For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ടോപ്പ് ഫോറില്‍ കൂടുതല്‍ മാര്‍ക്ക് ആര്‍ക്ക്? ഫുള്‍ മാര്‍ക്ക് ഒരേയൊരു ടീമിന്

പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്തിയ ടീമുകളുടെ പ്രകടനം പരിശോധിക്കാം

മുംബൈ: ഐപിഎല്ലിന്റെ മറ്റൊരു സീസണ്‍ കൂടി അവസാനിച്ചിരിക്കുകയാണ്. ചില ടീമുകള്‍ പ്രകടനം കൊണ്ടു ഞെട്ടിച്ചപ്പോള്‍ ചില ടീമുകള്‍ വന്‍ നിരാശയാണ് സമ്മാനിച്ചത്. രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞെത്തി ഐപിഎല്‍ കിരീടം കരസ്ഥമാക്കിയ ചെന്നൈ സൂപ്പര്‍കിങ്‌സാണ് ഏറ്റവുമധികം വിസ്മയിപ്പിച്ച ടീം.

പ്രാഥമിക റൗണ്ടില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത ടീമുകളെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നു വിലയിരുത്താം. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിങ്ങനെയാണ് പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍ ടീമുകളള്‍ ഫിനിഷ് ചെയ്തത്.

രാജസ്ഥാന്‍ റോയല്‍സ് (7/10)

രാജസ്ഥാന്‍ റോയല്‍സ് (7/10)

പ്ലേഓഫില്‍ നിന്നും ഏറ്റവുമാദ്യം പുറത്തായ ടീം പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സായിരുന്നു. ചെന്നൈയെപ്പോലെ തന്നെ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാജസ്ഥാന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ സീസണ്‍. എന്നാല്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു.
സീസണിന്റെ ആദ്യപകുതിയില്‍ മലയാളി താരം സഞ്ജു സാംസണാണ് രാജസ്ഥാന്‍ നിരയില്‍ മികച്ചുനിന്നതെങ്കില്‍ രണ്ടാംപകുതിയില്‍ ജോസ് ബട്‌ലറായിരുന്നു തുറുപ്പുചീട്ട്.
ദുരന്തമായി മാറിയ താരം ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സായിരുന്നു. സീസണിലെ ഏറ്റവും വിലപിടിപ്പുള്ള താരം ഏറ്റവും വലിയ ഫ്‌ളോപ്പായി മാറി. 196 റണ്‍സ് മാത്രമാണ് സ്റ്റോക്‌സിനു നേടാനാത്. വീഴ്ത്തിയതാവട്ടെ എട്ടു വിക്കറ്റും. രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും നിരാശപ്പടുത്തി. 15 മല്‍സരങ്ങൡ നിന്നും 370 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

സ്റ്റാര്‍ പ്ലെയര്‍: ജോസ് ബട്‌ലര്‍ (13 മല്‍സരങ്ങളില്‍ നിന്നും 548 റണ്‍സ്)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (9/10)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (9/10)

ഈ സീസണില്‍ ഏറ്റവും കുറച്ചു താരങ്ങളുമായി തുടങ്ങിയ ടീമായിരുന്നു മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. വെറും 19 താരങ്ങള്‍ മാത്രമാണ് കെകെആര്‍ ടീമിലുണ്ടായിരുന്നത്. റോബിന്‍ ഉത്തപ്പയുടെ മോശം ഫോമാണ് കൊല്‍ക്കത്തയ്ക്കു ഏറ്റവുമധികം തിരിച്ചടിയായത്. 16 മല്‍സരങ്ങൡ നിന്നും 351 റണ്‍സ് മാത്രമേ താരത്തിനു നേടാനായുള്ളൂ.
പുതിയ നായകനായ ദിനേഷ് കാര്‍ത്തിക് മികച്ച രീതിയില്‍ തന്നെ കെകെആറിനെ നയിച്ചു. ബാറ്റിങില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് താരം നടത്തിയത്. സുനില്‍ നരെയ്‌നും ആന്ദ്രെ റസ്സലുമാണ് കെകെആറിനു വേണ്ടി തിളങ്ങിയ മറ്റു താരങ്ങള്‍.
എലിമിനേറ്ററില്‍ രാജസ്ഥാനെ തോല്‍പ്പിച്ച് ക്വാളിഫയര്‍ രണ്ടിലെത്താന്‍ കെകെആറിനായെങ്കിലും ഹൈദരാബാദിനോടു പൊരുതിവീഴുകയായിരുന്നു.

സ്റ്റാര്‍ പ്ലെയര്‍: സുനില്‍ നരയെന്‍ (17 മല്‍സരങ്ങളില്‍ നിന്നും 16 വിക്കറ്റും 357 റണ്‍സും നേടി)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (9/10)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (9/10)

പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായി പ്ലേഓഫിലെത്തിയ ഹൈദരാബാദിന് പക്ഷെ കിരീടം എത്തിപ്പിടിക്കാന്‍ കഴിഞ്ഞില്ല. മറ്റെല്ലാ ടീമുകള്‍ക്കെതിരേയും കരുത്തുകാട്ടിയ ഹൈദരാബാദ് പക്ഷെ ചെന്നൈ സൂപ്പര്‍കിങ്‌സിനു മുന്നിലെത്തിയപ്പോള്‍ കളി മറന്നു. ഫൈനലുള്‍പ്പെടെ നാലു തവണയാണ് സിഎസ്‌കെയോട് ഹൈദരാബാദ് തോറ്റത്.
ഡേവിഡ് വാര്‍ണറുടെ അഭാവത്തില്‍ നായകനായ കെയ്ന്‍ വില്ല്യംസണിനു കീഴില്‍ മികച്ച പ്രകടനം തന്നെയാണ് ഹൈദരാബാദ് പുറത്തെടുത്തത്. ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും വില്ല്യംസണ്‍ ഒരുപോലെ തിളങ്ങിയതും മികച്ച ബൗളര്‍മാരുടെ സാന്നിധ്യവും ഹൈദരാബാദിനെ കിരീട ഫേവറിറ്റുകളാക്കി മാറ്റി.
വളരെ ചെറിയ സ്‌കോര്‍ പോലു പ്രതിരോധിച്ചു ജയിക്കാനുള്ള ബൗളിങ് ശേഷി ഹൈദരാബാദിനുണ്ടായിരുന്നു.
പ്ലേഓഫിലേക്കു യോഗ്യത നേടിയ ആദ്യ ടീം ഹൈദരാബാദായിരുന്നു. പക്ഷെ അവസാന റൗണ്ട് മല്‍സരങ്ങളില്‍ അവര്‍ക്കു തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടു. ക്വാളിഫയര്‍ ഒന്നില്‍ തോറ്റ ഹൈദരാബാദ് ക്വാളിഫയര്‍ രണ്ടില്‍ ജയിച്ചാണ് ഫൈനലിലെത്തിയത്.

സ്റ്റാര്‍ പ്ലെയര്‍: കെയ്ന്‍ വില്ല്യംസണ്‍ (17 മല്‍സരങ്ങളില്‍ നിന്നും 735 റണ്‍സ് നേടി) ടീമിന്റെ ടോപ്‌സ്‌കോററും ക്യാപ്റ്റനുമായ വില്ല്യസണിനെക്കൂടാതെ അഫ്ഗാന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനും ടീമിനായി കസറിയിരുന്നു. 21 വിക്കറ്റുകളാണ് റാഷിദ് വീഴ്ത്തിയത്.

ചെന്നൈ സൂപ്പര്‍കിങ്‌സ് (10/10)

ചെന്നൈ സൂപ്പര്‍കിങ്‌സ് (10/10)

ചെന്നൈ സൂപ്പര്‍കിങ്‌സ് ഇത്രയും ഗംഭീരമായൊരു തിരിച്ചുവരവ് നടത്തുമെന്ന് സീസണിനു മുമ്പ് ഒരാള്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. കാരണം രണ്ടു വര്‍ഷത്തിനു ശേഷം സിഎസ്‌കെ കളിച്ച ആദ്യ ഐപിഎല്ലായിരുന്നു ഇത്. ചുരുക്കം ചില പഴയ താരങ്ങള്‍ ടീമിലുണ്ടായിരുന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റുള്ളവരെല്ലാം പുതിയ കളിക്കാര്‍. പക്ഷെ വളരെപ്പെട്ടനാണ് ചെന്നൈ കെട്ടുറപ്പുള്ള ടീമായി മാറിയത്.
ഷെയ്ന്‍ വാട്‌സനും അമ്പാട്ടി റായുഡുവും ടീമിന്റെ അപ്രതീക്ഷിത ഹീറോകളായി മാറിയപ്പോള്‍ എംഎസ് ധോണിയുടെ തകര്‍പ്പന്‍ തിരിച്ചുവരവും സീസണില്‍ കണ്ടു. ബൗളിങില്‍ ദീപക് ചഹര്‍ അടക്കമുള്ള അത്ര അറിയപ്പെടാത്ത താരങ്ങളും തങ്ങളുടെ റോള്‍ ഭംഗിയാക്കി.
ക്വാളിഫയര്‍ ഒന്നില്‍ ഹൈദരാബാദിനെ മറികടന്ന് ഫൈനലിലേക്കു മുന്നേറിയ ചെന്നൈ കലാശക്കളിയിലും അവരെ മലര്‍ത്തിയടിച്ചു. തങ്ങളുടെ മൂന്നാം ഐപിഎല്‍ കിരീടമാണ് ചെന്നൈ ഇത്തവണ ഷെല്‍ഫിലെത്തിച്ചത്.

സ്റ്റാര്‍ പ്ലെയര്‍: ഷെയ്ന്‍ വാട്‌സന്‍, ധോണി എന്നിവരെല്ലാം ടീമിന്റെ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ചെങ്കിലും തുറുപ്പുചീട്ടായത് അമ്പാട്ടി റായുഡുവാണ്. 16 മല്‍സരങ്ങളില്‍ നിന്നും 602 റണ്‍സാണ് താരം അടിച്ചെടുത്തത്.

IPL 2018 | ഏറ്റവും മികച്ച പ്രകടനങ്ങൾ നടത്തിയവർ | OneIndia Malayalam
Story first published: Thursday, May 31, 2018, 13:06 [IST]
Other articles published on May 31, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+