Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂര്യക്ക് എന്ത് റെഡ് ബോള്‍? എല്ലാം ഒന്നുതന്നെ, രഞ്ജിയിലും വെടിക്കെട്ട്

surya

ക്രിക്കറ്റില്‍ തനിക്കു വൈറ്റ് ബോള്‍, റെഡ് ബോള്‍ എന്നീ വ്യത്യാസങ്ങളിലെന്നു അടിവരയിട്ടുകൊണ്ട് രഞ്ജി ട്രോഫിയിലും സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് വെടിക്കെട്ട്. മൂന്നു വര്‍ഷത്തിനു ശേഷം റെഡ് ബോള്‍ ഫോര്‍മാറ്റ് കളിക്കാനെത്തിയ സൂര്യ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബൗളര്‍മാര്‍ക്കു മേല്‍ കത്തിക്കയറുകയായിരുന്നു.

നിര്‍ഭാഗ്യവശാല്‍ അര്‍ഹിച്ച സെഞ്ച്വറിക്ക് വെറും 10 റണ്‍സ് മാത്രം അകലെ സൂര്യക്കു വിക്കറ്റ് കൈവിടേണ്ടി വന്നു. ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ അറ്റാക്കിങ് ശൈലിയായ ബാസ് ബോളിനുള്ള ഇന്ത്യന്‍ മറുപിടിയാണ് താനെന്നു തെളിയിക്കുന്നതായിരുന്നു സൂര്യയുടെ വെടിക്കെട്ട്.

രഞ്ജിയുടെ എലൈറ്റ് ഗ്രൂപ്പ് ബി മാച്ചില്‍ ഹൈദരാബാദുമായുള്ള മല്‍സരത്തിലാണ് മുംബൈയ്ക്കു വേണ്ടി സ്‌കൈ ഇറങ്ങിയത്. റെഡ് ബോള്‍ ഫോര്‍മാറ്റിലും അഗ്രസീവ് ബാറ്റിങ് തന്നെ തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നു അദ്ദേഹം കാണിച്ചു തരികയും ചെയ്തു.

80 ബോളില്‍ 90

മുംബൈയ്ക്കു വേണ്ടി മൂന്നാം നമ്പറിലാണ് സൂര്യകുമാര്‍ യാദവ് ക്രീസിലെത്തിയത്. ഹൈദരാബാദ് ബൗളര്‍മാരോടു യാതൊരു ദയയും കാണിക്കാതെ അദ്ദേഹം ഗ്രൗണ്ടിന്റെ എല്ലാ മൂലയിലേക്കും ഷോട്ടുകള്‍ പായിച്ചുകൊണ്ടിരുന്നു.
വെറും 80 ബോളില്‍ 90 റണ്‍സാണ് സൂര്യ അടിച്ചുകൂട്ടിയത്. 15 ബൗണ്ടറികളും ഒരു സിക്‌സറും ഇതിലുള്‍പ്പെടും. ഉറപ്പായും സെഞ്ച്വറി കുറിക്കുമെന്നിരിക്കെയായിരുന്നു ഷഷാങ്കിന്റെ ബോളില്‍ താരത്തിന്റെ മടക്കം. മിക്കില്‍ ജയ്‌സ്വാളിനു ക്യാച്ച് നല്‍കുകയായിരുന്നു.

surya

ജയ്‌സ്വാളിനും രഹാനെയ്ക്കും സെഞ്ച്വറി

സൂര്യകുമാര്‍ യാദവിനു സെഞ്ച്വറി മിസ്സായെങ്കിലും ടീമംഗങ്ങളാ യശസ്വി ജയ്‌സ്വാളും നായകന്‍ അജിങ്ക്യ രഹാനെയും കിടിലന്‍ സെഞ്ച്വറികള്‍ കുറിച്ചു. പൃഥ്വി ഷായ്‌ക്കൊപ്പം (19) ഓപ്പപ്പണ്‍ ചെയ്ത ജയ്‌സ്വാള്‍ 162 റണ്‍സാണ് നേടിയത്. 195 ബോളുകള്‍ നേരിട്ട താരം 27 ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു.

139 റണ്‍സുമായി രഹാനെ പുറത്താവാതെ ക്രീസിലുണ്ട്. 190 ബോളുകള്‍ നീണ്ട ഇന്നിങ്‌സില്‍ രഹാനെ 18 ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. ഐപിഎല്‍ ലേലം വരാനിരിക്കെ ഈ പ്രകടനത്തോടെ രഹാനെ ഫ്രാഞ്ചൈസികളുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. രഹാനെയോടൊപ്പം 40 റണ്‍സുമായി സര്‍ഫറാസ് ഖാനാണ് ക്രീസില്‍. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ മുംബൈ മൂന്നു വിക്കറ്റിനു 457 റണ്‍സെന്ന വമ്പന്‍ സ്‌കോറിലെത്തി നില്‍ക്കുകയാണ്.

കേരളത്തിനെതിര രാജസ്ഥാന് മികച്ച തുടക്കം

എലൈറ്റ് ഗ്രൂപ്പ് സിയില്‍ സഞ്ജു സാംസണ്‍ നയിക്ക്ുന്ന കേരള ടീമിനെതിരേ മികച്ച തുടക്കമാണ് രാജസ്ഥാനു ലഭിച്ചിരിക്കുന്നത്. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ രാജസ്ഥാന്‍ അഞ്ചു വിക്കറ്റിനു 310 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യന്‍ താരം ദീപക് ഹൂഡയുടെ (133) സെഞ്ച്വറിയാണ് രാജസ്ഥാന്റെ ഇന്നിങ്‌സിനു തിരശീയിട്ടത്.

അഗ്രസീവ് ശൈലിയില്‍ ബാറ്റ് ചെയ്ത അദ്ദേഹം 187 ബോളില്‍ 14 ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. ഓപ്പണര്‍ യഷ് കോത്താരിയാണ് (58), സല്‍മാന്‍ ഖാന്‍ (62*) എന്നിവരാണ് രാജസ്ഥാന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. കേരളത്തിനായി ജലജ് സക്‌സേന രണ്ടു വിക്കറ്റുകളെടുത്തു.

Story first published: Tuesday, December 20, 2022, 19:21 [IST]
Other articles published on Dec 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+