For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ranji Trophy: വിശ്രമം എടുക്കുന്നില്ല, രഞ്ജി ട്രോഫി കളിക്കാന്‍ സഞ്ജു; ക്യാപ്റ്റന്‍ സ്ഥാനവും കിട്ടി

കൊച്ചി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍. മൂന്നാം ടി20യിലെ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ വലിയ സ്വീകരണമടക്കം സഞ്ജുവിന് നാട്ടില്‍ ലഭിച്ചിരിക്കുകയാണ്. ഇന്ത്യക്ക് ഇനി ടെസ്റ്റ് പരമ്പരയാണ് വരാനിരിക്കുന്നത്. ന്യൂസീലന്‍ഡിനെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിന് ഇടമില്ല. ഇനി വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ സഞ്ജുവിന് ടി20 ടീമില്‍ ഇടം ലഭിക്കാനാണ് സാധ്യത.

കേരളത്തിന്റെ രഞ്ജി ട്രോഫിക്കുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ ആദ്യം സഞ്ജു സാംസണിന് സീറ്റ് ലഭിച്ചിരുന്നില്ല. സച്ചിന്‍ ബേബിക്ക് കീഴിലുള്ള ടീമിനെയാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഇപ്പോഴിതാ വിശ്രമത്തിന് തയ്യാറാവാതെ കേരളത്തിനായി രഞ്ജി ട്രോഫി കളിക്കാന്‍ തയ്യാറായിരിക്കുകയാണ് സഞ്ജു സാംസണ്‍. പഞ്ചാബിനെതിരായ കേരളത്തിന്റെ ആദ്യ മത്സരം സഞ്ജുവിന് നഷ്ടമായെങ്കിലും രണ്ടാം മത്സരത്തില്‍ കര്‍ണാടകയ്‌ക്കെതിരേ കേരളത്തെ സഞ്ജുവാകും നയിക്കുക.

18നാണ് കേരളത്തിന്റെ കര്‍ണാടകയ്‌ക്കെതിരായ മത്സരം ആരംഭിക്കുക. പഞ്ചാബിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് തുടങ്ങാന്‍ കേരളത്തിനായിരുന്നു. സഞ്ജുവിന് കീഴില്‍ ശക്തരായ കര്‍ണാടകയെ കീഴടക്കാന്‍ കേരളത്തിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

സഞ്ജുവിന്റേത് മികച്ച തീരുമാനം

സഞ്ജു സാംസണ്‍ ഇപ്പോള്‍ മികച്ച ഫോമിലാണുള്ളത്. ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിലെ സെഞ്ച്വറി പ്രകടനത്തോടെ സഞ്ജുവിന് ലഭിക്കുന്ന പിന്തുണ വളരെയധികം ഉയര്‍ന്നിരിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പര വരാനിരിക്കെ സഞ്ജുവിന് ഫോം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇടവേളയെടുത്താല്‍ സഞ്ജുവിന് പെട്ടെന്ന് ഫോമിലേക്കെത്തുക പ്രയാസമായിരിക്കുമെന്ന് പറയാം. അതുകൊണ്ടുതന്നെ രഞ്ജി ട്രോഫി കളിക്കാനുള്ള സഞ്ജുവിന്റെ തീരുമാനം മികച്ചതാണ്.

സഞ്ജുവിന് സ്ഥിരതയില്ലെന്ന ആക്ഷേപം വളരെ ശക്തമാണ്. ഇതിന് പരിഹാരം കാണാന്‍ സഞ്ജുവിന് മികച്ച പ്രകടനങ്ങള്‍ തുടര്‍ച്ചയായി നടത്തേണ്ടതായുണ്ട്. കര്‍ണാടക കരുത്തരായ നിരയാണ്. അവര്‍ക്കെതിരേ കേരളത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ സഞ്ജു സാംസണിന് സാധിക്കേണ്ടതായുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നത് സഞ്ജുവിന്റെ ബാറ്റിങ് പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ രഞ്ജി ട്രോഫി കളിക്കാനുള്ള തീരുമാനം പ്രശംസനീയമാണ്.

sanju samson

സഞ്ജുവിന് മുന്നില്‍ വലിയ വെല്ലുവിളിയുമുണ്ട്

രഞ്ജി ട്രോഫി കളിക്കുകയെന്നത് സഞ്ജുവിന് ഗുണം ചെയ്യുന്ന കാര്യമാണെങ്കിലും അദ്ദേഹത്തിന് മുന്നില്‍ വലിയ വെല്ലുവിളിയുമുണ്ടെന്നതാണ് വസ്തുത. രഞ്ജി ട്രോഫിയിലെ സഞ്ജുവിന്റെ പ്രകടനത്തിലേക്ക് എല്ലാവരും ഉറ്റുനോക്കുകയാണ്. നിരാശപ്പെടുത്തിയാല്‍ സഞ്ജുവിനെക്കുറിച്ച് നല്ലത് പറഞ്ഞ നാവുകള്‍ അദ്ദേഹത്തെ പഴിക്കാന്‍ തുടങ്ങുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ മികവ് കാട്ടി സ്ഥിരതയോടെ കളിക്കുകയെന്ന വലിയ വെല്ലുവിളി സഞ്ജുവിന് മുന്നിലുണ്ട്.

ഇതിന് സാധിക്കാതെ പോയാല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പര സഞ്ജുവിന് കടുപ്പമായി മാറാനുള്ള സാധ്യത കൂടുതലാണ്. സഞ്ജു സാംസണ്‍ കടന്നാക്രമിച്ച് കളിക്കുന്ന താരമാണെങ്കിലും ടെസ്റ്റിലും ഏകദിനത്തിലും മികവ് കാട്ടാനുള്ള സാങ്കേതികതയുണ്ട്. എന്നാല്‍ ഇത് ഉപയോഗപ്പെടുത്തി അദ്ദേഹത്തിന് സാധിക്കേണ്ടതായുണ്ട്. ആദ്യ മത്സരത്തില്‍ കേരളം ജയിച്ചതിനാല്‍ രണ്ടാം മത്സരത്തില്‍ ടീം മികവ് കാട്ടാതെ പോയാല്‍ സഞ്ജുവിന് വിമര്‍ശനം നേരിടേണ്ടതായി വരും.

കേരളത്തിന് മികച്ച താരനിര

കേരളത്തിനൊപ്പം മികച്ച താരനിരയാണുള്ളത്. സച്ചിന്‍ ബേബി മിന്നും ഫോമിലാണ്. ആദ്യ മത്സരത്തില്‍ കേരളത്തെ നയിച്ചത് സച്ചിന്‍ ബേബിയാണ്. സീനിയര്‍ താരമായ സച്ചിന്റെ കണക്കുകളെല്ലാം വളരെ മികച്ചതാണ്. വെടിക്കെട്ട് ബാറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ് എന്നിവരെല്ലാം കേരളത്തിന് കരുത്താകുന്നു. ബാബ അപരാജിതിനെ ടീമിലേക്കെത്തിച്ചതും കേരളത്തിന് ഗുണം ചെയ്യുന്നു. യുവതാരം രോഹന്‍ കുന്നുമ്മല്ലിന് കരുത്തുകാട്ടി വളര്‍ന്ന് വരാനുള്ള അവസരം മുന്നിലുണ്ട്.

Story first published: Tuesday, October 15, 2024, 11:33 [IST]
Other articles published on Oct 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+