For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്തൊരു അടി, വിക്കറ്റിനു പിന്നിലും രക്ഷയില്ല... കേമനാര്? വിക്കറ്റ് കീപ്പര്‍മാര്‍ക്ക് മാര്‍ക്കിടാം

ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വിക്കറ്റ് കീപ്പര്‍മാരെ വിലയിരുത്തുന്നത്

IPL 2018 : വിക്കറ്റ് കാക്കുന്ന ഇവരാണ് IPLലെ മിന്നുംതാരങ്ങൾ | OneIndia Malayalam

മുംബൈ: ഐപിഎല്ലില്‍ ക്യാപ്റ്റനേക്കാള്‍ ഒരു ടീമിന്റെ വിധി നിര്‍ണയിക്കുന്നതില്‍ ഏറ്റവുധികം പങ്കു വഹിക്കുന്ന താരം വിക്കറ്റ് കീപ്പറായിരിക്കും. വിക്കറ്റിനു പിന്നില്‍ ഏതു സമയവും ജാഗ്രതയോടെ നില്‍ക്കുന്ന വിക്കറ്റ് കീപ്പര്‍ പിന്നീട് വിക്കറ്റിനു മുന്നിലെത്തിയാല്‍ മറ്റൊരാളാണ്. ഏതു ബൗളറെയും തല്ലിപ്പരുവമാക്കുന്ന ടെര്‍മിനേറ്റര്‍.

രണ്ടു റോളിലും തിളങ്ങുന്ന താരങ്ങള്‍ വളരെ കുറച്ചു പേര്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ സീസണിലെ ഐപിഎല്ലിലെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ ചില താരങ്ങളാണ് ഡബിള്‍ റോളില്‍ കൈയടി വാങ്ങിയത്. സീസണില്‍ എട്ടു ഫ്രാഞ്ചൈസികളുടെയും വിക്കറ്റ് കീപ്പര്‍മാരെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാം.

വൃധിമാന്‍ സാഹ (ഹൈദരാബാദ്, 4.5/10)

വൃധിമാന്‍ സാഹ (ഹൈദരാബാദ്, 4.5/10)

ഐപിഎല്ലിന്റെ ഈ സീസണിലെ ഏറ്റവും നിരാശപ്പെടുത്തിയ വിക്കറ്റ് കീപ്പര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥിരസാന്നിധ്യമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വൃധിമാന്‍്‌സാഹയാണ്.
ബാറ്റിങിലാണ് താരം ഏറ്റവും വലിയ ഫ്‌ളോപ്പായത്. സീസണില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും വെറും 79 റണ്‍സാണ് സാഹയുടെ സമ്പാദ്യം. ഏറ്റവുമുയര്‍ന്ന സ്‌കോറാവട്ടെ 24 റണ്‍സും. ശിഖര്‍ ധവാനോടൊപ്പം ഓപ്പണറായി പരീക്ഷിക്കപ്പെട്ട സാഹ റണ്‍സ് കണ്ടെത്താനാവാതെ വലയുന്ന കാഴ്ചയാണ് കാണുന്നത്.
ബാറ്റ്‌സ്മാനെന്ന നിലയില്‍ ദുരന്തമായെങ്കിലും വിക്കറ്റ് കീപ്പറുടെ കുപ്പായത്തില്‍ സാഹ മോശമാക്കിയില്ല. എട്ടു മല്‍സരങ്ങളില്‍ നാലു ക്യാച്ചുകളും ഒരു സ്റ്റംപിങുമടക്കം അഞ്ചു പേരെ പുറത്താക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിച്ചു.

ഇഷാന്‍ കിഷന്‍ (മുംബൈ, 5.5/10)

ഇഷാന്‍ കിഷന്‍ (മുംബൈ, 5.5/10)

മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്റെ ഈ സീസണിലെ ഇതുവരെയുള്ള സമ്മിശ്രമായിരുന്നു. ചില മല്‍സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ താരം ചില കളികളില്‍ നിറംമങ്ങുകയും ചെയ്തു. ബാറ്റിങ് പരിശോധിച്ചാല്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും 151 റണ്‍സാണ് ഇഷാന്‍ നേടിയത്. ഒരു അര്‍ധസെഞ്ച്വറിയും ഇതിലുള്‍പ്പെടുന്നു. മിക്ക മല്‍സരങ്ങളിലും നന്നായി തുടങ്ങുന്ന ഇഷാന് ഇവ വലിയ ഇന്നിങ്‌സുകളിലേക്ക് മാറ്റാന്‍ സാധിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം.
വിക്കറ്റ് കീപ്പിങിലും താരം നിരാശപ്പെടുത്തിയില്ല. ആറു ക്യാച്ചുകളും രണ്ടു സ്റ്റംപിങുമടക്കം എട്ടു പേരെ പുറത്താക്കാന്‍ ഇഷാന് സാധിച്ചു.

ജോസ് ബട്‌ലര്‍ (രാജസ്ഥാന്‍, 6/10)

ജോസ് ബട്‌ലര്‍ (രാജസ്ഥാന്‍, 6/10)

കോടികള്‍ മൂല്യമുള്ള ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ ഇന്നിങ്‌സ് മാറ്റിനിര്‍ത്തിയാല്‍ തന്റെ മൂല്യത്തിനൊത്ത പ്രകടനം ഇതുവരെ താരത്തിനു നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
എട്ടു മല്‍സരങ്ങളില്‍ നിന്നും 187 റണ്‍സാണ് ബട്‌ലര്‍ നേടിയത്. ഒരു ഫിഫ്റ്റിലും ഇതിലുള്‍പ്പെടുന്നു. വിക്കറ്റ് കീപ്പര്‍ മാത്രമായല്ല ഫിനിഷറെന്ന നിലയിലുമാണ് ബട്‌ലറെ രാജസ്ഥാന്‍ ടീമിലേക്കു കൊണ്ടുവന്നത്. പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്യണമെങ്കില്‍ ഇനിയുള്ള മല്‍സരങ്ങളില്‍ ബട്‌ലര്‍ക്കു ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തേ തീരൂ.
വിക്കറ്റ് കീപ്പറെന്ന നിലയില്‍ ശരാശരിയിലൊതുങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ചില ക്യാച്ചുകളും സ്റ്റംപിങുകളുമെല്ലാം താരം നഷ്ടപ്പെടുത്തുകയും ചെയ്തു. എ്ട്ടു ക്യാച്ചുകളാണ് ബട്‌ലര്‍ ഇതുവരെയെടുത്തത്.

ക്വിന്റണ്‍ ഡികോക്ക് (ബാംഗ്ലൂര്‍, 6.5/10)

ക്വിന്റണ്‍ ഡികോക്ക് (ബാംഗ്ലൂര്‍, 6.5/10)

ദക്ഷിണാഫ്രിക്കയുടെ പ്രതിഭാശാലിയായ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്ക് ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി മികച്ച പ്രകടനമാണ് ഇതുവരെ നടത്തിയത്. ബാറ്റിങ് വിലയിരുത്തിയാല്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും 201 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഒരു അര്‍ധസെഞ്ച്വറിയും ഇതിലുള്‍പ്പെടുന്നു. ഈ സീസണില്‍ ആര്‍സിബിക്കായി ഏറ്റവുമധികം റണ്‍സെടുത്ത നാലാമത്തെ താരം കൂടിയാണ് ഡികോക്ക്. ബാറ്റിങ് പവര്‍പ്ലേകളില്‍ ടീമിനു മികച്ച തുടക്കം നല്‍കുന്ന ഡികോക്കിന് പക്ഷെ പിന്നീട് ഇതാവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നതാണ് പ്രധാന പോരായ്മ.
വിക്കറ്റ് കീപ്പിങില്‍ ഡികോക്കിന്റെ പ്രകടനം മികച്ചതായിരുന്നു. എട്ടു മല്‍സരങ്ങളില്‍ 10 പേരെ പുറത്താക്കുന്നതില്‍ താരം പങ്കുവഹിച്ചു. ഏഴു ക്യാച്ചുകളും മൂന്നു സ്റ്റംപിങും ഇതിലുള്‍പ്പെടുന്നു.

ദിനേഷ് കാര്‍ത്തിക് (കൊല്‍ക്കത്ത, 7.5/10)

ദിനേഷ് കാര്‍ത്തിക് (കൊല്‍ക്കത്ത, 7.5/10)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായ ദിനേഷ് കാര്‍ത്തിക് എല്ലാ റോളിലും തിളങ്ങിയെന്ന് നിസംശയം പറയാന്‍ സാധിക്കും. ബാറ്റിങില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും 235 റണ്‍സാണ് കാര്‍ത്തിക് നേടിയത്. 138.23 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് താരം ഇത്രയും റണ്‍സെടുത്തത്. സീസണില്‍ ടീമിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കാര്‍ത്തികിനു സാധിച്ചിട്ടുണ്ട്.
വിക്കറ്റ് കീപ്പിങിലും കാര്‍ത്തിക് കസറിയിരുന്നു. എട്ടു മല്‍സരങ്ങളില്‍ നാലു ക്യാച്ചും രണ്ടു സ്റ്റംപിങുമടക്കം ആറു പേരെയാണ് താരം പുറത്താക്കിയത്.

ലോകേഷ് രാഹുല്‍ (പഞ്ചാബ്, 8.5/10)

ലോകേഷ് രാഹുല്‍ (പഞ്ചാബ്, 8.5/10)

സ്ഥിരം വിക്കറ്റ് കീപ്പര്‍ അല്ലാതിരുന്നിട്ടും കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി ഈ സീസണില്‍ മികച്ച പ്രകടനമാണ് ഓപ്പണര്‍ കൂടിയായ ലോകേഷ് രാഹുല്‍ കാഴ്ചവയ്ക്കുന്നത്. ഏഴു മല്‍സരങ്ങളില്‍ നിന്നും 268 റണ്‍സ് രാഹുല്‍ ഇതിനകം നേടിക്കഴിഞ്ഞു. 170.70 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുള്ളത്. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന റെക്കോര്‍ഡ് കാര്‍ത്തിക് ഈ സീസണില്‍ സ്വന്തം പേരില്‍ കുറിച്ചിരുന്നു.
അംഗീകൃത വിക്കറ്റ്കീപ്പര്‍ അല്ലാതിരുന്നിട്ടു കൂടി വിക്കറ്റ് കീപ്പിങിലും രാഹുല്‍ ടീമിന്റെ പ്രതീക്ഷകള്‍ തെറ്റിച്ചില്ല. ഏഴു മല്‍സരങ്ങളില്‍ മൂന്നു ക്യാച്ചുകളില്‍ താരം പങ്കാളിയായി.

 എംഎസ് ധോണി (ചെന്നൈ, 9/10)

എംഎസ് ധോണി (ചെന്നൈ, 9/10)

കരിയറിന്റെ അവസാന കാലത്തേക്ക് നീങ്ങുകയാണെങ്കിലും തന്റെ പ്രതിഭയ്ക്കു ഒരുകോട്ടവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് ചെന്നൈ സൂപ്പര്‍കിങ്‌സ് ക്യാപ്റ്റനും വിക്കറ്റ്കീപ്പറുമായ എംഎസ് ധോണി. എട്ടു മല്‍സരങ്ങൡ നിന്നും 71.70 എന്ന അമ്പരപ്പിക്കുന്ന ശരാശരിയില്‍ മൂന്നു അര്‍ധസെഞ്ച്വറികളടക്കം 286 റണ്‍സ് ധോണി നേടിക്കഴിഞ്ഞു. ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം ക്രീസില്‍ ചടുലമായ ബാറ്റിങിലൂടെ ധോണി കസറിയിട്ടുണ്ട്.
വിക്കറ്റ് കീപ്പിങില്‍ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ്കീപ്പര്‍മാരിലൊരാളായ ധോണി അതു ശരിവയ്ക്കുന്ന പ്രകടനമാണ് ഐപിഎല്ലിലും നടത്തുന്നത്. എട്ടു മല്‍സരങ്ങളില്‍ അഞ്ചു ക്യാച്ചുകളില്‍ അദ്ദേഹം പങ്കാളിയായിട്ടുണ്ട്.

റിഷഭ് പന്ത് (ഡല്‍ഹി, 9.5/10)

റിഷഭ് പന്ത് (ഡല്‍ഹി, 9.5/10)

ഈ സീസണിലെ ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആരെന്നു ചോദിച്ചാല്‍ ഉത്തരം ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ റിഷഭ് പന്തായിരിക്കും. ദേശീയ ടീമില്‍ എംഎസ് ധോണിയുടെ കസേര പന്ത് ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും മൂന്നു ഫിഫ്റ്റികളടക്കം 375 റണ്‍സ് താരം വാരിക്കൂട്ടിക്കഴിഞ്ഞു. ഈ സീസണില്‍ ഡല്‍ഹിക്കായി ഏറ്റവുമധികം റണ്‍സെടുത്തതും പന്ത് തന്നെയാണ്.
വിക്കറ്റ് കീപ്പിങിലും താരം ഡല്‍ഹിയുടെ ഹീറോയായി മാറി. മൂന്നു ക്യാച്ചുകളും ഒരു സ്റ്റംപിങുമടക്കം നാലു പേരെ പുറത്താക്കാന്‍ പന്തിനു സാധിച്ചു.

Story first published: Friday, May 4, 2018, 12:34 [IST]
Other articles published on May 4, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+