അടുത്ത ലോകകപ്പ് ആര്‍ക്ക്? വിന്‍ഡീസ് ഇതിഹാസം റിച്ചാര്‍ഡ്‌സിന്റെ പ്രവചനം ഇങ്ങനെ... 4 പേര്‍ക്ക് സാധ്യത
കിങ്സ്റ്റണ്‍: അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനു ഇനി മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന ലോകകപ്പിനായി വമ്പന്‍ ടീമുകളെല്ലാം പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്ന ഓരോ പരമ്പരകളും ലോകകപ്പിനുള്ള തയ്യാറെടുപ്പായാണ് ടീമുകള്‍ കാണുന്നത്.
അടുത്ത ലോകകപ്പില്‍ ഏതു ടീമുകള്‍ക്കാണ് കിരീടസാധ്യതയെന്നു പ്രവചിച്ചിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ നായകനും ഇതിഹാസ താരവുമായ വിവിയന്‍ റിച്ചാര്‍ഡ്‌സ്.

കിരീട ഫേവറിറ്റുകളില്‍ ഇന്ത്യയും
ഇന്ത്യയുള്‍പ്പെടെ നാലു ടീമുകളാണ് അടുത്ത ലോകകപ്പിലെ കിരീട ഫേവറിറ്റുകളെന്നു റിച്ചാര്‍ഡ്‌സ് അഭിപ്രായപ്പെട്ടു. ആതിഥേയരായ ഇംഗ്ലണ്ട്, നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ, പാകിസ്താന്‍ എന്നിവരാണ് കിരീടസാധ്യതയുള്ള മറ്റു ടീമുകളെന്ന് അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ട് മികച്ച ടീമാണ്. എന്നാല്‍ അവസാന നിമിഷം കളി കൈവിടുന്നവരുമാണ് അവര്‍. ഇന്ത്യയും പാകിസ്താനും ഏതു ടീമിനെയും തോല്‍പ്പിക്കാന്‍ ശേഷിയുള്ളവരാണ്. ഓസ്‌ട്രേലിയയാണ് മറ്റൊരു മികച്ച ടീം. ഈ നാലു ടീമുകളിലൊന്നായിരിക്കും ലോക ചാംപ്യന്‍മാരാവുകയെന്നും റിച്ചാര്‍ഡ്‌സ് ചൂണ്ടിക്കാട്ടി.

വെസ്റ്റ് ഇന്‍ഡീസിന്റെ സാധ്യത
ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിന് സാധ്യതയുണ്ടോയെന്ന ചോദ്യത്തിന് റിച്ചാര്‍ഡ്‌സിന്റെ മറുപടി ഇങ്ങനെയായിരുന്നു. സമീപകാലത്ത് വിന്‍ഡീസിന്റെ പ്രകടനം അത്ര മികച്ചതല്ല. എങ്കിലും അവര്‍ക്കു വീണ്ടും ഉയരങ്ങള്‍ കീഴടക്കാനാവുമെന്നു തന്നെയാണ് പ്രതീക്ഷ.
നിങ്ങള്‍ ആ പ്രത്യേക ദിവസത്തില്‍ എങ്ങനെ കളിക്കുമെന്നതാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിര്‍ണായകമാവുന്നത്. മോശം ദിവസമാണെങ്കില്‍ മോശം ടീം പോലും നിങ്ങളെ തോല്‍പ്പിക്കുമെന്നും റിച്ചാര്‍ഡ്‌സ് അഭിപ്രായപ്പെട്ടു.

ബ്രയാന്‍ ലാറയെ പുകഴ്ത്തി
വിന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ ബ്രയാന്‍ ലാറയെ റിച്ചാര്‍ഡ്‌സ് പുകഴ്ത്തി. ലാറയെപ്പോലൊരു കളിക്കാരനെ തങ്ങള്‍ക്കു ലഭിച്ചത് ഭാഗ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പാകിസ്താന്റെ മുന്‍ ഇതിഹാസമായ ഇമ്രാന്‍ ഖാനെപ്പോലെ താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ സാധ്യതയില്ലെന്നു റിച്ചാര്‍ഡ്‌സ് വ്യക്തമാക്കി. ജനങ്ങളെ മുഴുന്‍ സന്തോഷിപ്പിക്കുകയെന്നത് എളുപ്പമല്ല, കാരണം അവര്‍ കൂടുതല്‍ പ്രതീക്ഷിച്ചു കൊണ്ടിരിക്കും. അക്കാര്യത്തില്‍ ഇമ്രാന്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന പൊസിഷന്‍ കാണുമ്പോള്‍ തനിക്കു അസൂയ തോന്നുന്നതായും റിച്ചാര്‍ഡ്‌സ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications