Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ അപ്രതീക്ഷിത വിരമിയ്ക്കലിന് കാരണം കോലിയെന്ന് രവിശാസ്ത്രി

കൊളംബോ: അപ്രതീക്ഷിതമായിട്ടായിരുന്നു മഹേന്ദ്ര സിങ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. അതും ക്യാപ്റ്റനായി ഒരു പരമ്പര നേരിട്ടുകൊണ്ടിരിയ്‌ക്കെ!

എന്തുകൊണ്ടാണ് ധോണി അങ്ങനെ ഒരു വിരമിയ്ക്കല്‍ തീരുമാനമെടുത്തത് എന്ന് ക്രിക്കറ്റ് ആരാധകരെല്ലാം പലവട്ടം ചിന്തിച്ചു. പക്ഷേ അതിന്റെ കാരണം ധോണി ഇതുവരെ പറഞ്ഞിട്ടില്ല.

ധോണി പറഞ്ഞില്ലെങ്കിലെന്താ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡയറക്ടര്‍ രവി ശാസ്ത്രി ആ അപ്രതീക്ഷിത വിരമിയ്ക്കലിന്റെ കാരണം ഇപ്പോള്‍ വെളിപ്പെടുത്തിയിരിയ്ക്കുന്നു. വിരാട് കോലിയായിരുന്നു ആ 'കാരണം'

ധോണിയുടെ വിരമിയ്ക്കല്‍

ധോണിയുടെ വിരമിയ്ക്കല്‍

2014 ഡിസംബര്‍ 31 നായിരുന്നു താന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയക്കെതിരെയുള്ള മൂന്നാം ടെസ്റ്റിന് ശേഷമായിരുന്നു ഇത്.

കാരണക്കാരന്‍ ആര്

കാരണക്കാരന്‍ ആര്

ധോണിയുടെ പെട്ടെന്നുള്ള വിരമിയ്ക്കലിന് കാരണം ആരായിരുന്നു. മാധ്യമങ്ങളുടെ പ്രചാരണം ആയിരുന്നു എന്ന് ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിന്റെ യഥാര്‍ത്ഥകാരണം ഇപ്പോള്‍ രവി ശാസ്ത്രി പറയുന്നു.

വിരാട് കോലി?

വിരാട് കോലി?

ടെസ്റ്റ് ടീമിനെ നയിക്കാന്‍ വിരാട് കോലി പ്രാപ്തനായി എന്ന ബോധ്യമായിരിയ്ക്കാം ധോണിയുടെ വിരമിയ്ക്കലിന് പിറകില്‍ എന്നാണ് രവി ശാസ്ത്രി പറയുന്നത്.

മൂന്ന് ഫോര്‍മാറ്റും

മൂന്ന് ഫോര്‍മാറ്റും

ഏകദിനം, ടെസ്റ്റ്, 20-ട്വന്റി- ക്രിക്കറ്റിന്റെ ഈ മൂന്ന് ഫോര്‍മാറ്റും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടാണെന്ന് ധോണി തിരിച്ചറിഞ്ഞിരുന്നു എന്നാണ് ശാസ്ത്രി പറയുന്ന മറ്റൊരു ന്യായം.

കോലിയ്ക്ക് വേണ്ടി

കോലിയ്ക്ക് വേണ്ടി

വിരാട് കോലി ആയിരിയ്ക്കും ഇന്ത്യന്‍ ടീമിന്റെ അടുത്ത നായകന്‍ എന്ന് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കി വന്നിരുന്ന സമയമാണല്ലോ അത്.

 കൃത്യ സമയം

കൃത്യ സമയം

തനിയ്ക്ക് ശേഷം കോലി തന്നെയാണ് ടീമിനെ നയിക്കേണ്ടത് എന്ന സന്ദേശം കൂടിയാണ് ആ സമയത്ത് ധോണി തന്റെ വിരമിയ്ക്കല്‍ പ്രഖ്യാപനത്തിലൂടെ നല്‍കിയതെന്നും രവി ശാസ്ത്രി പറയുന്നു.

Story first published: Saturday, August 29, 2015, 13:06 [IST]
Other articles published on Aug 29, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+