Ranji Trophy: ബൗളിങ്ങില്‍ കൈവെച്ച് സഞ്ജു, പിന്നെ സംഭവിച്ചത് ഇതാണ്- ട്രോളി ആരാധകര്‍
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ തുടര്‍ സമനിലകള്‍ക്ക് ശേഷം കേരളത്തിന് ആശ്വാസ ജയം. ബംഗാളിനെതിരേ 109 റണ്‍സിനാണ് കേരളത്തിന്റെ ജയം. എന്നാല്‍ കേരളത്തിന്റെ മുന്നോട്ടുള്ള വഴി നേരത്തെ തന്നെ അടഞ്ഞതിനാല്‍ ഈ ജയംകൊണ്ട് കാര്യമായ നേട്ടമില്ലെന്ന് തന്നെ പറയാം. എന്നാല്‍ തുടര്‍ സമനിലക്ക് ശേഷമുള്ള ഈ ജയം കേരളത്തിന് അഭിമാനിക്കാവുന്നതാണ്. ജലജ് സക്‌സേനയുടെ ബൗളിങ് പ്രകടനമാണ് കേരളത്തിന്റെ ജയത്തില്‍ കരുത്തായത്.
സഞ്ജു സാംസണ്‍ ബാറ്റിങ്ങില്‍ കാര്യമായൊന്നും ചെയ്തില്ലെങ്കിലും നായകനെന്ന നിലയില്‍ ശോഭിച്ചു. എന്നാല്‍ കേരളം ജയിച്ചെങ്കിലും സഞ്ജു സാംസണെ ട്രോളുകയാണ് ആരാധകര്‍. സഞ്ജു ബൗളിങ്ങില്‍ ഒരു ശ്രമം നടത്തിയതിനെയാണ് ആരാധകര്‍ പരിഹസിക്കുന്നത്. ബംഗാള്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റു ചെയ്യാനെത്തിയപ്പോഴാണ് സഞ്ജുവിന് പന്തെറിയാന്‍ താല്‍പര്യം തോന്നിയത്. വിക്കറ്റ് കീപ്പറായ സഞ്ജു പന്തെടുത്ത് ഒരോവര്‍ എറിഞ്ഞപ്പോള്‍ 11 റണ്‍സാണ് വിട്ടുകൊടുത്തത്.
ഇതോടെയാണ് സഞ്ജുവിനെതിരേ ട്രോളുകള്‍ ഉയരുന്നത്. അറിയാവുന്ന പണി ചെയ്താല്‍ പോരേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ബാറ്റിങ്ങില്‍ ഫ്‌ളോപ്പായതോടെ വിക്കറ്റെടുത്ത് ഇതിന്റെ ക്ഷീണം മാറ്റാനാണ് സഞ്ജു ശ്രമിച്ചത്. എന്നാല്‍ ഈ പദ്ധതി പാളുകയായിരുന്നു. വിക്കറ്റ് കീപ്പറായി ടീമിലെത്താന്‍ സാധിക്കാത്തതിനാല്‍ ഓള്‍റൗണ്ടറായി ടീമിലെത്താനാണോ സഞ്ജു ഇത്തരമൊരു സാഹസം കാട്ടിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
സഞ്ജു ഇത്തരം അനാവശ്യ സാഹസം കാട്ടാതെ ബാറ്റിങ്ങില്‍ ശ്രദ്ധിക്കുകയും വലിയ സ്‌കോര്‍ നേടുകയും ചെയ്യണമെന്നാണ് ആരാധകര്‍ പറയുന്നത്. ഐപിഎല്ലും ടി20 ലോകകപ്പും വരാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി സഞ്ജു ഇപ്പോള്‍ ബാറ്റിങ്ങില്‍ ശ്രദ്ധിച്ച് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയാണ് വേണ്ടത്. അല്ലാതെ അനാവശ്യ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കേണ്ടതില്ലെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും സഞ്ജുവിന്റെ ബൗളിങ് ശ്രമം ഇതിനോടകം ആരാധകര്‍ക്കിടയില്‍ വൈറലായിക്കഴിഞ്ഞു.

കേരളത്തിന്റെ ജയത്തില്‍ ജലജ് സക്‌സേനക്കാണ് നന്ദി പറയേണ്ടത്. ആദ്യം ബാറ്റുചെയ്ത കേരളം 363 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. ഓപ്പണിങ്ങിലിറങ്ങിയ ജലജ് സക്‌സേന 40 റണ്‍സാണ് നേടിയത്. നാലാം നമ്പറിലിറങ്ങിയ സച്ചിന്‍ ബേബി 124 റണ്‍സാണ് അടിച്ചെടുത്തത്. സഞ്ജു വെറും 8 റണ്‍സുമായി പുറത്തായി. അക്ഷയ് ചന്ദ്രന്‍ 106 റണ്‍സുമായി മധ്യനിരയില്‍ ഇന്ത്യയുടെ നട്ടെല്ലായി മാറി. എന്നാല്‍ അസ്ഹറുദ്ദീന്‍ (13), ശ്രേയസ് ഗോപാല്‍ (2) എന്നിവര്‍ക്കൊന്നും പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല.
സ്വന്തം തട്ടകത്തിലാണ് സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയതെന്നതാണ് എടുത്തു പറയേണ്ടത്. കേരളത്തിന് മറുപടിക്കിറങ്ങിയ ബംഗാളിന് ജലജിന്റെ ബൗളിങ്ങിന് മുന്നില്‍ ഉത്തരം ഇല്ലായിരുന്നു. 21.1 ഓവറില്‍ 68 റണ്‍സ് വഴങ്ങി 9 വിക്കറ്റാണ് ജലജ് സക്‌സേന വീഴ്ത്തിയത്. ഇതോടെ 180 റണ്‍സില്‍ ബംഗാള്‍ ഓള്‍ഔട്ടായി. കേരളത്തിനായി നിധീഷ് ഒരു വിക്കറ്റും വീഴ്ത്തി.
183 റണ്‍സ് ലീഡ് നേടി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ കേരളത്തിനായി രോഹന്‍ കുന്നുമ്മല്‍ (51) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. സച്ചിന്‍ ബേബിയും 51 റണ്‍സ് നേടി. ശ്രേയസ് ഗോപാല്‍ 50 റണ്‍സുമായി പുറത്താവാതെ നിന്നു. രണ്ടാം ഇന്നിങ്‌സില്‍ സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഇതോടെ ആറ് വിക്കറ്റിന് 265 റണ്‍സില്‍ കേരളം രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
448 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ബംഗാള്‍ 339ല്‍ ഒതുങ്ങുകയായിരുന്നു. നാല് വിക്കറ്റ് നേടിയ ജലജ് സക്‌സേനയാണ് കേരളത്തിന്റെ ജയത്തില്‍ നിര്‍ണ്ണായകമായത്. ശ്രേയസ് ഗോപാല്‍ 2 വിക്കറ്റുകളും നേടി. ബംഗാളിന്റെ ഷഹബാസ് അഹമ്മദ് 80 റണ്‍സെടുത്തപ്പോള്‍ അഭിമന്യു ഈശ്വരന്‍ 65 റണ്‍സും നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications