Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ranji Trophy: വീരുവിന്റെ നാട്ടുകാരന്‍! കോലിയെ തീര്‍ത്ത കേമനാര്? ഹിമാന്‍ഷുവിനെ അറിയാം

ഡല്‍ഹി: ഒറ്റ ദിവസം കൊണ്ട് തന്നെ ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയൊരു ഹീറോ പിറവിയെടുത്തിയിരിക്കുകയാണ്. 12 വര്‍ഷങ്ങള്‍ക്കു ശേഷം രഞ്ജി ട്രോഫി കളിക്കാനെത്തിയ ഇന്ത്യന്‍ ബാറ്റിങിലെ ഇതിഹാസമായ വിരാട് കോലിയുടെ വമ്പന്‍ വിക്കറ്റ് വീഴ്ത്തിയതോടെയാണ് റെയില്‍വേസിന്റെ ഫാസ്റ്റ് ബൗളറായ ഹിമാന്‍ഷു സാങ്വാന്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയത്.

കോലിയുടെ വലിയൊരു ഇന്നിങ്‌സ് കാണാനെത്തിയ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിലെ കാണികളെ മുഴുവന്‍ ഒറ്റയടിക്കു നിശബ്ധനാക്കിയ ബൗളറും കൂടിയാണ് ഹിമാന്‍ഷു. വെറും ആറു റണ്‍സ് മാത്രമേ ഡല്‍ഹി കുപ്പായത്തിലേക്കുള്ള മടങ്ങിവരവില്‍ ഇന്ത്യന്‍ റണ്‍മെഷീനു കുറിക്കാനായുള്ളൂ. കോലിയുടെ ഓഫ്സ്റ്റംപ് വായുവില്‍ പറപ്പിച്ചാണ് സ്‌റ്റേഡിയത്തിലെ ആരാധകരെ മുഴുവന്‍ ഹിമാന്‍ഷു സ്തബ്ധനാക്കിയത്. ആരാണ് റെയില്‍വേസിന്റ ഈ ബൗളറെന്നു അടുത്തറിയാം.

HIMANSHU SANGWAN

ആരാണ് ഹിമാന്‍ഷു സാങ്വാന്‍?

1995ല്‍ ഡല്‍ഹിയിലെ നജഫ്ഗഡിലാണ് ഹിമാന്‍ഷു സാങ്വാന്‍ ജനിച്ചത്. ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായിരുന്ന വീരേന്ദര്‍ സെവാഗും ഇതേ നാട്ടുകാരന്‍ തന്നെയാണെന്നതാണ് കൗതുകകരമായ കാര്യം. ഡല്‍ഹിക്കു വേണ്ടി അണ്ടര്‍ 19 തലത്തില്‍ കളിച്ചുകൊണ്ടാണ് ക്രിക്കറ്റിലേക്കുള്ള ഹിമാന്‍ഷുവിന്റെ വരവ്.

പിന്നീട് റെയില്‍വേസിന്റെ ടീമിലേക്കു ചേക്കേറിയ അദ്ദേഹം അവരുടെ നിര്‍ണായക താരമായി മാറുകയും ചെയ്തു. 29 കാരനായ ഫാസ്റ്റ് ബൗളര്‍ 23 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ ഇതിനകം കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 19.92 എന്ന മികച്ച ശരാശരിയില്‍ 77 വിക്കറ്റുകളുമെടുത്തിട്ടുണ്ട്. മൂന്നു അഞ്ചു വിക്കറ്റ് നേട്ടവും ആറു നാലു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടും. 81 റണ്‍സിനു ഏഴു വിക്കറ്റുകളെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം.

റെഡ് ബോളില്‍ മികച്ച റെക്കോര്‍ഡാണ് ഹിമാന്‍ഷുവിന്റേതെങ്കിലും വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഈ മികവ് ആവര്‍ത്തിക്കാനായിട്ടില്ല. 17 ലിസ്റ്റ് എ മല്‍സരങ്ങളിലാണ് പേസര്‍ കളിച്ചത്. ഇവയില്‍ നിന്നും 21 വിക്കറ്റുകളെടുക്കുകയും ചെയ്തു. ഏഴു ടി20കളില്‍ നിന്നും അഞ്ചു വിക്കറ്റുകളും ഹിമാന്‍ഷു വീഴ്ത്തി. 44 റണ്‍സിനു നാലു പേരെ പുറത്താക്കിയതാണ് വൈറ്റ് ബോളില്‍ താരത്തിന്റെ മികച്ച പ്രകടനമെന്നു കാണാം.

റെയില്‍വേയിലെ ടിക്കറ്റ് കലക്ടര്‍

വ്യക്തി ജീവിതത്തിലേക്കു വന്നാല്‍ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കലക്ടറാണ് ഹിമാന്‍ഷു സാങ്വാനെന്നു ഇന്ത്യാ ടൈംസിന്റെ (India Times) റിപ്പോര്‍ട്ടില്‍ പറയുന്നു. വിരാട് കോലിയുടെ വമ്പന്‍ വിക്കറ്റ് വീഴ്ത്തിയതിലൂടെ മാത്രമല്ല, ആഭ്യന്തര ക്രിക്കറ്റിലും ചില ഉജ്ജ്വല ബൗളിങ് പ്രകടനങ്ങളിലൂടെയും അദ്ദേഹം നേരത്തേ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

2020ലെ രഞ്ജി ട്രോഫിയില്‍ താരനിബിഡമായ മുംബൈ ടീമിനെ റെയില്‍വേസ് ഞെട്ടിച്ചപ്പോള്‍ അവരുടെ ഹീറോയായിരുന്നു ഹിമാന്‍ഷു. ഈ കളിയില്‍ ആറു വിക്കറ്റുകളാണ് പേസര്‍ പോക്കറ്റിലാക്കിയത്. സൂപ്പര്‍ താരമായ അജിങ്ക്യ രഹാനെ, വമ്പനടിക്കാരനായ പൃഥ്വി ഷാ എന്നിവരുടെ വിക്കറ്റുകളും ഇതിലുള്‍പ്പെടും.

2019ലെ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിലൂടെയാണ് റെയില്‍വേസിനായി ഹിമാന്‍ഷു അരങ്ങേറിയത്. ഇതേ വര്‍ഷം തന്നെ സയ്ദ് മുഷ്താഖ് അലി ട്രോഫിയിലൂടെ ടി20യിലും താരം തുടക്കം കുറിക്കുകയും ചെയ്തു.

ഡിസംബറില്‍ രഞ്ജി ട്രോഫി കളിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഹിമാന്‍ഷു അരങ്ങേറി. നേരത്തേ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഗ്ലെന്‍ മഗ്രാത്തിനു കീഴില്‍ എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ പരിശീലനം നടത്താനായത് ബൗളിങില്‍ അദ്ദേഹത്തെ ഏറെ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

Story first published: Friday, January 31, 2025, 13:27 [IST]
Other articles published on Jan 31, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+