മായങ്കിനെ അധിക്ഷേപിച്ച കമന്റേറ്റര്‍ക്ക് മറുപടിയുമായി രവി ശാസ്ത്രി

മറുപടി കൊടുക്കുവാണേൽ ഇങ്ങനെ വേണം | OneIndia Malayalam

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയ ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ അധിക്ഷേപിച്ച കെറി ഒകീഫെയ്ക്ക് മറുപടിയുമായി രവി ശാസ്ത്രി. കെറി എന്നെങ്കിലും എന്നെങ്കിലും കാന്റീന്‍ തുറക്കുകയാണെങ്കില്‍ മായങ്കിന് അവിടെനിന്നും ഒരു കോഫി നുണയാന്‍ താത്പര്യമുണ്ടെന്നും അതുവഴി ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും കോഫികള്‍ തമ്മില്‍ താരതമ്യം ചെയ്യാമെന്നും ഇന്ത്യന്‍ പരിശീലകന്‍ പറഞ്ഞു.
അടുത്ത ലോകകപ്പ് ആര്‍ക്ക്? വിന്‍ഡീസ് ഇതിഹാസം റിച്ചാര്‍ഡ്‌സിന്റെ പ്രവചനം ഇങ്ങനെ... 4 പേര്‍ക്ക് സാധ്യത
ആദ്യ ഇന്നിങ്‌സില്‍ മായങ്കിന്റെ പ്രകടനം വിലയിരുത്തുന്നതിനിടെ ഫോക്‌സ് സ്‌പോര്‍ട്‌സ് ചാനലിന്റെ ഓസ്‌ട്രേലിയന്‍ കമന്റേറ്ററായ കെറി ഒകീഫെ അധിക്ഷേപകരമായ പരാമര്‍ശം നടത്തുകയായിരുന്നു. നേരത്തേ ആഭ്യന്തര ക്രിക്കറ്റില്‍ മായങ്ക് നേടിയ ട്രിപ്പിള്‍ സെഞ്ച്വറി കാന്റീന്‍ ഇലവനെതിരെയാണെന്നാണ് ഒകീഫയുടെ പരിഹാസം. ഒകീഫെ മാത്രമല്ല ഓസ്ട്രേലിയയുടെ മുന്‍ ഓപ്പണറായ മാര്‍ക്ക് വോയും മായങ്കിന്റെ ആഭ്യന്തര പ്രകടനത്തെ തരംതാഴ്ത്തി സംസാരിച്ചു. ഇന്ത്യയില്‍ മായങ്കിന്റെ ബാറ്റിങ് ശരാശരി 50 ഉണ്ടായിരിക്കാം. എന്നാല്‍ ഓസ്ട്രേലിയയിലെ 40ന് തുല്യമാണ് ഈ ശരാശരിയെന്നായിരുന്നു വോയുടെ വാക്കുകള്‍.

ravishastri

സംഭവം വിവാദമായതിനെ തുടര്‍ന്ന് ഒകീഫെ പിന്നീട് ക്ഷമ ചോദിച്ചിരുന്നു. അധിക്ഷേപിക്കാന്‍ പറഞ്ഞതല്ലെന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലാണ് പ്രകടന മികവെന്ന് പറയുകമാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ഒകീഫെ അറിയിച്ചു. ഓസ്‌ട്രേലിയക്കാര്‍ പരിഹസിച്ചെങ്കിലും അരങ്ങേറ്റത്തില്‍ 76 റണ്‍സെടുത്താണ് മായങ്ക് പുറത്തായത്. ഓസ്‌ട്രേലിയയില്‍ അരങ്ങേറ്റം നടത്തി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യന്‍താരമെന്ന ബഹുമതിയും ഇതുവഴി മായങ്കിന് സ്വന്തമായി.

മായങ്കിനെ കൂടാതെ ചേതേശ്വര്‍ പൂജാര, വിരാട് കോലി, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത് എ്ന്നിവരുടെ പ്രകടന മികവില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 443 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയെ 151 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ 292 റണ്‍സിന്റെ ലീഡ് നേടിയതോടെ കളിയില്‍ ഇന്ത്യയ്ക്ക് ജയപ്രതീക്ഷയുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

    Story first published: Friday, December 28, 2018, 12:07 [IST]
    Other articles published on Dec 28, 2018
    ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
    POLLS

    myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍

    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Mykhel sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Mykhel website. However, you can change your cookie settings at any time. Learn more