For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പുജാരയുടെ 'കുഞ്ഞനുജന്‍' ഇതാ, ജയ്‌സ്വാള്‍, അക്കൗണ്ട് തുറക്കാന്‍ 54 ബോള്‍!

രഞ്ജി ട്രോഫി സെമിയിലായിരുന്നു ഇത്

1

രഞ്ജി ട്രോഫിയുടെ സെമി ഫൈനലില്‍ നാണക്കേടിന്റെ റെക്കോര്‍ഡിട്ടിരിക്കുകയാണ് മുംബൈയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. ഉത്തര്‍ പ്രദേശുമായുള്ള സെമി ഫൈനല്‍ പോരാട്ടത്തിന്റെ രണ്ടാം ദിവസമായിരുന്നു വെടിക്കെട്ട് ഇന്നിങ്‌സുകള്‍ക്കു പേരുകേട്ട ജയ്‌സ്വാളിന്റെ വിചിത്ര ഇന്നിങ്‌സ്. ആദ്യ റണ്‍സ് കുറിക്കാന്‍ താരം നേരിട്ടത് 54 ബോളുകളാണ്. 53 ബോളിലും റണ്ണെടുക്കാനാവാതെ നിന്ന രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ കൂടിയായ ജയ്‌സ്വാള്‍ 54ാം ബോളില്‍ കാത്തിരിപ്പ് അവസാനിപ്പിച്ചു. ബൗണ്ടറിയടിച്ചു കൊണ്ടായിരുന്നു താരം ആദ്യത്തെ റണ്‍സ് കുറിച്ചത്.

ഇതോടെ ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും ഇതുപോലെയുള്ള സ്ലോ ഇന്നിങ്‌സുകള്‍ കളിക്കാന്‍ മിടുക്കനുമായ ചേതേശ്വര്‍ പുജാരയുടെ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് ജയ്‌സ്വാള്‍. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ഫസ്റ്റ് ക്ലാസ് ഇന്നിങ്‌സില്‍ അക്കൗണ്ട് തുറക്കാന്‍ 50ന് മുകളില്‍ ബോളുകള്‍ നേരിട്ട രണ്ടാമത്തെ താരമായി ജയ്‌സ്വാള്‍ മാറിയിരിക്കുകയാണ്. 2018ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റില്‍ ഇന്ത്യക്കായി കളിക്കവെ പുജാരയും 54ാം ബോളിലാണ് അക്കൗണ്ട് തുറന്നത്. ഈ റെക്കോര്‍ഡിനൊപ്പാണ് ജയ്‌സ്വാള്‍ എത്തിയത്.

2

മാത്രമല്ല ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആദ്യത്തെ റണ്‍സ് കുറിക്കാന്‍ ഏറ്റവുമധികം സമയം ക്രീസില്‍ നിന്ന ലോകത്തിലെ രണ്ടാമത്തെ താരം കൂടിയാണ് ജയ്‌സ്വാള്‍. 198 മിനിറ്റുകള്‍ക്കൊടുവിലാണ് താരം ഈ മല്‍സരത്തില്‍ അക്കൗണ്ട് തുറന്നത്. നേരത്തേ രണ്ടാംസ്ഥാനത്തുണ്ടായിരുന്നത് ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡായിരുന്നു. 2013ല്‍ ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റില്‍ 103 മിനിറ്റിനു ശേഷമായിരുന്നു അദ്ദേഹം ആദ്യ റണ്‍സെടുത്തത്. ഇതാണ് ജയ്‌സ്വാള്‍ തിരുത്തിയത്. ഈ ലിസ്റ്റില്‍ തലപ്പത്ത് ബറോഡയുടെ ശേഖര്‍ ജോഷിയാണ്. 2006ല്‍ ബംഗാളുമായുള്ള കളിയില്‍ 120 മിനിറ്റുകള്‍ക്കൊടുവിലായിരുന്നു താരത്തിന്റെ ആദ്യത്തെ റണ്‍സ്.

മുംബൈയ്ക്കായി രണ്ടാമിന്നിങ്‌സില്‍ സ്ലോ ഇന്നിങ്‌സ് കളിച്ച് വെറുപ്പിച്ചെങ്കിലും ആദ്യ ഇന്നിങ്‌സില്‍ ജയ്‌സ്വാള്‍ സെഞ്ച്വറിയടെ മിന്നിയിരുന്നു. 100 റണ്‍സാണ് താരം നേടിയത്. 227 ബോളുകള്‍ നേരിട്ട ജയ്‌സ്വാള്‍ 15 ബൗണ്ടറകളുമടിച്ചു. അതേസമയം, കളിയില്‍ 300റണ്‍സിനു മുകളില്‍ ലീഡുമായി ഉത്തര്‍പ്രദേശിനു മേല്‍ മുംബൈ പിടിമുറുക്കിയിരിക്കുകയാണ്. 341 റണ്‍സിന്റെ ലീഡ് ഇപ്പോള്‍ അവര്‍ക്കുണ്ട്. ഒന്നാമിന്നിങ്‌സില്‍ മുംബൈ നേടിയത് 393 റണ്‍സായിരുന്നു. മറുപടിയില്‍ യുപി 180ന് പുറത്തായി. 48 റണ്‍സെടുത്ത ശിവം മാവിയാണ് ടോപ്‌സ്‌കോറര്‍.

തുടര്‍ന്ന് രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ മുംബൈ മൂന്നാംദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒരു വിക്കറ്റിനിനു 129 റണ്‍സെടുത്തു. ഫിഫ്റ്റിയടിച്ച നായകന്‍ പൃഥ്വി ഷായാണ് (64) പുറത്തായത്. 71 ബോളില്‍ 12 ബൗണ്ടറികള്‍ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 35 റണ്‍സെടുത്ത ജയ്‌സ്വാളിനൊപ്പം 28 റണ്‍സുമായി അര്‍മാന്‍ ജാഫറാണ് ക്രീസില്‍.

Story first published: Thursday, June 16, 2022, 17:49 [IST]
Other articles published on Jun 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+