For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ranji Trophy: എന്തായിരുന്നു ബഹളം? ദേ കിടക്കുന്നു കോലി!! സ്റ്റംപ് പറന്നു, വീഡിയോ വൈറല്‍

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ വന്‍ ആഘോഷമാക്കി മാറ്റിയ സൂപ്പര്‍ താരം വിരാട് കോലിയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ദുരന്തത്തില്‍ കലാശിച്ചു. 12 വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്കു ശേഷം രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കായി കളിക്കാനിറങ്ങിയ കോലി ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി മാറി. വെറും ആറു റണ്‍സ് മാത്രമെടുത്ത അദ്ദേഹം ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

റെയില്‍വേസുമായുള്ള കളിയിലൂടെ താന്‍ ആഭ്യന്തര ക്രിക്കറ്റിലേക്കു മടങ്ങിയെത്തുകയാണെന്നു കോലി പ്രഖ്യാപിച്ചതു മുതല്‍ ആരാധകര്‍ വലിയ ആവേശത്തിലായിരുന്നു. ഡല്‍ഹിയും റെയില്‍വേസും തമ്മിലുള്ള മല്‍സരം കാണാന്‍ കാണികള്‍ ഒഴുകിയെത്തി. ഐപിഎല്‍ മല്‍സരങ്ങളെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം ഹൗസ്ഫുള്ളായി മാറുകയും ചെയ്തു.

കോലിയുടെ ആരാധകപിന്തുണ എത്ര മാത്രം വലുതാണെന്നു ക്രിക്കറ്റ് ലോകം തിരിഞ്ഞറിഞ്ഞ നിമിഷം കൂടിയായിരുന്നു ഇത്. പക്ഷെ തന്നോടു കാണിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കും കളിക്കളത്തില്‍ തിരികെ നല്‍കാന്‍ കഴിയാതെയാണ് കോലി ക്രീസ് വിട്ടത്. വലിയൊരു ഇന്നിങ്‌സ് കാത്തിരുന്ന ആരാധകരെ മുഴുവന്‍ ഞെട്ടിച്ചായിരുന്നു അദ്ദേഹം മടങ്ങിയത്.

VIRAT KOHLI

കോലിക്ക് എന്തു പറ്റി?

ഇന്ത്യന്‍ കുപ്പായത്തില്‍ സമീപകാലതതു മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരുന്ന വിരാട് കോലിയുടെ ശക്തമായ തിരിച്ചുവരവാണ് രഞ്ജി ട്രോഫിയില്‍ ആരാധകര്‍ മുഴുവന്‍ സ്വപ്‌നം കണ്ടത്. വലിയൊരു സെഞ്ച്വറിയുമായി അദ്ദേഹം ഫിറോസ് ഷോ കോട്‌ലയില്‍ ആര്‍പ്പുവിളിച്ച പതിനായിരക്കണക്കിന് ആരാധകലുടെ മനം നിറയ്ക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല.

മല്‍സരത്തിന്റെ രണ്ടാംദിനം ആദ്യ സെഷനില്‍ ഡല്‍ഹിക്കായി നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ കോലിക്കു വെറും 15 ബോളുകളുടെ ആയുസ് മാത്രമേയുണ്ടായുള്ളൂ. ഇതിനിടെ ഒരു ഫോറടിച്ച് അദ്ദേഹം കാണികളെ ഇളക്കി മറിച്ചെങ്കിലും ഈ സന്തോഷത്തിന് സെക്കന്റുകളുടെ ആയുസ് മാത്രമാണുണ്ടായത്.

ലക്ഷ്മണ്‍ കോച്ച്!! ബുംറ ക്യാപ്റ്റന്‍, ഇംഗ്ലണ്ടില്‍ ഇറക്കേണ്ടത് ഈ 11; ടെസ്റ്റ് പരമ്പര ജയിക്കാം

തൊട്ടടുത്ത ബോളില്‍ പേസര്‍ ഹിമാന്‍ഷു സാങ്വാനെതിരേ ക്ലീന്‍ ബൗള്‍ഡായാണ് കോലി ക്രീസ് വിട്ടത്. 28ാം ഓവറിലായിരുന്നു സ്‌റ്റേഡിയത്തെ നിശബ്ധരാക്കിയ അദ്ദേഹത്തിന്റെ മടക്കം. ഈ ഓവറിലെ മൂന്നാമത്തെ ബോളില്‍ കണ്ണഞ്ചിക്കുന്ന ഒരു ഡ്രൈവിലൂടെയാണ് കോലി ബൗണ്ടറി നേടിയത്.

സാങ്വാന്റെ ബൗളിങില്‍ കോലി ക്ലീന്‍ ബൗള്‍ഡാവുന്നു. വീഡിയോ കാണാം

അടുത്തത് ഓഫ്സ്റ്റംപിന് പുറത്ത് ഒരു ഫുള്ളിഷ് ലെങ്ത്തിലുള്ള ബോളായിരുന്നു. കോലി വീണ്ടുമൊരു ഡ്രൈവിനു ശ്രമിച്ചെങ്കിലും ബോള്‍ പൂര്‍ണമായി മിസ്സായി. ബാറ്റിനും പാഡിലുമിടയിലൂടെ അകത്തേക്കു കയറിയ ബോള്‍ ഓഫ്സ്റ്റംപിനെ വായുവില്‍ പറപ്പിക്കുകയായിരുന്നു. സ്വപ്‌ന വിക്കറ്റ് നേടിയതിന്റെ ആഹ്ലാദത്തില്‍ സാങ്വാന്‍ ആക്രോശിച്ചപ്പോള്‍ വിക്കറ്റുകളിലേക്കു തിരിഞ്ഞു പോലും നോക്കാതെ തല താഴ്ത്തി കോലി ക്രീസ് വിടുകയായിരുന്നു.

VIRAT KOHLI

പരിഹാസം, വിമര്‍ശനം

രഞ്ജി ട്രോഫിയിലെ കുഞ്ഞന്‍ ടീമായ റെയില്‍വേസിന്റെ ബൗളര്‍മാരെ പോലും നേരിടാന്‍ സാധിക്കാതെ ക്ലീന്‍ ബൗള്‍ഡായ വിരാട് കോലിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് ഉയുരുന്നത്. റെഡ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ കരിയര്‍ അവസാനിച്ചെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.

വിരാട് കോലി കളി മതിയാക്കാനുള്ള സമയമെത്തിയിരിക്കുകയാണ്. രഞ്ജി ട്രോഫിയില്‍ അദ്ദേഹത്തിന്റെ ഈ പ്രകടനവും പുറത്തായ രീതിയുമെല്ലാം ഇതാണ് തെളിയിക്കുന്നത്. വരാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫിക്കു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും കോലി വിരമിക്കണം. ജൂണില്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരില്‍ അദ്ദേഹം ടീമില്‍ സ്ഥാനമര്‍ഹിക്കുന്നില്ലെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

Story first published: Friday, January 31, 2025, 11:42 [IST]
Other articles published on Jan 31, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+