Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എംഎസ് ധോണിയില്‍ നിന്ന് ലഭിച്ച വിലയേറിയ ഉപദേശമെന്ത്? വെളിപ്പെടുത്തി റാഷിദ് ഖാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ യുവ ഓള്‍റൗണ്ടര്‍ റാഷിദ് ഖാന്‍ ഇന്ന് ക്രിക്കറ്റ് ലോകത്തെ മികച്ച സ്പിന്നര്‍മാരിലൊരാളാണ്.നിലവിലെ ഒട്ടുമിക്ക ഫ്രാഞ്ചൈസി ക്രിക്കറ്റിലും പങ്കെടുക്കുന്ന റാഷിദ് ഏറ്റവും മൂല്യമേറിയ താരങ്ങളിലൊരാളുമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് റാഷിദ്. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ വലിയ ആരാധകന്‍ കൂടിയാണ് അദ്ദേഹം.

ഇപ്പോഴിതാ ധോണിയുമായി കളിച്ചുള്ള അനുഭവങ്ങളും ധോണി നല്‍കിയ വിലയേറിയ ഉപദേശങ്ങളെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ് റാഷിദ് ഖാന്‍. ക്രിക്കാസ്റ്റ് എന്ന യുട്യൂബ് ഷോയിലൂടെയാണ് റാഷിദ് മനസ് തുറന്നത്. 'എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കുകയെന്നത് വലിയ സ്വപ്‌നമാണ്. കാരണം അദ്ദേഹത്തിന് കീഴില്‍ കളിക്കുമ്പോള്‍ ലഭിക്കുന്ന അനുഭവസമ്പത്ത് വളരെ പ്രധാനപ്പെട്ടതാണ്. ഒരു ബൗളറെന്ന നിലയില്‍ വിക്കറ്റ് കീപ്പറുടെ സേവനം എപ്പോഴും ആവിശ്യമാണ്. നിങ്ങളുടെ കാര്യങ്ങള്‍ കൃത്യമായി മനസിലാക്കി ചെയ്യാന്‍ സാധിക്കുന്ന മറ്റൊരു താരമുണ്ടെന്ന് കരുതുന്നില്ല'-റാഷിദ് ഖാന്‍ പറഞ്ഞു.

rashidkhanandmsdhoni

ടീമിലെ സഹതാരങ്ങളെ നന്നായി മനസിലാക്കുന്ന നായകനാണ് ധോണി. ഓരോ താരങ്ങളുടെയും കരുത്തും ദൗര്‍ബല്യവും അദ്ദേഹത്തിന് നന്നായി അറിയാം. ബൗളര്‍മാര്‍ കൂടുതല്‍ തല്ലുവാങ്ങുമ്പോള്‍ ധോണി നടപ്പിലാക്കുന്ന ഫീല്‍ഡിങ് സംവിധാനവും ബൗളറുമായി ഒരുക്കുന്ന തന്ത്രങ്ങളും പലപ്പോഴും ഫലം കാണാറുണ്ട്. സ്പിന്നര്‍മാരുടെ ഓവറില്‍ സ്റ്റംപിങ്ങിനുള്ള സാധ്യത ഒരുക്കാന്‍ ധോണിക്ക് പ്രത്യേക മികവുണ്ട്.

ധോണിയുമായുള്ള സംഭാഷണങ്ങള്‍ കരിയറില്‍ വളരെ സഹായകരമാകാറുണ്ടെന്നും റാഷിദ് പറഞ്ഞു. 'മത്സരത്തിന് ശേഷം മിക്കപ്പോഴും ധോണിയുമായി സംസാരിക്കാറുണ്ട്. ഇത് പലപ്പോഴും മത്സരങ്ങളില്‍ സഹായിക്കാറുമുണ്ട്. ഒരിക്കല്‍ ഫീല്‍ഡിങ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതിവേഗ ഡൈവുകളും ആക്രമണോത്സകതയോടെയുള്ള അനാവശ്യ ത്രോകളും ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഒരു റാഷിദ് ഖാന്‍ മാത്രമാണുള്ളതെന്നും ആളുകള്‍ക്ക് ഇനിയും ഏറെ റാഷിദിന്റെ മത്സരം കാണാനാഗ്രഹമുണ്ടെന്നും പരിക്കേറ്റാല്‍ എന്ത് ചെയ്യുമെന്നും അതിനാല്‍ പറഞ്ഞ കാര്യങ്ങള്‍ മനസിലുണ്ടാവണമെന്നും അദ്ദേഹം ഉപദേശിച്ചു'-റാഷിദ് പറഞ്ഞു.

ഐപിഎല്‍ മത്സരങ്ങള്‍ക്ക് ശേഷം യുവതാരങ്ങളുമായി സംസാരിക്കാന്‍ ധോണി സമയം കണ്ടെത്താറുണ്ട്. മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിയ ഏക ക്യാപ്റ്റനാണ് ധോണി. കൂടാതെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുന്നതില്‍ പ്രത്യേക കഴിവുള്ള ധോണി ഫിനിഷറെന്ന നിലയിലും മികച്ച പ്രകടനമാണ് കരിയറില്‍ കാഴ്ചവെച്ചത്.

Story first published: Tuesday, June 8, 2021, 14:51 [IST]
Other articles published on Jun 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+