Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ranji Final: വിദര്‍ഭ 379, പൊരുതിക്കയറി കേരളം; ലീഡ് പിടിക്കുമോ സച്ചിനും കൂട്ടരും

നാഗ്പൂര്‍: രഞ്ജി ട്രോഫി കലാശപ്പോരാട്ടത്തില്‍ വിദര്‍ഭയ്‌ക്കെതിരേ ലീഡിനായി പൊരുതുകയാണ് സച്ചിന്‍ ബേബിയുടെ കേരളാ ടീം. നേരത്തേ ക്വാട്ടറിലും സെമി ഫൈനലിലുമെല്ലാം നേരിയ ലീഡുകളാണ് കേരളത്തെ മുന്നേറാന്‍ സഹായിച്ചത്. ക്വാര്‍ട്ടറില്‍ ജമ്മു കാശ്മീരിനെതിരേ ഒരു റണ്‍സിന്റെയും സെമിയില്‍ ഗുജറാത്തിനെതിരേ രണ്ടു റണ്‍സിന്റെയും ലീഡാണ് കേരളത്തെ കന്നി ഫൈനലിലെത്തിച്ചത്. ഇനി ഫൈനല്‍ സമനിലയായാലും ലീഡിലേറി കപ്പുയര്‍ത്താനായിരിക്കും കേരളത്തിന്റെ ശ്രമം.

വിദര്‍ഭയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 379 റണ്‍സിനു മറുപടിയില്‍ കേരളം മൂന്നു വിക്കറ്റിനു 131 റണ്‍സെന്ന നിലയിലാണ് രണ്ടാംദിനത്തിലെ കളി അവസാനിപ്പിച്ചിരിക്കുന്നത്. കരിയറിലെ 100ാമത്തെ ഫസ്റ്റ് ക്ലാസ് മല്‍സരം കളിക്കുന്ന നായകന്‍ സച്ചിനും (7*) ഫിഫ്റ്റിയുമായി ആദിത്യ സര്‍വാതെയുമാണ് (66*) ക്രീസില്‍. ഏഴു വിക്കറ്റ് ശേഷിക്കെ വിദര്‍ഭയ്‌ക്കൊപ്പമെത്താന്‍ കേരളത്തിനു ഇനിയും 248 റണ്‍സ് കൂടി വേണം.

KERALA

കേരളാ ബാറ്റിങ്

ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മല്‍ (0), അക്ഷയ് ചന്ദ്രന്‍ (14), അഹമ്മദ് ഇബ്രാഹിം (37) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമായിരിക്കുന്നത്. ഞെട്ടലോടെയായിരുന്നു കേരളത്തിന്റെ തുടക്കം. ആദ്യ ഓവറിലെ അഞ്ചാമത്തെ ബോളില്‍ തന്നെ രോഹനെ പേസര്‍ ദര്‍ശന്‍ നല്‍ക്കാണ്ഡെ ക്ലീന്‍ബൗള്‍ഡാക്കി. പിന്നാലെ അക്ഷയിയയും ദര്‍ശന്‍ ബൗള്‍ഡാക്കിയേെതാടെ കേരളം മൂന്നോവറില്‍ രണ്ടു വിക്കറ്റിനു 14 റണ്‍സിലേക്കും വീണു.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ സര്‍വാതെ- ഇമ്രാന്‍ സഖ്യം ചേര്‍ന്നുണ്ടാക്കിയ 93 റണ്‍സിന്റെ കൂട്ടുകെട്ട് കേരളത്തെ മല്‍സരത്തിലേക്കു തിരികെ കൊണ്ടു വരികയും ചെയ്തു. ഈ ജോടി കരുത്താര്‍ജിക്കവൊണ് ഉബ്രാഹിമിനെ മടക്കി യഷ് താക്കൂറിലൂടെ വിദര്‍ഭ ബ്രേക്ക്ത്രൂ സ്വന്തമാക്കിയത്.

മിന്നിച്ച് മലേവര്‍

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ വിദര്‍ഭ രണ്ടാം ദിനം ലഞ്ച് ബ്രേക്കിനു പിന്നാലെ 379 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. നാലാമനായെത്തിയ ഡാനിഷ് മലേവറിന്റെ (153) തകര്‍പ്പന്‍ സെഞ്ച്വറിയാണ് വിദര്‍ഭയെ 379 റണ്‍സെന്ന ശക്തമീയ നിലയിലെത്തിച്ചത്. 285 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 15 ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

മറുനാടന്‍ മലയാളിയായ കരുണ്‍ നായരാണ് (86) അവരുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 188 ബോളുകള്‍ നേരിട്ട താരം എട്ടു ഫോറും ഒരു സിക്‌സറുമടിച്ചു. വാലറ്റത്ത് പേസര്‍ നചികേത് ഭൂട്ടെയാണ് 32 റണ്‍സുമായി തിളങ്ങിയ മറ്റൊരു താരം. യഷ് താക്കൂര്‍ 25ഉം ക്യാപ്റ്റന്‍ അക്ഷയ് വാഡ്കര്‍ 23ഉം റണ്‍സെടുത്തു. കേരളത്തിനായി പേസര്‍മാരായ എംഡി നിധീഷും ഈദന്‍ ആപ്പിള്‍ ടോമും മൂന്നു വിക്കറ്റുകള്‍ വീതമെടുത്തു.

കേരളത്തിന്റെ പ്ലെയിങ് 11

അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍, അഹമ്മദ് ഇമ്രാന്‍, ഈദന്‍ ആപ്പിള്‍ ടോം, ആദിത്യ സര്‍വാതെ, എംഡി നിധീഷ്, എന്‍ ബേസില്‍.

Story first published: Thursday, February 27, 2025, 17:12 [IST]
Other articles published on Feb 27, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+