Ranji Trophy: കേരളത്തിന് തിരിച്ചടി, അടുത്ത രണ്ട് മത്സരത്തിനും സഞ്ജുവില്ല! തിരിച്ചെത്തുക എന്ന്?
കൊച്ചി: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ നാലാം മത്സരം നടക്കാന്‍ പോവുകയാണ്. ഗ്രൂപ്പ് സിയില്‍ മത്സരിക്കുന്ന കേരളം നിലവില്‍ രണ്ടാം സ്ഥാനത്താണ്. പഞ്ചാബിനെതിരേ ജയിച്ച കേരളം കര്‍ണാടകയ്ക്കും ബംഗാളിനുമെതിരേ സമനിലയും നേടി. എട്ട് പോയിന്റുകളുള്ള കേരളത്തിന് നിലവില്‍ 13 പോയിന്റുകളാണുള്ളത്. നാലാം മത്സരത്തില്‍ കേരളം ഉത്തര്‍ പ്രദേശിനെ നേരിടാന്‍ പോവുകയാണ്. ആറാം തീയ്യതിയാണ് ഈ മത്സരം ആരംഭിക്കുന്നത്. കേരളത്തിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.
ശക്തമായ പോരാട്ടത്തിനിറങ്ങുന്ന കേരളത്തിനൊപ്പം സഞ്ജു സാംസണ്‍ ഉണ്ടാവില്ല. വരുന്ന രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിലും സഞ്ജു ഉണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. കേരളം നിര്‍ണ്ണായക മത്സരങ്ങള്‍ക്കിറങ്ങവെ സഞ്ജു സാംസണിന്റെ അഭാവം ടീമിന് തിരിച്ചടിയാണെന്ന് തന്നെ പറയാം. കേരളത്തിനായി ഒരു മത്സരമാണ് ഇത്തവണത്തെ രഞ്ജി ട്രോഫിയില്‍ കളിച്ചത്. കര്‍ണാടകയ്‌ക്കെതിരേ 15 റണ്‍സോടെ സഞ്ജു പുറത്താവാതെ നിന്നു.
മഴയെത്തുടര്‍ന്ന് ഈ മത്സരം നടന്നിരുന്നില്ല. അവസാനം നടന്ന ബംഗാളിനെതിരായ മത്സരത്തിലും സഞ്ജു ഉണ്ടായിരുന്നില്ല. പ്രധാന മത്സരങ്ങളില്‍ സഞ്ജു ഒപ്പം ഉണ്ടായിരുന്നെങ്കില്‍ മാനസികമായി അത് കേരളത്തിന് കരുത്ത് പകരുമായിരുന്നു. എന്നാല്‍ സഞ്ജുവിന് ദേശീയ ടീമിനൊപ്പമുള്ള ഉത്തരവാദിത്തങ്ങളെത്തുടര്‍ന്നാണ് കേരളത്തിനൊപ്പം മത്സരം നഷ്ടമാകുന്നത്.
സഞ്ജു ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് പോകുന്നു
സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരക്ക് പോവുകയാണ്. കേരളത്തിന്റെ നാലാം ടി20 ആരംഭിക്കുന്നത് ആറാം തീയ്യതിയാണ്. ഇതിന് മുമ്പ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് പോകും. സഞ്ജു സാംസണിനെ പ്രധാന വിക്കറ്റ് കീപ്പറായാണ് ഇന്ത്യ പരിഗണിച്ചിരിക്കുന്നത്. ബംഗ്ലാദേശിനെതിരേ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ സഞ്ജുവിനായിരുന്നു. ഓപ്പണറായി ഇറങ്ങി സെഞ്ച്വറിയടക്കം നേടാന്‍ അദ്ദേഹത്തിന് സാധിച്ചു.
ഈ അവസരത്തിലാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലേക്ക് വിളിയെത്തിയിരിക്കുന്നത്. പ്രധാന ഓപ്പണറായി സഞ്ജു സാംസണെയാണ് ഇന്ത്യ കാണുന്നത്. സഞ്ജുവിനെ സംബന്ധിച്ച് ദേശീയ ടീമില്‍ തുടരാന്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പര മുതലാക്കേണ്ടത് സഞ്ജുവിനെ സംബന്ധിച്ച് അത്യാവശ്യമാണ്. സഞ്ജു നേരത്തെ ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറിയടക്കം നേടി കസറിയിട്ടുള്ള താരമാണ്. ഈ മികവ് ഇത്തവണയും ആവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

സഞ്ജു കേരള ടീമില്‍ എപ്പോള്‍ തിരിച്ചെത്തും?
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ ടി20 അവസാനിക്കുന്നത് നവംബര്‍ 15നാണ്. നാല് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കാന്‍ പോകുന്നത്. ഇതിന് ശേഷം സഞ്ജു സാംസണ്‍ കേരളത്തിന്റെ രഞ്ജി ട്രോഫി ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരം. നവംബര്‍ 23ന് മധ്യ പ്രദേശിനെതിരേ നടക്കുന്ന മത്സരത്തില്‍ കേരള ടീമിനൊപ്പം സഞ്ജു ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. നേരത്തെ ആഭ്യന്തര മത്സരങ്ങള്‍ക്ക് സഞ്ജു വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല.
എന്നാല്‍ കേരള ടീമിനൊപ്പം ഇപ്പോള്‍ സഞ്ജു ആഭ്യന്തര മത്സരം കളിക്കുന്നത് സജീവമാണ്. ഇതിന് കാരണം ടെസ്റ്റ് ടീമിലേക്കെത്താമെന്ന കണക്കുകൂട്ടലാണ്. സഞ്ജുവിനോട് റെഡ് ബോള്‍ ക്രിക്കറ്റിലേക്കും പരിഗണിക്കുന്നുണ്ടെന്ന് പരിശീലകന്‍ ഗൗതം ഗംഭീറും നായകന്‍ രോഹിത് ശര്‍മയും പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സഞ്ജു ആഭ്യന്തര ക്രിക്കറ്റിന് പ്രാധാന്യം നല്‍കി കൂടുതല്‍ ടെസ്റ്റ് മത്സരം കളിച്ച് ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ്.
ഐപിഎല്ലിലും നേട്ടം കൊയ്ത് സഞ്ജു
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമാണ് സഞ്ജു സാംസണ്‍. നായകനായി വരുന്ന സീസണിലും സഞ്ജു സാംസണെ നിലനിര്‍ത്തിയിട്ടുണ്ട്. 18 കോടി രൂപയാണ് സഞ്ജുവിന് പ്രതിഫലമായി ലഭിക്കുന്നത്. സഞ്ജുവിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. നായകനെന്ന നിലയില്‍ത്തന്നെ വരുന്ന സീസണിലും സഞ്ജു തുടരുമെന്ന് ടീം വ്യക്തമാക്കിക്കഴിഞ്ഞു. കരിയറിന്റെ തുടക്ക സമയത്ത് വലിയ തിരിച്ചടികളിലൂടെ കടന്ന് പോയ സഞ്ജുവിന് ഇപ്പോഴാണ് അര്‍ഹിച്ച പോലെ അവസരം ലഭിക്കുന്നതെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications