Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസ് ടൂര്‍: ഇന്ത്യന്‍ കളിക്കാരുടെ പ്രകടനം ഇങ്ങനെ

സിഡ്‌നി: പശുവും ചത്തു മോരിലെ പുളിയും പോയി. പക്ഷേ കണക്കുകളില്ലെങ്കില്‍ പിന്നെ എന്ത് ക്രിക്കറ്റ്. ചത്ത കുഞ്ഞിന്റെ ജാതകം നോക്കുന്നത് പോലെയല്ല ക്രിക്കറ്റിലെ കണക്കുകള്‍. അതുകൊണ്ട് പിന്നത്തേക്ക് ചെറിയ ഉപകാരങ്ങളൊക്കെയുണ്ട്. മറ്റൊന്നും പറ്റിയില്ലെങ്കില്‍ ഇതുകൂടെ ചേര്‍ത്ത് ട്വിറ്ററില്‍ കളിയാക്കുകയെങ്കിലും ചെയ്യാമല്ലോ, അല്ലേ.

വിരാട് കോലി, മുരളി വിജയ്, അജിന്‍ക്യ രഹാനെ - ഈ മൂന്ന് പേര്‍ മാത്രമാണ് ഇന്ത്യയ്ക്ക് ബാറ്റ് കൊണ്ട് എടുത്തുപറയത്തക്കതായി എന്തെങ്കിലും ചെയ്തത്. ബൗളിംഗില്‍ പിന്നെ അങ്ങനെ പറയാന്‍ മാത്രം ആരുമില്ല. ഏറ്റവും കൂടുതല്‍ വിക്കറ്റ് കിട്ടിയ (എടുത്ത എന്ന് പറയാന്‍ പറ്റില്ല) ഷമിയൊക്കെ അടി വാങ്ങി മടുത്തുപോയിട്ടുണ്ടാകണം.

കളി തോറ്റെങ്കിലും ക്യാപ്റ്റന്‍ കോലി ജയിച്ചുവന്ന പരമ്പരയാണ് കഴിഞ്ഞത്. ബോര്‍ഡര്‍ - ഗാവസ്‌കര്‍ പരമ്പരയില്‍ ഇന്ത്യന്‍ കളിക്കാരുടെ റേറ്റിംഗ് നോക്കൂ.

വിരാട് കോലി

വിരാട് കോലി

പത്തില്‍ എത്ര മാര്‍ക്ക് കൊടുക്കും കോലിക്ക്. അഡിലെയ്ഡില്‍ ജയിപ്പിച്ചിരുന്നെങ്കില്‍, രണ്ടാം ടെസ്റ്റില്‍ പരാജയപ്പെട്ടില്ലായിരുന്നെങ്കില്‍ പത്തില്‍ പത്തും കൊടുക്കാമായിരുന്നു കോലിക്ക്. എന്നാലും 9 വരെ കൊടുക്കാന്‍ മടി വേണ്ട. 86.50 ശരാശരിയില്‍ 692 റണ്‍സാണ് സമ്പാദ്യം.

മുരളി വിജയ്

മുരളി വിജയ്

കഴിവ് കൊണ്ടല്ല, കളിയോടുള്ള സമീപനം കൊണ്ട് വിജയ് അത്ഭുതപ്പെടുത്തിയ പരമ്പരയാണിത്. ഏത് ബൗളര്‍ക്കെതിരെയും ഏത് ഷോട്ടും കളിക്കാന്‍ കെല്‍പുണ്ട് വിജയ്ക്ക്. ഈ പരമ്പരയില്‍ കണ്ട വ്യത്യസ്തനായ മുരളിക്ക് 8.5 പോയിന്റ്.

അജിന്‍ക്യ രഹാനെ

അജിന്‍ക്യ രഹാനെ

മധ്യനിരയില്‍ ഇന്ത്യയുടെ മറ്റൊരു മതിലായി വളരുകയാണ് രഹാനെ. 57 ശരാശരിയില്‍ 399 റണ്‍സടിച്ച രഹാനെയ്ക്ക് എട്ട് പോയിന്റെങ്കിലും കൊടുക്കണം.

ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

ഇന്ത്യയുടെ ഏറ്റവും വിജയിച്ച ബൗളര്‍ എന്ന് പറയാവുന്നത് ഇഷാന്തിനെയാണ്. 48 ശരാശരിയില്‍ 9 വിക്കറ്റാണ് ശര്‍മയുടെ സമ്പാദ്യം. 5 പോയിന്റ്

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

മൂന്ന് ടെസ്റ്റ് കളിച്ച ഷമി 15 വിക്കറ്റ് വീഴ്ത്തി. പക്ഷേ വിട്ടുകൊടുത്ത റണ്‍സിന് കണക്കില്ല. തമ്മില്‍ ഭേദമായ ഷമിക്ക് 4 പോയിന്റ്

രോഹിത് ശര്‍മ

രോഹിത് ശര്‍മ

മികച്ച തുടക്കങ്ങള്‍ കിട്ടിയിട്ടും എല്ലാം വലിച്ചെറിഞ്ഞ രോഹിതിന് പുതിയ പേരും കിട്ടി. ഇന്ത്യയുടെ ഷെയ്ന്‍ വാട്‌സന്‍. 29 ശരാശരിയില്‍ 173 റണ്‍സെടുത്ത രോഹിതിന് 3 പോയിന്റ്

Story first published: Sunday, January 11, 2015, 12:23 [IST]
Other articles published on Jan 11, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+