച് രവി ശാസ്ത്രിയുമായുള്ള ഇന്ത്യയുടെ കരാര്‍ അവസാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് പുതിയ പരിശീകലകനെ തിരഞ്ഞെടുക്കാനൊരുങ്ങുകയാണ് ബിസിസിഐ. ഇതിനായി മുന്‍ കാപ്റ്റനും ഇതിഹാസ താരവുമായ കപില്‍ ദേവിന്റെ കീഴിലുള്ള പ്രത്യേക കമ്മിറ്റിയെ കോച്ചിനെ കണ്ടെത്താനുള്ള ചുമതലയും ഏല്‍പ്പിച്ചിരുന്നു.
2011ല്‍ ഇന്ത്യക്കു ലോകകപ്പ് നേടിത്തന്ന കോച്ചായ ഗാരി കേസ്റ്റണുള്‍പ്പെടെ പലരുടെയും പേരുകള്‍ പരിശീലകസ്ഥാനത്തേക്കു ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ സൂചനകള്‍ പുറത്തു വന്നിരിക്കുകയാണ്.

ശാസ്ത്രി തന്നെ?
ബിസിസിയെ നിയന്ത്രിക്കാന്‍ സുപ്രീം കോടതി നിയമിച്ച ഭരണസമിതിയിലെ അംഗമായ അന്‍ഷുമാന്‍ ഗെയ്ക്വാദാണ് പുതിയ കോച്ചിനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. ശാസ്ത്രി തന്നെ പരിശീകസ്ഥാനത്ത് തുടരാനാണ് സാധ്യതയെന്നു അദ്ദേഹം വെളിപ്പെടുത്തി.ശാസ്ത്രി തന്നെയാണ് കോച്ചെങ്കില്‍ അത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കും ആഹ്ലാദമാവും. കാരണം ഇരുവരും തമ്മില്‍ അത്രയും മികച്ച ബന്ധമാണുള്ളത്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുഖ്യ കോച്ചിന്റെ സ്ഥാനത്ത് ശാസ്ത്രി തന്നെ തുടരുമെന്നുറപ്പാണെന്നും എന്നാല്‍ മറ്റു കോച്ചിങ് സ്റ്റാഫുകളുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഇന്ത്യയുടെ മുന്‍ പരിശീലകന്‍ കൂടിയായിരുന്ന ഗെയ്ക്ക്വാവാദ് വ്യക്തമാക്കി. നിലവില്‍ കോച്ചിനെ കണ്ടെത്താന്‍ കപിലിന്റെ കീഴിലുള്ള മൂന്നംഗ പ്രത്യേക കമ്മിറ്റിയിലെ അംഗം കൂടിയാണ് അദ്ദേഹം.

ഭീഷണിയില്ല
ശാസ്ത്രിയുടെ പരിശീലകസ്ഥാനത്തിനു ഒരു തരത്തിലുമുള്ള ഭീഷണികളുമില്ലെന്നു ഗെയ്ക്വാദ് പറഞ്ഞു. ടീമിന്റെ പ്രകടനത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് അദ്ദേഹം വീണ്ടും ഈ റോളില്‍ നിയമിക്കാനൊരുങ്ങുന്നതെന്നും ഗെയ്ക്വാദ് അറിയിച്ചു.
അതേസമയം, ബാറ്റിങ്, ഫീല്‍ഡിങ് കോച്ചുമാര്‍, ഫിസിയോ തെറാപ്പിസ്റ്റ്, സ്‌ട്രെങ്ത് ആന്റ് കണ്ടീഷനിങ് കോച്ച്, അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ എന്നീ സ്ഥാനങ്ങളിലേക്കു ലഭിച്ചിരിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് ഉചിതമായവരെ തിരഞ്ഞെടുക്കുമെന്നും ഗെയ്ക്വാദ് കൂട്ടിച്ചേര്‍ത്തു.

ജൂലൈ 30 അവസാന തിയ്യതി
ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തേക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 30 ആണ്. ന്യൂസിലാന്‍ഡിന്റെ മുന്‍ കോച്ചായിരുന്ന മൈക്ക് ഹെസ്സന്‍, ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനുമായ മഹേല ജയവര്‍ധനെയും ഇന്ത്യന്‍ കോച്ചാവാന്‍ രംഗത്തുണ്ടെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications