Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ranji Trophy: ഫൈനല്‍ കളിക്കാന്‍ സഞ്ജുവിന് ആഗ്രഹം! പക്ഷെ കെസിഎ സമ്മതിക്കില്ല; കാരണമുണ്ട്

കൊച്ചി: ചരിത്രം തിരുത്തുന്ന കുതിപ്പാണ് രഞ്ജി ട്രോഫിയില്‍ കേരളം കാഴ്ചവെക്കുന്നത്. എഴുതിത്തള്ളപ്പെട്ട കേരളം ഇത്തവണ ആവേശ പോരാട്ടത്തിലൂടെയാണ് ഫൈനല്‍ സീറ്റ് നേടിയെടുത്തിരിക്കുന്നത്. വമ്പന്മാരായ ഗുജറാത്തിനോട് ശക്തമായ മത്സരം കാഴ്ചവെച്ചാണ് കേരളത്തിന്റെ ഫൈനലിലേക്കുള്ള കുതിപ്പ്. സച്ചിന്‍ ബേബിയും സംഘവും ഇതുവരെ കാണാത്ത പോരാട്ടവീര്യമാണ് കളത്തില്‍ കാഴ്ചവെക്കുന്നത്. വിദര്‍ഭയയുടെ വെല്ലുവിളിയും മറികടന്ന് കേരളം രഞ്ജി ട്രോഫി അലമാരയിലെത്തിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഒറ്റയാള്‍ പ്രകടനങ്ങളെ ആശ്രയിക്കാതെ ടീമെന്ന നിലയില്‍ പൊരുതാനും വിജയം നേടിയെടുക്കാനും കേരളത്തിന് സാധിക്കുന്നുണ്ട്. ഇതെല്ലാം കേരളത്തിന്റെ കിരീട പ്രതീക്ഷ സജീവമാക്കുന്നതാണ്. കേരളം ഫൈനല്‍ സീറ്റ് നേടിയതോടെ സഞ്ജു സാംസണ്‍ ഫൈനലിനുണ്ടാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഈ മാസം 26നാണ് ഫൈനല്‍ പോരാട്ടം ആരംഭിക്കുന്നത്. നിലവില്‍ കൈവിരലിന് പൊട്ടലേറ്റ സഞ്ജു വിശ്രമത്തിലാണുള്ളത്.

വേഗത്തില്‍ സുഖം പ്രാപിക്കുന്ന സഞ്ജു ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സഞ്ജു സാംസണ്‍ രഞ്ജി ട്രോഫി ഫൈനല്‍ കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പക്ഷെ കെസിഎക്ക് സഞ്ജുവിനെ ഫൈനല്‍ കളിപ്പിക്കാന്‍ താല്‍പര്യമില്ലെന്നും നിലവിലെ കൂട്ടുകെട്ട് പൊളിക്കേണ്ടതില്ലെന്നുമാണ് അസോസിയേഷന്റെ നിലപാട്.

സഞ്ജു ഫിറ്റാണെങ്കിലും കളിപ്പിക്കില്ല

ഐപിഎല്ലിന് മുമ്പ് ഫോം വീണ്ടെടുക്കാന്‍ സഞ്ജു സാംസണ്‍ രഞ്ജി ട്രോഫി കളിക്കാന്‍ തയ്യാറെടുത്തിരുന്നു. ഇതിനിടെയാണ് പരിക്ക് താരത്തെ ബാധിച്ചിരിക്കുന്നത്. കൈവിരലിന് പൊട്ടലേറ്റെങ്കിലും ഐപിഎല്‍ നഷ്ടമാകുന്ന തരത്തിലുള്ള വലിയ പൊട്ടലല്ല സഞ്ജുവിനേറ്റിരിക്കുന്നത്. ഇക്കാരണത്താല്‍ത്തന്നെ സഞ്ജു ഐപിഎല്‍ കളിക്കുമെന്നത് ഉറപ്പാണ്. രഞ്ജി ട്രോഫി ഫൈനലില്‍ സഞ്ജു സാംസണെ കളിപ്പിക്കുകയെന്നത് കേരളത്തെ സംബന്ധിച്ച് വലിയ പ്രയാസമാണ്.

sanju samson

പരിക്കിന്റെ ഇടവേളക്ക് ശേഷം വരുന്ന സഞ്ജുവിന്റെ ഫിറ്റ്‌നസ് എത്രത്തോളം മികച്ചതാണെന്നും ഫോം എത്രത്തോളമുണ്ടാവുമെന്നതും കണ്ടറിയേണ്ട കാര്യമാണ്. ഇപ്പോള്‍ സഞ്ജുവിനെ കളിപ്പിക്കുകയെന്നത് കേരളത്തെ സംബന്ധിച്ച് വലിയ സാഹസികമായ കാര്യമാണ്. സഞ്ജു മികച്ച താരമാണ്. ഇന്ത്യക്കായി മികവ് കാട്ടുകയും കരാറില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മികച്ച ഫോമില്‍ കളിക്കുന്ന കേരള ടീമിലേക്ക് ഇപ്പോള്‍ സഞ്ജുവിനെ കൊണ്ടുവരേണ്ടെന്നാണ് കെസിഎയുടെ തീരുമാനം.

താരങ്ങള്‍ സഞ്ജുവിനൊപ്പം

രഞ്ജി ട്രോഫി ഫൈനലിലെത്തിയ കേരള ടീമിലെ പല താരങ്ങളും സഞ്ജു സാംസണിന്റെ പിന്തുണയെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്‍ സഞ്ജു വിളിച്ച് ഉപദേശങ്ങള്‍ നല്‍കുകയും ആത്മവിശ്വാസം നല്‍കുകയും ചെയ്തിരുന്നുവെന്നും വെളിപ്പെടുത്തിയിരുന്നു. സഞ്ജു ടീമിലില്ലെങ്കിലും അദ്ദേഹം താരങ്ങള്‍ക്ക് പിന്തുണയേകി സജീവമായി കൂടെ നില്‍ക്കുന്നുണ്ട്. മിക്ക താരങ്ങളുമായി സഞ്ജു ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും താരങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ഫൈനലില്‍ സഞ്ജുവിനെ കളിപ്പിക്കുമ്പോള്‍ നിലവിലെ താരങ്ങളിലൊരാളെ മാറ്റേണ്ടതായി വരും. നിലവിലെ വിജയ കൂട്ടുകെട്ട് പൊളിച്ച് സഞ്ജുവിനെ കളിപ്പിക്കുകയെന്നത് ടീമില്‍ പ്രതിസന്ധിയുണ്ടാക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ഫൈനലിലേക്കെത്തിച്ച താരങ്ങളെ മാറ്റി സഞ്ജുവിനെ പെട്ടെന്ന് കളിപ്പിക്കുകയെന്നത് ആ താരങ്ങളോട് കാട്ടുന്ന അനീതിയാവും. അതുകൊണ്ടുതന്നെ സഞ്ജു രഞ്ജി ട്രോഫി ഫൈനലിലുണ്ടാവില്ലെന്ന് തന്നെ ഉറപ്പിക്കാം.

കെസിഎ ഇപ്പോഴും ഉടക്കില്‍

സഞ്ജു സാംസണിന്റെ നിലപാടുകളോട് ഇപ്പോഴും കടുത്ത അതൃപ്തിയാണ് കെസിഎക്കുള്ളത്. സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയ പലരും കെസിഎയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പല തീരുമാനങ്ങളും എടുത്തിരുന്നു. ഇതില്‍ കെസിഎക്ക് കടുത്ത അതൃപ്തിയുണ്ട്. സഞ്ജു സാംസണിന് പ്രത്യേക പരിഗണന നല്‍കാന്‍ കെസിഎ തയ്യാറല്ല. അതുകൊണ്ടുതന്നെ സഞ്ജുവിന് രഞ്ജി ട്രോഫി ഫൈനല്‍ കളിക്കുകയെന്നത് യാതൊരു കാരണവശാലും നടക്കില്ലെന്ന് തന്നെ വിലയിരുത്താം.

Story first published: Saturday, February 22, 2025, 11:21 [IST]
Other articles published on Feb 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+