ലോകകപ്പ്: കൂടുതല്‍ ഫാന്‍സ് ഏത് ടീമിന്? ഇന്ത്യയുടേത് കേട്ടാല്‍ ഞെട്ടും!! രണ്ടാത് ബംഗ്ലാദേശ്
ദില്ലി: മേയ് അവസാനത്തോടെ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിന് ഇനി കഷ്ടിച്ചു ഒരു മാസം മാത്രമാണ് ശേഷിക്കുന്നത്. ഐസിസിയുടെ ഏകദിന റാങ്കിങിലെ ആദ്യ 10 സ്ഥാനക്കാര്‍ മാത്രം മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റെന്ന നിലയില്‍ ലോകകപ്പില്‍ പ്രതീക്ഷകളേറെയാണ്. മുന്‍നിര ടീമുകള്‍ മാത്രമുള്ള ടൂര്‍ണമെന്റായതിനാല്‍ തന്നെ ഓരോ മല്‍സരം തീപാറുമെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ആതിഥേയരും ലോക ഒന്നാം റാങ്കുകാരുമായ ഇംഗ്ലണ്ടും റാങ്കിങില്‍ രണ്ടാമതുള്ള ഇന്ത്യയുമാണ് കിരീടസാധ്യതയില്‍ മുന്നിട്ടുനില്‍ക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയും അപകടകാരികളാണ്. ലോകകപ്പില്‍ അണിനിരക്കുന്ന 10 ടീമുകളില്‍ സമൂഹമാധ്യമങ്ങളിലൂടെ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന ആദ്യ അഞ്ചു സ്ഥാനക്കാര്‍ ആരൊക്കയാണെന്നു നോക്കാം.

ഇന്ത്യ
രണ്ടു തവണ ലോകകിരീടമുയര്‍ത്താന്‍ ഭാഗ്യം ലഭിച്ച ടീം ഇന്ത്യയാണ് ഏറ്റവുമധികം പേര്‍ പിന്തുടരുന്ന ടീം. വിരാട് കോലിക്കു കീഴില്‍ മൂന്നു ഫോര്‍മാറ്റിലും ശ്രദ്ധേയമായ പ്രകടനമാണ് ടീം കുറച്ചു കാലമായി കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. ട്വിറ്ററില്‍ 85 ലക്ഷം പേരാണ് ടീം ഇന്ത്യയെ ഫോളോ ചെയ്യുന്നത്. ഫേസ്ബുക്കിലൂടെ 2.8 കോടി പേരും ഇന്‍സ്റ്റഗ്രാമിലൂടെ എട്ടു ലക്ഷം പേരും ഇന്ത്യയുടെ ഓരോ നീക്കങ്ങളും അറിയുന്നുണ്ട്.
ഫാന്‍സിന്റെ കാര്യത്തില്‍ തങ്ങളെ കടത്തിവെല്ലാന്‍ മറ്റൊരു ടീമില്ലെന്നാണ് ഈ കണക്കിലൂടെ ഇന്ത്യ അടിവരയിടുന്നത്.

ബംഗ്ലാദേശ്
ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ എല്ലാവരെയും ഞെട്ടിച്ചത് ഏഷ്യന്‍ ടീം ബംഗ്ലാദേശാണ്. ലോകകപ്പിലുള്‍പ്പെടെ പല അട്ടിമറി വിജയങ്ങളും നേടിയിട്ടുള്ള ബംഗ്ലാദേശ് ഇപ്പോള്‍ ഏതു വമ്പന്‍മാരെയും വീഴ്ത്താന്‍ ശേഷിയുള്ള ടീമായി മാറിക്കഴിഞ്ഞു.
ട്വിറ്ററില്‍ 21 ലക്ഷവും ഫേസ്ബുക്കില്‍ 1.1 കോടിയും ഇന്‍സ്റ്റഗ്രാമില്‍ 7,86,000 ഫോളോവേഴ്‌സും ബംഗ്ലാ കടുവകള്‍ക്കുണ്ട്.

പാകിസ്താന്‍
ആദ്യ രണ്ടു സ്ഥാനങ്ങള്‍ മാത്രമല്ല ആരാധക പിന്തുണയുടെ കാര്യത്തില്‍ മൂന്നാംസ്ഥാനവും ഏഷ്യന്‍ ടീമിനാണ്. മുന്‍ ചാംപ്യന്‍മാരായ പാകിസ്താനാണ് ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തുള്ളത്. ട്വിറ്ററില്‍ 17ലക്ഷവും ഫേസ്ബുക്കില്‍ 41 ലക്ഷവും ഫോളേവേഴ്‌സ് പാകിസ്താന്‍ ടീമിനുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ 3,96,000 പേരും പാക് ടീമിനെ ഫോളോ ചെയ്യുന്നുണ്ട്.
ലോക ക്രിക്കറ്റിലെ ഏറ്റവും അപ്രവചനീയരായ ടീമെന്നാണ് പാകിസ്താന്‍ അറിയപ്പെട്ടുന്നത്. ലോകകപ്പില്‍ സര്‍ഫ്രാസ് അഹമ്മദാണ് പാക് ടീമിനെ നയിക്കുക.

ദക്ഷിണാഫ്രിക്ക
ലോക ക്രിക്കറ്റിലെ ഏറ്റവും നിര്‍ഭാഗ്യവാന്‍മാന്‍മാരായ ടീം ദക്ഷിണാഫ്രിക്കയാണ് ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ നാലാംസ്ഥാനത്തു നില്‍ക്കുന്നത്. ലോകകപ്പുള്‍പ്പെടെ ഇതുവരെ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലൊന്നും ജേതാക്കളാവാനിയിട്ടില്ലെങ്കിലും മികച്ച പ്രകടനങ്ങളിലൂടെ ദക്ഷിണാഫ്രിക്കന്‍ ടീം ആരാധകരുടെ മനം കവരാറുണ്ട്.
ഫഫ് ഡുപ്ലെസിക്കു കീഴിലാണ് ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക അങ്കത്തിനിറങ്ങുക. ട്വിറ്ററില്‍ 17 ലക്ഷവും ഫേസ്ബുക്കില്‍ 41 ലക്ഷവും ഇന്‍സ്റ്റഗ്രാമില്‍ 3,69,000 ഫോളോവേഴ്‌സും ദക്ഷിണാഫ്രിക്കന്‍ ടീമിനുണ്ട്.

ഇംഗ്ലണ്ട്
ഈ ലോകകപ്പിലെ ആതിഥേയരും കിരീട ഫേവറിറ്റുകളുമായ ഇംഗ്ലണ്ടാണ് ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ അഞ്ചാംസ്ഥാനത്ത്. ട്വിറ്ററില്‍ 6,03,000 പേരും ഫേസ്ബുക്കില്‍ 41 ലക്ഷം പേരും ഇന്‍സ്റ്റഗ്രാമില്‍ 7,71,000 പേരും ഇംഗ്ലീഷ് ടീമിന്റെ ഫോളോവേഴ്‌സാണ്.
ഏകദിനത്തില്‍ സമീപകാലത്തെ ശ്രദ്ധേയമായ പ്രകടനങ്ങളുടെ ആത്മവിശ്വാസത്തിലാണ് സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ഇംഗ്ലണ്ട് ലോകകപ്പില്‍ ഇറങ്ങുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications