For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ട് പര്യടനം- 2014ല്‍ 134 റണ്‍സ്, 18ല്‍ 593 റണ്‍സ്!, സാധിച്ചത് എങ്ങനെയെന്ന് കോലി പറയും

രവി ശാസ്ത്രിയുടെ ഉപദേശമാണ് തുണയായതെന്നു കോലി

ഇന്ത്യന്‍ ടീം ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ വിരാട് കോലി കരിയറില്‍ മറക്കാനാഗ്രഹിക്കുന്ന പരമ്പരയായിരിക്കും 2014ലെ ഇംഗ്ലണ്ട് പര്യടനം. ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം ദയീയമായി പരാജയപ്പെട്ടു. ഇതിന്റെ പേരില്‍ കോലിക്കു ഏറെ വിമര്‍ശനങ്ങളും നേരിട്ടിരുന്നു. 2014ല്‍ നടന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ വെറും 134 റണ്‍സാണ് അദ്ദേഹത്തിനു നേടാന്‍ കഴിഞ്ഞത്.

1

പര്യടനത്തില്‍ ഇന്ത്യയുടെ ക്യാപ്റ്റനും കോലി തന്നെയായിരുന്നു. ഇന്ത്യ ദയനീയമായി പരമ്പര കൈവിട്ടപ്പോള്‍ കോലിയുടെ ക്യാപ്റ്റന്‍സി മാത്രമല്ല ബാറ്റിങും ചോദ്യം ചെയ്യപ്പെട്ടു. എന്നാല്‍ 2018ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ കോലി ഈ നാണക്കേടിനു പ്രായശ്ചിത്തം ചെയ്തു. അഞ്ചു ടെസ്റ്റുകളില്‍ നിന്നും 59ന് മുകളില്‍ 593 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. ഈ പരമ്പരയിലെ ടോപ്‌സ്‌കോററും കോലി തന്നെയായിരുന്നു.

കോച്ച് രവി ശാസ്ത്രിയുടെ ഉപദേശമാണ് അന്നു തനിക്കു തുണയായതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കോലി. ടീമംഗം മായങ്ക് അഗര്‍വാളുമായുള്ള ബിസിസിഐ ടിവിയുടെ ലൈിവിലാണ് അദ്ദേഹം മനസ്സ് തുറന്നത്. 2014ലെ ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞതിനു പിന്നാലെ ശാസ്ത്രി ശിഖര്‍ ധവാനെയും തന്നെയും അദ്ദേഹത്തിന്റെ മുറിയിലേക്കേു വിളിപ്പിച്ചിരുന്നു. ക്രീസിന് പുറത്തേക്ക് ഇറങ്ങി നിന്ന് ബാറ്റ് ചെയ്യുന്നത് പരിശീലിക്കാന്‍ ശാസ്ത്രി ഉപദേശിച്ചു. അന്നു മുതല്‍ ഇത് പരിശീലിക്കാന്‍ തുടങ്ങുകയും ചെയ്തു. ബാറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു ക്രീസില്‍ ലഭിക്കുന്ന സ്ഥലത്തിനു മേല്‍ നിയന്ത്രണം നേടാനാണ് ഇങ്ങനെ ചെയ്യുന്നതെന്നായിരുന്നു കോച്ചിന്റെ ഉപദേശം. തന്നെ പുറത്താക്കാന്‍ ബൗളര്‍മാര്‍ക്ക് ഒരുപാട് അവസരങ്ങള്‍ നല്‍കാതിരിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നതായി കോലി വിശദമാക്കി.

2

2018ലെ ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ ശാസ്ത്രി ഉപദേശിച്ചതു പോലെ ബാറ്റ് ചെയ്യുന്നതിനെക്കുറിച്ച് മറന്നു പോയിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട അദ്ദേഹം വീണ്ടും തന്നെ ഓര്‍മിപ്പിക്കുകയായിരുന്നുവെന്നും കോലി പറയുന്നു. സന്നാഹ മല്‍സരത്തിനു മുമ്പുള്ള ആദ്യത്തെ നെറ്റ് സെഷനില്‍ ബാറ്റിങ് പരിശീലനം നടത്തവെയാണ് ശാസ്ത്രി പഴയ ഉപദേശത്തെക്കുറിച്ച് ഓര്‍മിപ്പിച്ചത്. നീയെന്ത് കൊണ്ടാണ് ക്രീസിന് പുറത്തേക്ക് ഇറങ്ങി ബാറ്റ് ചെയ്യാത്തതെന്നു അദ്ദേഹം ചോദിക്കുകയായിരുന്നു. അപ്പോഴാണ് പഴയ ഉപദേശത്തെക്കുറിച്ച് ഓര്‍മ വന്നതെന്നും മായങ്കുമായുള്ള വീഡിയോയില്‍ കോലി വിശദമാക്കി.

ശാസ്ത്രിയുടെ ഓര്‍മപ്പെടുത്തലിനു ശേഷം വീണ്ടും നെറ്റ്‌സിലേക്കു തിരികെപ്പോയ താന്‍ 40 മിനിറ്റോളം അദ്ദേഹം ഉപദേശിച്ചതു പോലെ ബാറ്റിങ് പരിശീലനം നടത്തി. സന്നാഹ മല്‍സരത്തില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞു. സ്വാഭാവികമായും പിന്നീട് നടന്ന ടെസ്റ്റ് മല്‍സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഇതു തനിക്കു സഹായകമായെന്നും കോലി ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, July 24, 2020, 15:20 [IST]
Other articles published on Jul 24, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+