Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026:ഇതൊന്നും വിശ്വസിക്കാനാകുന്നില്ല,ഇങ്ങനെയൊക്കെ തോൽക്കാമോ?മില്ലർ ചെയ്ത അബദ്ധത്തിന്റെ ആഴം പറഞ്ഞ് അശ്വിൻ

അവസാന ഓവർ ത്രില്ലറിൽ ഡൽഹി ക്യാപിറ്റൽസ് ഗുജറാത്ത് ടൈറ്റൻസിനോട് ഒരു റണ്ണിന് തോറ്റത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. മത്സരത്തിന് പിന്നാലെ ഡൽഹി താരം ഡേവിഡ് മില്ലറുടെ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് ഒരുപാട് പ്രമുഖരായ താരങ്ങൾ രം​ഗത്തെത്തിയിരുന്നു. അക്കൂട്ടത്തിൽ ആർ. അശ്വിന്റെ വാക്കുകൾ ചിന്തകൾക്ക് വഴിവെക്കുന്നതാണ്. 2 പന്തിൽ 2 റൺസ് വേണമെന്നിരിക്കെ മില്ലർ സിംഗിൾ വേണ്ടെന്ന് വെച്ചത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് അശ്വിൻ തുറന്നടിച്ചു.

അശ്വിൻ പറയുന്നത് ഇങ്ങനെ:

തന്റെ പ്രതികരണത്തിൽ അശ്വിൻ മില്ലറുടെ തീരുമാനത്തെ യുക്തിപരമായി വിശകലനം ചെയ്തു:

"ഇന്ന് ഈ മത്സരം നേരിട്ട് കണ്ടില്ലായിരുന്നെങ്കിൽ ഇങ്ങനെയൊക്കെ ഒരു കളി തോൽക്കുമെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കില്ലായിരുന്നു. അവസാന പന്തിൽ 6 റൺസോ അല്ലെങ്കിൽ 4 റൺസോ വേണമെന്നിരിക്കെ സിംഗിൾ വേണ്ടെന്ന് വെച്ചാൽ അത് ന്യായീകരിക്കാം. എന്നാൽ 2 പന്തിൽ 2 റൺസ് മാത്രം വേണ്ടപ്പോൾ, പന്ത് ബൗണ്ടറി ലൈനിലേക്ക് പോയിട്ടും സിംഗിൾ വേണ്ടെന്ന് വെച്ചത് വലിയൊരു മണ്ടത്തരമാണ് (Blunder). ഇതെല്ലാം അംഗീകരിക്കാൻ പ്രയാസമുള്ള കാര്യങ്ങളാണ്."

rashwin-1

മില്ലറുടെ 'ചൂതാട്ടം' പിഴച്ചപ്പോൾ!

അഞ്ചാം പന്തിൽ സിംഗിൾ എടുത്തിരുന്നെങ്കിൽ സ്കോർ തുല്യമാകുകയും കളി സൂപ്പർ ഓവറിലേക്ക് നീങ്ങുകയും ചെയ്യുമായിരുന്നു. എന്നാൽ തനിക്ക് തന്നെ കളി ഫിനിഷ് ചെയ്യാമെന്ന മില്ലറുടെ അമിത ആത്മവിശ്വാസം ഡൽഹിക്ക് വിനയായി. പ്രസിദ്ധ് കൃഷ്ണയുടെ സ്ലോവർ ബൗൺസർ കൃത്യമായി കണക്കുകൂട്ടാൻ മില്ലർക്ക് സാധിക്കാതെ വന്നതോടെ ഡൽഹി വിജയത്തിന് ഒരു റൺ അകലെ വീണുപോയി.

കുൽദീപ് യാദവിനെപ്പോലൊരു താരത്തെ സ്ട്രൈക്കിംഗ് എൻഡിൽ വിശ്വസിക്കാത്തതും മില്ലറുടെ ഭാഗത്തുനിന്നുണ്ടായ പിഴവായാണ് അശ്വിൻ ചൂണ്ടിക്കാട്ടുന്നത്. ലോകോത്തര താരങ്ങൾ ഇത്തരത്തിലുള്ള സമ്മർദ്ദഘട്ടങ്ങളിൽ വരുത്തുന്ന ചെറിയ പിഴവുകൾ ടീമിനെ എത്രത്തോളം ബാധിക്കുമെന്നതിന്റെ ഉദാഹരണമാണ് ഈ മത്സരമെന്നും അശ്വിൻ കൂട്ടിച്ചേർത്തു.

അശ്വിനെക്കൂടാതെ, മുഹമ്മദ് കൈഫ്, ഇർഫാൻ പഠാൻ തുടങ്ങി നിരവധി താരങ്ങളും മില്ലറുടെ ഈ പ്രവർത്തിയെ വിമർശിച്ച് രം​ഗത്തെത്തി. "മില്ലർ ചെയ്തത് 200 ശതമാനവും തെറ്റാണ്. ആ അഞ്ചാം പന്തിൽ അദ്ദേഹം ഒരു സിംഗിൾ എടുത്ത് സ്കോർ തുല്യമാക്കാൻ ശ്രമിക്കണമായിരുന്നു. കുൽദീപിനെ സ്ട്രൈക്കിൽ കൊണ്ടുവരുന്നത് കൊണ്ട് നഷ്ടമൊന്നുമില്ല. ഒരുപക്ഷേ കുൽദീപ് പുറത്തായാൽ പോലും കളി സൂപ്പർ ഓവറിലേക്ക് നീങ്ങുമായിരുന്നു. ഡൽഹി ഒരിക്കലും തോൽക്കില്ലായിരുന്നു. മില്ലർ ഒരു ചൂതാട്ടത്തിനാണ് മുതിർന്നത്. അദ്ദേഹത്തെപ്പോലൊരു സീനിയർ താരത്തിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത തെറ്റായിരുന്നു ഇത്." മുഹമ്മദ് കൈഫ് പറഞ്ഞു.

അവസാന ഓവറിൽ ജയിക്കാൻ 13 റൺസ് വേണ്ടിയിരുന്ന സാഹചര്യത്തിൽ പ്രസിദ്ധ് കൃഷ്ണയെ ഫോറും സിക്സറും പറത്തി മില്ലർ ഡൽഹിയെ വിജയത്തിന് തൊട്ടടുത്തെത്തിച്ചിരുന്നു. അവസാന രണ്ട് പന്തിൽ ജയിക്കാൻ 2 റൺസ് മാത്രം മതിയായിരുന്നു. അഞ്ചാം പന്തിൽ സിംഗിൾ എടുക്കാൻ വ്യക്തമായ അവസരമുണ്ടായിട്ടും മില്ലർ അത് വേണ്ടെന്ന് വെച്ച് കുൽദീപ് യാദവിനെ നോൺ-സ്ട്രൈക്കർ എൻഡിലേക്ക് മടക്കി അയച്ചു. ഇതാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്.

Story first published: Thursday, April 9, 2026, 10:15 [IST]
Other articles published on Apr 9, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+