For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ranji Trophy: ഇതെന്ത് ക്യാപ്റ്റന്‍? കേരളത്തിന്‍റെ വില്ലന്‍ സഞ്ജു! നാണംകെട്ടതിന് ഈ കാരണങ്ങള്‍

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കരുത്തരായ മുംബൈയോടേറ്റ വന്‍ പരാജയത്തിന്‍റെ ഞെട്ടലിലും നിരാശയിലുമാണ് കേരളാ ടീം. സെന്റ് സേവ്യര്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന ഗ്രൂപ്പ് ബി മല്‍സരത്തില്‍ അജിങ്ക്യ രഹാനെയുടെ മുംബൈയോടു നാണംകെട്ട തോല്‍വിയാണ് കേരളത്തിനു നേരിടേണ്ടി വന്നത്. നാലാമത്തെയും അവസാനത്തെയും ദിനം ഉച്ചയ്ക്കു മുമ്പ് തന്നെ കേരളത്തെ 232 റണ്‍സിനു മുംബൈ തീര്‍ക്കുകയായിരുന്നു. 324 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം രണ്ടാമിന്നിങ്‌സില്‍ വെറും 94 റണ്‍സിനാണ് ഓള്‍ഔട്ടായത്.

യഥാര്‍ഥത്തില്‍ എവിടെയാണ് സഞ്ജു സാംസണ്‍ നയിച്ച കേരളാ ടീമിനു മല്‍സരത്തില്‍ പിഴച്ചത്. ഈ പരാജയത്തില്‍ സഞ്ജുവിനും വലിയൊരു പങ്കുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. രണ്ടിന്നിങ്‌സുകളിലും വലിയ രണ്ടു അബദ്ധങ്ങള്‍ അദ്ദേഹത്തിനു സംഭവിച്ചിട്ടുണ്ട്. ഇവ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

SANJU SAMSON

ഒന്നാമിന്നിങ്‌സില്‍ മുംബൈ ടീമിനെ 251 റണ്‍സിനു ഓള്‍ഔട്ടാക്കാന്‍ കേരളത്തി നായിരുന്നു. മറുപടിയില്‍ കേരളം മികച്ചൊരു ലീഡ് കളിയില്‍ നേടുമെന്നായിരുന്നു ഒരു ഘട്ടത്തില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. 36 ഓവര്‍ കഴിയുമ്പോള്‍ കേരളം മൂന്നു വിക്കറ്റിനു 170 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. സഞ്ജുവും സച്ചിന്‍ ബേബിയുമായിരുന്നു അപ്പോള്‍ ക്രീസില്‍.

വളരെ അഗ്രസീവായ ഇന്നിങ്‌സായിരുന്നു സഞ്ജു കാഴ്ചവച്ചത്. ടി20 ശൈലിയില്‍ ആക്രമിച്ചു കളിച്ച അദ്ദേഹം 37ാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ വിക്കറ്റ് വലിച്ചെറിയുകയും ചെയ്തു. 78 ബോളില്‍ 61 റണ്‍സ് സഞ്ജു- സച്ചിന്‍ ജോടി ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു.

സഞ്ജുവിനു വലിയൊരു ഇന്നിങ്‌സുമായി കേരളത്തെ മികച്ച ടോട്ടലിലെത്തിക്കാന്‍ കഴിയുമായിരുന്നു. പക്ഷെ നന്നായി ബാറ്റ് ചെയ്തു കൊണ്ടിരിക്കെ അദ്ദേഹം വിക്കറ്റ് വലിച്ചെറിഞ്ഞു. 36 ബോളില്‍ അഞ്ചു ഫോറടക്കം 38 റണ്‍സാണ് സഞ്ജു നേടിയത്. കുറേക്കൂടി ശ്രദ്ധയോടെ ബാറ്റ് വീശിയിരുന്നെങ്കില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറോ, സെഞ്ച്വറിയോ സഞ്ജുവിനു നേടാന്‍ സാധിക്കുമായിരുന്നു.

പക്ഷെ അനാവശ്യ ധൃതി കാണിച്ച് അദ്ദേഹം വിക്കറ്റ് കൈവിടുകയായിരുന്നു. സഞ്ജുവിന്റെ പുറത്താവല്‍ കേരളത്തിന്റെ താളം തെറ്റിക്കുകയും ചെയ്തു. നാലിനു 170 റണ്‍സില്‍ നിന്നും 244 റണ്‍സിനു കേരളം ഓള്‍ഔട്ടാവുകയായിരുന്നു. 74 റണ്‍സിനിടെയാണ് ആറു വിക്കറ്റുകള്‍ കേരളം കൈവിട്ടത്. ഇതോടെ 22 റണ്‍സിന്റെ ലീഡും കേരളത്തിനു വഴങ്ങേണ്ടി വന്നു.

ക്യാപ്റ്റനായതിനാല്‍ തന്നെ സഞ്ജു കുറേക്കൂടി ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്ത് കേരളത്തെ മികച്ചൊരു ടോട്ടലില്‍ എത്തിക്കേണ്ടത് ആവശ്യമായിരുന്നു. പക്ഷെ അദ്ദേഹം അമിതമായി ആക്രമണോത്സുകത കാണിച്ച് വിക്കറ്റ് കൈവിട്ടതാണ് കളിയിലെ ടേണിങ് പോയിന്റായി മാറിയത്. അതുകൊണ്ടു തന്നെ സഞ്ജുവിനു ഇതില്‍ നിന്നും ഒഴിഞ്ഞുമാറാനും കഴിയില്ല.

SANJU SAMSON

ആദ്യ ഇന്നിങ്‌സിലേതു പോലെ രണ്ടാമിന്നിങ്‌സിലും ക്യാപ്റ്റന്റെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തില്ലെന്നു കാണാം. കേരളം 94 റണ്‍സിനു പുറത്തായപ്പോള്‍ അദ്ദേഹം 53 ബോളില്‍ രണ്ടു ഫോറടക്കം പുറത്താവാതെ 15 റണ്‍സ് നേടിയെന്നതു ശരി തന്നെ.

പക്ഷെ ടീം കൂട്ടത്തകര്‍ച്ച നേരിട്ടപ്പോഴും നായകനെന്ന നിലയില്‍ നേരത്തേ ക്രീസിലേക്കു വരാനോ ടീമിനെ രക്ഷിക്കാനോ അദ്ദേഹം ശ്രമിച്ചില്ലെന്നു കാണാം. ആറാം നമ്പറിലാണ് സഞ്ജു ബാറ്റിങിനു ഇറങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ചാമനായി കളിച്ച അദ്ദേഹം രണ്ടാമിന്നിങ്‌ലില്‍ ഒരു സ്ഥാനം താഴേക്ക് ഇറങ്ങിയത് എന്തിനാണെന്ന് ആരും ആലോചിക്കും.

324 റണ്‍സ് ചേസ് ചെയ്യവെ കേരളം രണ്ടു വിക്കറ്റിനു 41 റണ്‍സിലേക്കു വീണപ്പോള്‍ നാലാം നമ്പറിലെങ്കിലും സഞ്ജു ബാറ്റ് ചെയ്യേണ്ടിയിരുന്നു. ഐപിഎല്ലിലക്കം മൂന്നാം നമ്പറിലാണ് അദ്ദേഹം ബാറ്റ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഈ മല്‍സരത്തില്‍ വണ്‍ഡൗണായും സഞ്ജുവിനു ക്രീസിലേക്കു വരാമായിരുന്നു.

പക്ഷെ ടീം തകര്‍ന്നടിഞ്ഞിട്ടും സ്വയം മുന്നോട്ടു വരാനോ, പ്രതിസന്ധി ഘട്ടത്തില്‍ നിന്നും ടീമിനെ രക്ഷിക്കാനോയുള്ള ചങ്കുറ്റം സഞ്ജുവിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ഇതാണ് ഈ മല്‍സരത്തില്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സംഭവിച്ച മറ്റൊരു വലിയ പിഴവ്.

ഇനിയുള്ള മല്‍സരങ്ങളിലെങ്കിലും സഞ്ജു ഇത്തരം അബദ്ധങ്ങള്‍ കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ക്യാപ്റ്റന്റെ റോളിനോടു നീതി പുലര്‍ത്താന്‍ അദ്ദേഹത്തിനു സാധിക്കുകയുള്ളൂ. വെള്ളിയാഴ്ച മുതല്‍ ബിഹാറുമായിട്ടാണ് കേരളത്തിന്റെ അടുത്ത മല്‍സരം. സീസണില്‍ ഇനിയും ഒരു മല്‍സരം ജയിക്കാന്‍ കേരളത്തിനായിട്ടില്ല. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും സമനില വഴങ്ങിയ ശേഷമാണ് മുംബൈയോടു കേരളം തകര്‍ന്നടിഞ്ഞത്.

Story first published: Tuesday, January 23, 2024, 16:39 [IST]
Other articles published on Jan 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+