Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: നീ ചുണക്കുട്ടി തന്നെ-റൂട്ടിനെ നേരിട്ട് അഭിനന്ദിച്ച് ശാസ്ത്രി

ചെന്നൈ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇംഗ്ലണ്ടിനു അനുകൂലമാക്കിയ ക്യാപ്റ്റന്‍ ജോ റൂട്ടിനെ നേരിട്ട് അഭിനന്ദിച്ച് കോച്ച് രവി ശാസ്ത്രി. മൂന്നംദിനത്തിലെ കളിയാരംഭിക്കുന്നതിനു മുമ്പായിരുന്നു ശാസ്ത്രി ഗ്രൗണ്ടിലെത്തി റൂട്ടിന് ഹസ്തദാനം നല്‍കിയും തോളില്‍ തട്ടിയും പ്രശംസിച്ചത്. ആദ്യ ദിനം റൂട്ട് 218 റണ്‍സുമായി ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. ശാസ്ത്രി റൂട്ടിനെ അഭിന്ദിക്കുന്ന വീഡിയോ ബിസിസിഐ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

1

ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഉജ്ജ്വല ഫോമിലാണ് റൂട്ട്. ചെന്നൈ ടെസ്റ്റിനു മുമ്പ് ശ്രീലങ്കയില്‍ രണ്ടു ടെസ്റ്റുകളില്‍ അദ്ദേഹം കളിച്ചിരുന്നു. ഇവയില്‍ ഓരോ ഡബിള്‍ സെഞ്ച്വറിയും സെഞ്ച്വറിയും വീതം അദ്ദേഹം നേടുകയും ചെയ്തിരുന്നു. കരിയറിലെ നൂറാമത്തെ ടെസ്റ്റ് കൂടിയാണ് റൂട്ട് ചെന്നൈയില്‍ കളിച്ചത്. ഇരട്ട സെഞ്ച്വറിയുമായി കരിയറിലെ ഈ നാഴികക്കല്ല് അദ്ദേഹം അവിസ്മരണീയമാക്കുകയും ചെയ്തിരിക്കുകയാണ്.

341 ബോളുകള്‍ നേരിട്ട റൂട്ട് 19 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് 218 റണ്‍സ് സ്‌കോര്‍ ചെയ്തത്. സിക്‌സറിലൂടെയായിരുന്നു അദ്ദേഹം ഡബിള്‍ സെഞ്ച്വറി തികച്ചത്. ഇതോടെ പല റെക്കോര്‍ഡുകളും അദ്ദേഹം തന്റെ പേരില്‍ കുറിക്കുകയും ചെയ്തിരുന്നു. നൂറാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച ആദ്യ താരമായി മാറിയ റൂട്ട് ഇന്ത്യയില്‍ ഡബിള്‍ നേടിയ ആദ്യ ഇംഗ്ലണ്ട് ക്യാപ്റ്റനായും തീര്‍ന്നിരുന്നു.

പാകിസ്താന്റെ മുന്‍ ക്യാപ്റ്റനായ ഇന്‍സാമുല്‍ ഹഖിന്റെ റെക്കോര്‍ഡും റൂട്ടിനു മുന്നില്‍ വഴി മാറിയിരുന്നു. നൂറാം ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ നേരത്തേ അവകാശി ഇന്‍സമാമായിരുന്നു. 184 റണ്‍സായിരുന്നു ഇന്‍സി കരിയറിലെ നൂറാം ടെസ്റ്റില്‍ അടിച്ചെടുത്തത്. ഇതാണ് റൂട്ട് ചെന്നൈയില്‍ പഴങ്കഥയാത്തിയത്. ഇവയൊന്നും കൂടാതെ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡിനൊപ്പവും റൂട്ട് എത്തിയിരുന്നു. ബ്രാഡ്മാനു തുടര്‍ച്ചയായി മൂന്ന് ടെസ്റ്റുകളില്‍ 150ന് മുകളില്‍ സ്‌കോര്‍ ചെയ്ത രണ്ടാമത്തെ നായകനായാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മാറിയത്.

റൂട്ടിന്റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 578 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ഇന്ത്യക്കു മുന്നില്‍ വയ്ക്കുകയായിരുന്നു. മറുപടി ബാറ്റിങില്‍ മൂന്നാം ദിനം മൂന്നാമത്തെ സെഷനില്‍ 56 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് റണ്‍സെടുത്തിട്ടുണ്ട്. പകുതി വിക്കറ്റുകള്‍ മാത്രം കൈയിലിരിക്കെ ഇംഗ്ലണ്ടിനൊപ്പമെത്താന്‍ ഇന്ത്യക്കു ഇനിയും 357 റണ്‍സ് കൂടി വേണം.

Story first published: Sunday, February 7, 2021, 15:48 [IST]
Other articles published on Feb 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+