Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: നയിച്ചവരില്‍ കേമനാര്? അശ്വിന്‍ അപ്രതീക്ഷിത ഹീറോ, കോലിക്കെന്ത് പറ്റി?

മുംബൈ: ഐപിഎല്‍ പോരാട്ടങ്ങള്‍ നാലാം റൗണ്ടിലെത്തി നില്‍ക്കുമ്പോള്‍ കാണികളെ ത്രില്ലടിപ്പിക്കുന്ന നിരവധി പോരാട്ടങ്ങളാണ് കണ്ടത്. മിക്ക മല്‍സരങ്ങളിലും അവസാന പന്തിലോ അവസാന ഓവറിലോ ആണ് വിജയികള്‍ തീരുമാനിക്കപ്പെട്ടത്. ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്ന എട്ടു ടീമുകളുടെയും പ്രകടനത്തില്‍ ക്യാപ്റ്റന്‍മാര്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

1

ചില നായകന്‍മാര്‍ തങ്ങളുടെ ക്യാപ്റ്റന്‍സി മിടുക്ക് മുഴുവന്‍ പുറത്തെടുത്ത് ടീമിനെ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ മറ്റു ചില ക്യാപ്റ്റന്മാര്‍ വെറും പേരില്‍ മാത്രം ക്യാപ്റ്റന്‍മാരായി മാറി. ഐപിഎല്ലിലെ എട്ടു ടീമുകളുടെയും ക്യാപ്റ്റന്മാരുടെ ഇതുവരെയുള്ള പ്രകടനം പരിശോധിക്കാം.

 വിരാട് കോലി

വിരാട് കോലി

കഴിഞ്ഞ 10 സീസണുകളിലും ഐപിഎല്ലില്‍ കിരീടം നേടാന്‍ കഴിയാതിരുന്ന റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഈ സീസണില്‍ തീര്‍ച്ചയായും വിരാട് കോലിയുടെ കീഴില്‍ ചാംപ്യന്‍മാരാവാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ മുന്‍ സീസണുകളില്‍ നിന്നും തങ്ങള്‍ അല്‍പ്പം പോലും മുന്നോട്ട് പോയിട്ടില്ലെന്നാണ് ആര്‍സിബിയുടെ ഇതുവരെയുള്ള പ്രകടനം തെളിയിക്കുന്നത്. വന്‍ താരനിരയും ജയിക്കാനുള്ള എല്ലാ സാഹചര്യവുമുണ്ടായിട്ടും അവ ഫലപ്രദമായി വിനിയോഗിക്കാന്‍ ആര്‍സിബിക്കു സാധിച്ചിട്ടില്ല.
ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ ഇതുവരെയുള്ള പ്രകടനം ശരാശരിയില്‍ ഒതുങ്ങുന്നതാണ്. കളിക്കളത്തില്‍ അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും പാളിപ്പോയിരുന്നു. കോലി ഓപ്പണര്‍ റോളിലേക്കു മാറിയതോടെ ബാംഗ്ലൂരിന്റെ മധ്യനിര ദുര്‍ബലമാവുകയും ചെയ്തു. മുംബൈ ഇന്ത്യന്‍സിനായി നിരവധി മല്‍സരങ്ങളില്‍ ഓപ്പണറായി തിളങ്ങിയിട്ടുള്ള മനന്‍ വോറ ടീമിലുണ്ടായിട്ടും ഇതുവരെ താരത്തിന് കോലി അവസരം നല്‍കാത്തത് വിമര്‍ശത്തിന് ഇടയാക്കിയിട്ടുണ്ട്. ബൗളര്‍മാരെ വേണ്ട രീതിയില്‍ ഉപയോഗിക്കാനും കോലിക്കു ഇതുവരെ സാധിച്ചിട്ടില്ല.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

രോഹിത് ശര്‍മ, എംഎസ് ധോണി എന്നിവരെക്കൂടാതെ രണ്ടു തവണ ഐപിഎല്ലില്‍ കിരീടമുയര്‍ത്തിയ ഏക ക്യാപ്റ്റനാണ് ഗൗതം ഗംഭീര്‍. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനൊപ്പമാണ് ഗംഭീര്‍ രണ്ടു തവണ കിരീടനേട്ടത്തില്‍ പങ്കാളിയായിട്ടുള്ളത്.
കെകെആറിനൊപ്പമുള്ള മാജിക്ക് ഇതുവരെ ഡല്‍ഹിക്കൊപ്പം ഉണ്ടാക്കുവാന്‍ ഗംഭീറിനായിട്ടില്ല. മല്‍സരം ജയിക്കുവാനുള്ള വിഭവങ്ങളെല്ലാം ഉണ്ടായിട്ടും അതു ഫലപ്രദമായി വിനിയോഗിക്കാന്‍ ഇതുവരെ ഗംഭീറിനും ഡല്‍ഹിക്കുമായിട്ടില്ല. ശരിയായ ടീം കോമ്പിനേഷനും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഡല്‍ഹിയുടെ പതനത്തിനു കാരണമാണ്. ക്യാപ്റ്റനെന്ന നിലയില്‍ കെകെആറില്‍ കണ്ട ഗംഭീറിന്റെ നിഴല്‍ മാത്രമാണ് ഇതുവരെ ഡല്‍ഹിയില്‍ കണ്ടത്.

അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെ

ഈ സീസണിലെ ഐപിഎല്ലില്‍ ക്യാപ്റ്റനായി അരങ്ങേറിയ മൂന്നാമത്തെ താരമാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിങ്ക്യ രഹാനെ. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ രഹാനെ പരാജയമാണ്. വിലക്കു മൂലം ഐപിഎല്‍ നഷ്ടമായ സ്റ്റീവ് സ്മിത്തിന്റെ പകരക്കാരനായാണ് രഹാനെയ്ക്കു നറുക്കുവീണത്. പക്ഷെ കളിക്കളത്തില്‍ മികച്ച തീരുമാനങ്ങളെടുക്കാനോ ബാറ്റിങില്‍ ടീമിനെ മുന്നില്‍ നിന്നു നയിക്കാനോ രഹാനെയ്ക്കു സാധിച്ചിട്ടില്ല.
ഓപ്പണറായി തിളങ്ങിയിട്ടുള്ള രാഹുല്‍ ത്രിപാഠിയെ ആറാം നമ്പറിലേക്ക് മാറ്റിയതും സ്പിന്നര്‍ക്കാരെതിരേ വലിയ ഷോട്ടുകള്‍ കളിക്കുന്ന കെ ഗൗതമിനെ വേണ്ട രീതിയില്‍ ഉപയോഗിക്കാത്തതുമെല്ലാം രഹാനെയുടെ വീഴ്ചയാണ്. മാത്രമല്ല ജോഫ്ര ആര്‍ച്ചറിനെപ്പോലൊരു മിന്നും താരം ടീമിലുണ്ടായിട്ടും രഹാനെ കണ്ടില്ലെന്നു നടിക്കുകയാണ്.

 ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

ടീം വിട്ട ഗൗതം ഗംഭീറിനു പകരം ദിനേഷ് കാര്‍ത്തികിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ക്യാപ്റ്റനാക്കിയപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ തന്റെ ക്യാപ്റ്റന്‍സിയില്‍ സംശയം പ്രകടിപ്പിച്ചവരെയെല്ലാം ഞെട്ടിക്കുന്ന പ്രകടനമാണ് ഗംഭീര്‍ ഇതുവരെ കാഴ്ചവച്ചത്.
എന്നാല്‍ കാര്‍ത്തികിന്റെ ചില തീരുമാനങ്ങളില്‍ പലരും അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ആദ്യ രണ്ടു മല്‍സരങ്ങളിലും അവസാന ഓവര്‍ വിനയ് കുമാറിനെക്കൊണ്ട് ബൗള്‍ ചെയ്യിക്കാനുള്ള തീരുമാനമായിരുന്നു ഇതിലൊന്ന്. മികച്ച ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനായ ശുഭ്മാന്‍ ഗില്ലിനെ ആറ്, ഏഴ് പൊസിഷനുകളില്‍ പരീക്ഷിക്കുന്നതും കാര്‍ത്തികിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു.

എംഎസ് ധോണി

എംഎസ് ധോണി

ഇന്ത്യ എക്കാലത്തെയും മികച്ച ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പം ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് മോശമാക്കിയില്ല. 15 മാസങ്ങള്‍ക്കു ശേഷം ക്യാപ്‌റ്റെന്ന റോളില്‍ ധോണിയുടെ തിരിച്ചുവരവ് കൂടിയാണ് ഐപിഎല്‍.
ക്യാപ്റ്റനെന്ന നിലയില്‍ തന്റെ തന്ത്രങ്ങള്‍ക്കൊന്നും മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുകയാണ് ധോണി. സീസണില്‍ നാലു മല്‍സരങ്ങളില്‍ മൂന്നിലും ടീമിനൈ ജയിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് സിഎസ്‌കെ പരാജയപ്പെട്ട മൂന്നാമത്തെ കളിയില്‍ പുറത്താവാതെ 79 റണ്‍സുമായി ധോണി ടീമിനെ മുന്നില്‍ നയിച്ചെങ്കിലും ജയത്തിനു തൊട്ടരികെ കാലിടറുരകയായിരുന്നു.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. മൂന്നു തവണ മുംബൈയെ ഐപിഎല്‍ കിരീടത്തിലേക്കു നയിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഈ സീസണില്‍ ടീമിന്റെ പ്രകടനം അത്ര മികച്ചതല്ലെങ്കിലും രോഹിത് ക്യാപ്റ്റന്‍ റോളില്‍ തിളങ്ങുക തന്നെ ചെയ്തു.
രാഹുല്‍ ചഹറിനു പകരം പുതുമുഖ സ്പിന്നര്‍ മയാങ്ക് മര്‍ക്കാന്‍ഡെയെ കൊണ്ടുവന്നത് രോഹിത്താണ്. ഈ സീസണിലെ ഏറ്റവും വലിയ കണ്ടുപിടുത്തമായി ഈ സ്പിന്നര്‍ മാറുകയും ചെയ്തു.
ഓപ്പണിങ് റോളിലേക്ക് സൂര്യകുമാര്‍ യാദവിനെ പരീക്ഷിക്കാനുള്ള രോഹിത്തിന്റെ തീരുമാനവും ശ്രദ്ധിക്കപ്പെട്ടു. തന്റെ ബൗളര്‍മാരെ ഏറ്റവും നന്നായി ഉപയോഗിക്കാനും മിടുക്കനാണ് അദ്ദേഹം.

കെയ്ന്‍ വില്ല്യംസണ്‍

കെയ്ന്‍ വില്ല്യംസണ്‍

വെടിക്കെട്ട് ഓപ്പണറും ക്യാപ്റ്റനുമായ ഡേവിഡ് വാര്‍ണര്‍ വിലക്കിനെ തുടര്‍ന്നു ഐപിഎല്ലില്‍ നിന്നും പുറത്തായതോടെയാണ് ന്യൂസിലന്‍ഡ് നായകന്‍ കൂടിയായ കെയ്ന്‍ വില്ല്യംസണ്‍ ഈ റോളില്‍ ചുമതലയേറ്റത്. വാര്‍ണറുടെ അഭാവം ഒരു തരത്തിലും ടീമിനെ ബാധിത്താത്ത തരത്തിലാണ് വില്ല്യംസണ്‍ ഹൈദരാബാദിനെ മുന്നോട്ട് നയിക്കുന്നത്.
തന്റെ പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുന്നതിലും ഫീല്‍ഡിങ് ക്രമീകരണത്തിലുമെല്ലാം താന്‍ എത്ര മികച്ച ക്യാപ്റ്റനാണെന്ന് വില്ല്യംസണ്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ക്യാപ്റ്റന്‍സി മിടുക്ക് കൊണ്ട് ഇത്തവണ എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച നായരന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ആര്‍ അശ്വിനാണ്. താന്‍ പ്രവചനാതീതനായ ക്യാപ്റ്റനായിരിക്കുമെന്ന് ടൂര്‍ണമെന്റിനു മുമ്പ് അശ്വിന്‍ പറഞ്ഞപ്പോള്‍ പലരും പരിഹസിച്ചിരുന്നു. എന്നാല്‍ താന്‍ വെറുംവാക്ക് പറഞ്ഞതല്ലെന്ന് അപ്രതീക്ഷിത തീരുമാനങ്ങളിലൂടെ അശ്വിന്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
കളിക്കളത്തില്‍ വളരെ ബോള്‍ഡായിട്ടുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ മടിയില്ലാത്ത അശ്വിന്റെ ടീം സെലക്ഷനും മികച്ചതാണ്. മാതത്രമല്ല ബാറ്റ്‌സ്മാന് അനുസരിച്ച് ബൗളര്‍മാരെയും ഫീല്‍ഡര്‍മാരെയും മാറ്റിക്കൊണ്ടിരിക്കുന്ന അശ്വിന്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്. ടോസ് ലഭിച്ച ക്യാപ്റ്റന്‍മാരെല്ലാം ഈ സീസണില്‍ ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുത്തപ്പോള്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ ടോസ് ലഭിച്ചപ്പോള്‍ ബാറ്റിങ് തിരഞ്ഞെടുത്തും അശ്വിന്‍ എല്ലാവരെയും ഞെട്ടിച്ചു.

Story first published: Saturday, April 21, 2018, 17:08 [IST]
Other articles published on Apr 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+