Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോച്ചിനും ക്യാപ്റ്റനും പുല്ലുവില, എല്ലാം അവര്‍ തീരുമാനിക്കുന്നു... അഭ്യര്‍ഥനയുമായി ശാസ്ത്രി

മുംബൈ: കപില്‍ ദേവുള്‍പ്പെട്ട മൂന്നംഗ ഉപദേശക സമിതിയാണ് രവി ശാസ്ത്രിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി വീണ്ടും തിരഞ്ഞെടുത്തത്. ആറു പേരുള്‍പ്പെട്ട ചുരുക്ക പട്ടികയില്‍ നിന്നാണ് ശാസ്ത്രിയെ കമ്മിറ്റി ഒന്നാമതായി തിരഞ്ഞെടുത്തത്. ചില കാര്യങ്ങളില്‍ ശാസ്ത്രി മറ്റുള്ളവരെ പിന്നിലാക്കിയതായി കമ്മിറ്റി ചൂണ്ടിക്കാട്ടി.

ഓസ്‌ട്രേലിയയുടെ ടോം മൂഡിയും ന്യൂസിലാന്‍ഡിന്റെ മൈക്ക് ഹെസ്സനും അവസാന റൗണ്ട് വരെ ശാസ്ത്രിക്കു ഭീഷണിയുയര്‍ത്തി പരിശീലകസ്ഥാനത്തിനു വേണ്ടി രംഗത്തുണ്ടായിരുന്നു. കോച്ചിനെ തിരഞ്ഞെടുക്കാനുള്ള അഭിമുഖത്തിനിടെ കമ്മിറ്റിയോട് ശാസ്ത്രി ഒരു കാര്യം അഭ്യര്‍ഥിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശാസ്ത്രിയുടെ അഭ്യര്‍ഥന

ശാസ്ത്രിയുടെ അഭ്യര്‍ഥന

ഇന്ത്യന്‍ ടീം സെലക്ഷനില്‍ തനിക്കു വേണ്ടത്ര റോള്‍ ലഭിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ നടപടിയുണ്ടാവണമെന്നുമുള്ള അഭ്യര്‍ഥനയാണ് ശാസ്ത്രി കമ്മിറ്റിക്കു മുന്നില്‍ വച്ചത്.
സെലക്ഷന്‍ യോഗങ്ങളിലേക്കു തന്നെ വിളിക്കാറില്ല. ക്യാപ്റ്റന്‍ മാത്രമാണ് സെലക്ടര്‍മാര്‍ക്കൊപ്പമുണ്ടാവാറുള്ളത്. ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ ടീം മാനേജ്‌മെന്റ് മധ്യനിരയിലേക്ക് ആവശ്യപ്പെട്ട താരങ്ങളെ സെലക്ടര്‍മാര്‍ നല്‍കിയില്ലെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.

ക്യാപ്റ്റനും കോച്ചിനും അനുമതി വേണം

ക്യാപ്റ്റനും കോച്ചിനും അനുമതി വേണം

ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയുള്ള സെലക്ഷന്‍ കമ്മിറ്റി യോഗങ്ങളില്‍ ടീം മാനേജ്‌മെന്റിന് അഭിപ്രായം പറയാന്‍ അവസരം ലഭിക്കാറില്ലെന്നും ഇതിനു പരിഹാരം കണ്ടെത്തണമെന്നും ശാസ്ത്രി അഭ്യര്‍ഥിച്ചു. സെലക്ഷന്‍ കമ്മിറ്റി യോഗങ്ങളില്‍ കോച്ചിനും ക്യാപ്റ്റനും തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി ഒരു കമ്മിറ്റിയംഗം വെളിപ്പെടുത്തി.

അഞ്ചു പേരെ പിന്തള്ളി

അഞ്ചു പേരെ പിന്തള്ളി

രണ്ടായിരത്തോളം പേരാണ് ഇന്ത്യന്‍ കോച്ച് സ്ഥാനത്തേക്ക് നേരത്തേ അപേക്ഷ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇവരില്‍ ആറു പേരെ മാത്രമാണ് കമ്മിറ്റി അഭിമുഖത്തിനു ക്ഷണിച്ചത്.
ശാസ്ത്രിയെക്കൂടാതെ ലാല്‍ചന്ദ് രാജ്പുത് (2007 ടി20 ലോകകപ്പ് ടീം മാനേജര്‍), റോബിന്‍ സിങ് (മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച്), ടോം മൂഡി (2007 ലോകകപ്പ്, ശ്രീലങ്ക കോച്ച്), മൈക്ക് ഹെസ്സന്‍ (2015 ലോകകപ്പ്, ന്യൂസിലാന്‍ഡ് കോച്ച്), ഫില്‍ സിമ്മണ്‍സ് (2016 ടി20 ലോകകപ്പ്, വെസ്റ്റ് ഇന്‍ഡീസ് കോച്ച്) എന്നിവരാണ്പരിശീലക സ്ഥാനത്തേക്കുള്ള അന്തിമ ലിസ്റ്റിലുണ്ടായിരുന്നത്.

Story first published: Saturday, August 17, 2019, 13:51 [IST]
Other articles published on Aug 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+