For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ranji Trophy: വണ്ടര്‍ ക്യാച്ച്, ബോളിലേക്കു നോക്കാതെ ഓടി കൈയ്ക്കുള്ളിലാക്കി സഞ്ജു! വീഡിയോ

ആലപ്പുഴ: രഞ്ജി ട്രോഫിയില്‍ ഈ സീസണിലെ ആദ്യ മല്‍സരത്തില്‍ കേരളാ ടീമിനെ നയിച്ചതിനു ശേഷം ടീം ഇന്ത്യക്കൊപ്പം ചേരാന്‍ തയ്യാറെടുക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. വ്യാഴാഴ്ച അഫ്ഗാനിസ്താനെതിരേ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ ടീമിന്റെ ഭാഗമാണ് അദ്ദേഹം. തികച്ചും അപ്രതീക്ഷിതമായിട്ടാണ് സഞ്ജുവിനു ടീമിലേക്കു വിളിയെത്തിയത്.

ഇഷാന്‍ കിഷനു പകരം സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തിനു അവസരം നല്‍കുകയായിരുന്നു. അതിനിടെ രഞ്ജിയില്‍ ഉത്തര്‍ പ്രദേശുമായുള്ള കഴിഞ്ഞ മല്‍സരത്തിനിടെയുള്ള സഞ്ജുവിന്റെ ഒരു വണ്ടര്‍ ക്യാച്ച് ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുകയാണ്. ആലപ്പുഴയിലെ എസ്ഡി കോളേജിലായിരുന്നു മല്‍സരം. ഉത്തര്‍ പ്രദേശിന്റെ ആദ്യ ഇന്നിങ്‌സിനിടെയായിരുന്നു സഞ്ജുവിന്റെ കിടു ക്യാച്ച്.

SANJU SAMSON

വെടിക്കെട്ട് ബാറ്ററായ സമിര്‍ റിസ്വിയെയാണ് സഞ്ജു തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കിയത്. ശ്രേയസ് ഗോപാലിന്റെ ബൗളിങിലായിരുന്നു ഇത്. 18 ബോളില്‍ രണ്ടു വീതം ഫോറും സിക്‌സറുമടക്കം 26 റണ്‍സാണ് റിസ്വി നേടിയത്. ബൗണ്ടറി ലൈനിനു തൊട്ടകില്‍ വച്ചായിരുന്നു മുന്നിലേക്കു ഓടിയ ശേഷം പിറകിലേക്കു തിരിഞ്ഞുള്ള സഞ്ജുവിന്റെ സൂപ്പര്‍ ക്യാച്ച്.

യുപിക്കെതിരേ സഞ്ജു സാംസണിന്റെ റണ്ണിങ് ക്യാച്ച് വീഡിയോ കാണാം

ലോങ് ഓഫ് ഏരിയയില്‍ ബൗണ്ടറി ലൈനിനു തൊട്ടരികെയാണ് സഞ്ജു ഫീല്‍ഡ് ചെയ്തത്. വളരെ കൂളായി പിറകിലുള്ള ആരാധകരെയെല്ലാം നോക്കി സഞ്ജു ചിരിച്ചുനില്‍ക്കവെയായിരുന്നു സംഭവം. ശ്രേയസ് ഗോപാലിനെതിരേ ആഞ്ഞടിച്ച സമീര്‍ റിസ്വിയുടെ ടൈമിങ് പാളുകയായിരുന്നു. വായുവിലുയര്‍ന്ന ബോള്‍ നേരെ ലോങ് ഓഫ് ഏരിയയിലേക്കാണ് വന്നത്. അല്‍പ്പം പിറകിലായി നിലയുറപ്പിച്ചിരുന്ന സഞ്ജു ഇതു കണ്ടയുടന്‍ മുന്നിലേക്കു ഓടിക്കയറി.

വലതു ഭാഗത്തേക്കു ബോളിനെ തന്നെ നിരീക്ഷിച്ചു ഓടിയ സഞ്ജു പിറകിലേക്കു തിരിഞ്ഞു ഓട്ടത്തിനിടെ തന്നെ ബോള്‍ കൈക്കുമ്പിളില്‍ ഒതുക്കുകയായിരുന്നു. ബോള്‍ കൈയിലേക്കു വരുമ്പോള്‍ അദ്ദേഹം അതിലേക്കു നോക്കുക പോലും ചെയ്യുന്നില്ലായിരുന്നു. കൃത്യമായുള്ള ടൈമിങും ഓട്ടവുമെല്ലാം ബോള്‍ അദ്ദേഹത്തിന്റെ ഇരുകൈകളില്‍ ഭദ്രമാക്കുകയും ചെയ്തു. ആര്‍പ്പുവിളികളോടയായിരുന്നു ഗ്രൗണ്ടില്‍ മല്‍സരം കാണാനെത്തിയ കാണികള്‍ സഞ്ജുവിന്റെ ഈ ക്യാച്ചിനെ പ്രശംസിച്ചത്.

അതേസമയം, കേരളവും ഉത്തര്‍ പ്രദേശും തമ്മിലുള്ള മല്‍സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത യുപി ഒന്നാമിന്നിങ്‌സില്‍ 302 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടല്‍ പടുത്തുയര്‍ത്തി. ലോവര്‍ ഓര്‍ഡറില്‍ റിങ്കു സിങിന്റെയും (92) ധ്രുവ് ജുറേലിന്റെയും (63) ഫിഫ്റ്റികളാണ് ഒരു ഘട്ടത്തില്‍ ബാറ്റിങില്‍ പതറിയ യുപിയെ കരകയറ്റിയത്. 136 ബോളില്‍ എട്ടു ഫോറും രണ്ടു സിക്‌സറുമടക്കമാണ് റിങ്കു ടീമിന്റെ അമരക്കാരനായത്. ജുറേല്‍ 123 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമടിച്ചു.

SANJU SAMSON

മറുപടി ബാറ്റിങില്‍ കേരളത്തിനു ഒന്നാമിന്നിങ്‌സില്‍ 243 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 59 റണ്‍സിന്റെ ലീഡാണ് കേരളത്തിനു വഴങ്ങേണ്ടിവന്നത്. വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദിന്റെ (74) ഫിഫ്റ്റിയാണ് കേരളത്തിനു രക്ഷയായത്. 94 ബോളില്‍ അഞ്ചു ഫോറും നാലു സിക്‌സറും വിഷ്ണുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

കേരളാ നിരയില്‍ മറ്റാരും തന്നെ 40 റണ്‍സ് പോലും കടന്നില്ല. സച്ചിന്‍ ബേബി 38 റണ്‍സെടുത്തപ്പോള്‍ ശ്രേയസ് ഗോപാല്‍ 36ഉം സഞ്ജു 35ഉം റണ്‍സ് നേടി പുറത്തായി. അഗ്രസീവ് ബാറ്റിങാണ് സഞ്ജു കാഴ്ചവച്ചത്. 46 ബോളിലാണ് അഞ്ചു ഫോറും ഒരു സിക്‌സറുമടക്കം അദ്ദേഹം 35 റണ്‍സ് അടിച്ചെടുത്തത്.

രണ്ടാമന്നിങ്‌സില്‍ മൂന്നു വിക്കറ്റിനു 323 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയ ശേഷം യുപി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 383 റണ്‍സിന്റെ വിജയലക്ഷ്യമാണ് അവര്‍ കേരളത്തിനു നല്‍കിയത്. മറുപടിയില്‍ കേരളം രണ്ടു വിക്കറ്റിനു 72 റണ്‍സെടുത്തു നില്‍ക്കവെ ഇരുടീമുകളും സമനില സമ്മതിച്ചു പിരിയുകയായിരുന്നു.

Story first published: Tuesday, January 9, 2024, 12:08 [IST]
Other articles published on Jan 9, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+