Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്കായി ഒരു ഏകദിനം കളിച്ചു, പിന്നീട് അഡ്രസില്ല! ഈ അഞ്ച് പേരെ ഓര്‍മയുണ്ടോ?

മുംബൈ: ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുകയെന്നത് പലരുടേയും സ്വപ്‌നമാണ്. ഐപിഎല്ലിന്റെ വരവോടെ പല യുവ താരങ്ങള്‍ക്കും ദേശീയ ടീമിലേക്ക് വളരാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുകയെന്നതിലുപരിയായി വലിയ കരിയര്‍ സൃഷ്ടിക്കാന്‍ സാധിക്കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. സമീപകാലത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ട്രന്റ് പരിശോധിച്ചാല്‍ ഐപിഎല്ലില്‍ വണ്‍ സീസണ്‍ വണ്ടറായി ദേശീയ ടീമിലേക്കെത്തിയ പലരേയും കാണാനാവും.

എന്നാല്‍ ഒന്നോ രണ്ടോ മത്സരം കളിച്ച ശേഷം ഇവര്‍ക്ക് ടീമിലെ സീറ്റ് നഷ്ടമാകുന്നതായി കാണാനാവും. ഇന്ത്യക്കായി ഒരു ഏകദിനം മാത്രം കളിക്കുകയും പിന്നീട് ഒരവസരം പോലും ലഭിക്കാതെ തഴയപ്പെടുകയും ചെയ്ത ചിലരുണ്ട്. ഇത്തരത്തിലുള്ള അഞ്ച് പേര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ദോഡ ഗണേഷാണ് ഇതിലൊരാള്‍. പേസറായിരുന്ന താരം ഇന്ത്യക്കായി ഒരു ഏകദിനം മാത്രമാണ് കളിച്ചത്.

നേടിയത് വെറും നാല് റണ്‍സും ഒരു വിക്കറ്റും. പിന്നീട് ഒരു മത്സരത്തില്‍ പോലും അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. ഇന്ത്യക്കായി നാല് ടെസ്റ്റ് കളിച്ച് അഞ്ച് വിക്കറ്റ് വീഴ്ത്താനും അദ്ദേഹത്തിനായിട്ടുണ്ട്. കര്‍ണാടകക്കാരനായ താരം ആഭ്യന്തര ക്രിക്കറ്റില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. രണ്ടാമത്തെ താരം പങ്കജ് സിങ്ങാണ്. രാജസ്ഥാന്‍ കാരനായ പങ്കജ് സിങ് ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിക്കുന്ന ബൗളര്‍മാരിലൊരാളാണ്.

2009ലെ ആഭ്യന്തര സീസണിലെ തകര്‍പ്പന്‍ പ്രകടനത്തോടെയാണ് അദ്ദേഹത്തിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത്. ഇന്ത്യക്കായി ഒരു ഏകദിനം മാത്രം കളിക്കാനുള്ള ഭാഗ്യമാണ് താരത്തിന് ലഭിച്ചത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലായിരുന്നു ഇത്. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. 7 ഓവറില്‍ 45 റണ്‍സാണ് വിട്ടുകൊടുത്തത്. ഇതോടെ തഴയപ്പെട്ടു. ആഭ്യന്തര ക്രിക്കറ്റില്‍ മികവുതുടര്‍ന്ന താരത്തിന് 2014ല്‍ ഇന്ത്യക്കായി ടെസ്റ്റ് കളിക്കാന്‍ സാധിച്ചെങ്കിലും വലിയ പ്രകടനം നടത്താനായില്ല.

മൂന്നാമത്തെ താരം പര്‍വേസ് റസൂലാണ്. കാശ്മീരുകാരനായ ഓഫ് സ്പിന്നര്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികവുകാട്ടിയാണ് ഇന്ത്യന്‍ ടീമിലേക്കെത്തിയത്. ബിഷന്‍ സിങ് ബേദിക്ക് കീഴില്‍ വളര്‍ന്ന താരം ഇന്ത്യന്‍ ക്രിക്കറ്റിലെ വലിയ ഇതിഹാസമായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കുകയും ചെയ്ത താരം ഇന്ത്യക്കായി ഒരു മത്സരം മാത്രമാണ് കളിച്ചത്. 10 ഓവറില്‍ 60 റണ്‍സ് വിട്ടുകൊടുത്ത താരം രണ്ട് വിക്കറ്റ് മാത്രമാണ് നേടിയത്.

pankaj singh

പിന്നീട് തിരിച്ചുവരവ് നടത്താന്‍ അദ്ദേഹത്തിനായില്ല. ഇന്ത്യക്കായി ഒരു ടി20യില്‍ നിന്ന് 1 വിക്കറ്റും വീഴ്ത്താന്‍ റസൂലിന് സാധിച്ചിട്ടുണ്ട്. 11 ഐപിഎല്ലില്‍ നിന്നായി നാല് വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. മറ്റൊരു താരം പങ്കജ് ധര്‍മാണിയാണ്. പഞ്ചാബിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവുകാട്ടിയിരുന്നു. 1996ല്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ഉള്‍പ്പെട്ട പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ പങ്കജിനെയും ഉള്‍പ്പെടുത്തി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അരങ്ങേറ്റത്തിനും അവസരം നല്‍കി. 8 പന്തില്‍ ഒരു റണ്‍സ് മാത്രം നേടിയാണ് പങ്കജ് പുറത്തായത്. ഇതോടെ താരം പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടു. മറ്റൊരു താരം ഭഗവത് ചന്ദ്രശേഖരാണ്. സ്പിന്‍ ബൗളറായിരുന്ന താരം ടെസ്റ്റില്‍ മികവുകാട്ടിയിരുന്നു. അങ്ങനെയാണ് ഏകദിന ടീമിലേക്കെത്തിയത്. എന്നാല്‍ ഒരു മത്സരം മാത്രമാണ് കളിക്കാന്‍ സാധിച്ചത്. ഇതോടെ അദ്ദേഹം തഴയപ്പെട്ടു.

58 ടെസ്റ്റില്‍ നിന്ന് 167 റണ്‍സും 242 വിക്കറ്റും നേടിയ അദ്ദേഹം ഒരു ഏകദിനത്തില്‍ നിന്ന് 11 റണ്‍സും മൂന്ന് വിക്കറ്റുമാണ് വീഴ്ത്തിയത്. ഏകദിനത്തില്‍ അല്‍പ്പം കൂടി അവസരം അര്‍ഹിച്ചിരുന്നെങ്കിലും ഭഗവതിനെ ഇന്ത്യ പരിമിത ഓവറില്‍ നിന്ന് പൂര്‍ണ്ണമായും തഴയുകയാണുണ്ടായത്.

Story first published: Sunday, June 18, 2023, 10:01 [IST]
Other articles published on Jun 18, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+