Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ranji: അഫ്ഗാനെതിരേ സഞ്ജു സ്ഥാനമുറപ്പിച്ചു? വന്‍ ഷോട്ട്, പതിച്ചത് മേല്‍ക്കൂരയില്‍! വീഡിയോ വൈറല്‍

രഞ്ജി ട്രോഫിയുടെ പുതിയ സീസണില്‍ ഈയാഴ്ച കന്നിയങ്കത്തിനു ഇറങ്ങുകയാണ് കേരളം. സഞ്ജു സാംസണിനു കീഴിലാണ് ഒരിടവേളയ്ക്കു ശേഷം കേരളം റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറെടുക്കുന്നത്. വെള്ളിയാഴ്ച ആരംഭിക്കുന്ന സീസണിലെ ആദ്യ പോരാട്ടത്തില്‍ ശക്തരായ ഉത്തര്‍ പ്രദേശാണ് കേരളത്തിന്റെ എതിരാളികള്‍. അതിനിടെ കേരളാ ക്യാപ്റ്റന്‍ സഞ്ജു ബാറ്റിങ് പരിശീലനം നടത്തുന്ന വീഡിയോ പുറത്തുവരികയും വൈറലായി മാറുകയും ചെയ്തിരിക്കുകയാണ്.

കേരളത്തിനായി രഞ്ജി ട്രോഫിയില്‍ റെഡ് ബോളിനെതിരേയാണ് സഞ്ജുവിനു കളിക്കേണ്ടതെങ്കിലും അദ്ദേഹം വൈറ്റ് ബോള്‍ കൊണ്ടാണ് ബാറ്റിങ് പരിശീലനം നടത്തുന്നത് എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ആലപ്പുഴയിലെ എസ്ഡി കോളേജ് ഗ്രൗണ്ടില്‍ ബാറ്റിങ് പരിശീലനത്തിലേര്‍പ്പെട്ട സഞ്ജുവിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

SANJU SAMSON

ഒരു യോര്‍ക്കര്‍ ലെങ്ത്ത് ബോളാണ് സഞ്ജുവിനെതിരേ ബൗളര്‍ എറിഞ്ഞത്. പക്ഷെ അതു പിച്ച് ചെയ്യും മുമ്പ് തന്നെ സഞ്ജുവിന്റെ ബാറ്റ് പ്രതികരിച്ച് കഴിഞ്ഞിരുന്നു. ആഞ്ഞടിച്ച സഞ്ജുവിന്റെ ഷോട്ട് അല്‍പ്പം മുന്നിലുള്ള കെട്ടിടത്തിന്റെ നീല നിറത്തിലുള്ള മേല്‍ക്കൂരയില്‍ ശബ്ദത്തോടെ ചെന്നു പതിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. രഞ്ജിയില്‍ കേരളത്തിനായി അഗ്രസീവ് ബാറ്റിങ് കാഴ്ചവയ്ക്കാന്‍ തന്നെയായിരിക്കും തന്റെ ശ്രമമെന്നു സൂചന നല്‍കുന്നതാണ് സഞ്ജുവിന്റെ ഈ ഷോട്ട്.

രഞ്ജി ട്രോഫിക്കു മുന്നോടിയായി ബാറ്റിങ് പരിശീലനത്തിലേര്‍പ്പെട്ട സഞ്ജു, വീഡിയോ കാണാം

അതിനിടെ ഈ മാസം 11 മുതല്‍ അഫ്ഗാനിസ്താനുമായി നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള തയ്യാറെടുപ്പാണോ സഞ്ജു രഞ്ജിയുടെ പരിശീലന ക്യാംപില്‍ നടത്തിയതെന്നു സംശയിക്കേണ്ടിയിരുക്കുന്നു. അഫ്ഗാനെതിരേ ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിനു സ്ഥാനം ലഭിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല.

ഈ വര്‍ഷം ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനു മുമ്പ് ഇന്ത്യ കളിക്കുന്ന ഏക ടി20 പരമ്പര കൂടിയാണ് അഫ്ഗാനെതിരേയുള്ളത്. ലോകകപ്പ് സ്‌ക്വാഡിലേക്കു സഞ്ജു പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ടെങ്കില്‍ മാത്രമേ അഫ്ഗാനെതിരേ ടീമിലിടം പിടിക്കാന്‍ സാധ്യതയുള്ളൂ.

അതിനിടെ പരിക്കു കാരണം ടി20 ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, വൈസ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവരൊന്നും അഫ്ഗാനുമായുള്ള പരമ്പരയില്‍ കളിക്കില്ല. റുതുരാജ് ഗെയ്ക്വാദിന്റെ കാര്യവും സംശയമാണ്. ഇതു സഞ്ജുവിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. മാത്രമല്ല അഫ്ഗാനെതിരേ അദ്ദേഹം ഇന്ത്യന്‍ ക്യാപ്റ്റനായേക്കുമെന്നും അഭ്യൂഹങ്ങള്‍ വരുന്നുണ്ട്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല സഞ്ജു. ആഗസ്റ്റില്‍ നടന്ന അയര്‍ലാന്‍ഡ് പര്യടനത്തിലെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് അദ്ദേഹം അവസാനമായി ടി20യില്‍ കളിച്ചത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു കീഴില്‍ രണ്ടാംനിര ടീമിനെയാണ് ഇന്ത്യ ഈ പരമ്പരയില്‍ പരീക്ഷിച്ചത്.

SANJU SAMSON

അതിനു ശേഷം ടി20 ഫോര്‍മാറ്റിലുള്ള ഏഷ്യന്‍ ഗെയിംസ്, ഓസ്‌ട്രേലിയക്കെതിരായ അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര, സൗത്താഫ്രിക്കയുമായുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര എന്നിവയിലെല്ലാം സഞ്ജു തഴയപ്പെടുകയായിരുന്നു.

അതേസമയം, സൗത്താഫ്രിക്കയുമായി കഴിഞ്ഞ മാസം നടന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ അദ്ദേഹം ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. എല്ലാ കളിയിലും പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുകയും ചെയ്തിരുന്നു.

ആദ്യ ഏകദിനത്തില്‍ സഞ്ജുവിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാതെ പോയപ്പോള്‍ രണ്ടാമത്തെ കളിയില്‍ ഫ്‌ളോപ്പായി മാറി. എന്നാല്‍ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ സഞ്ജു ടീമിന്റെ ഹീറോയായി മാറുകയും ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറി കൂടിയായിരുന്നു ഇത്.

Story first published: Monday, January 1, 2024, 14:06 [IST]
Other articles published on Jan 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+