Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ranji Trophy: സഞ്ജുവിന് ബുദ്ധിവെച്ചു! വീണ്ടും കേരള ക്യാപ്റ്റന്‍-രഞ്ജി ട്രോഫിയില്‍ നയിക്കും

കൊച്ചി: രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ സഞ്ജു സാംസണ്‍ നയിക്കും. ആദ്യത്തെ രണ്ട് മത്സരത്തിലാവും സഞ്ജുവിന് കീഴില്‍ കേരളം കളിക്കുക. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും സഞ്ജുവിന് കീഴില്‍ കേരളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെയാണ് വീണ്ടും സഞ്ജുവിനെ കേരളം ക്യാപ്റ്റനാക്കുന്നത്. മലയാളി താരം രോഹന്‍ കുന്നുമ്മലാണ് വൈസ് ക്യാപ്റ്റന്‍.

വിഷ്ണു വിനോദ് ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ സിജോമോന്‍ ജോസഫിനേയും കേരളം ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഷ്ണു രാജാണ് ടീമിലെ പുതുമുഖം. 16 അംഗ ടീമില്‍ ശ്രേയസ് ഗോപാലും ജലജ് സക്‌സേനയുമുണ്ട്. രണ്ട് പേരും അനുഭവസമ്പന്നരായ സ്പിന്നര്‍മാരാണ്. ഗ്രൂപ്പ് ബിയില്‍ മുംബൈ, ബംഗാള്‍, ആന്ധ്രാപ്രദേശ്, ഉത്തര്‍ പ്രദേശ്, ആസം, ബിഹാര്‍ ടീമുകളെയെല്ലാം കേരളത്തിന് നേരിടേണ്ടതായുണ്ട്.

ജനുവരി അഞ്ചിനാണ് കേരളത്തിന്റെ ആദ്യ മത്സരം. ഉത്തര്‍ പ്രദേശാണ് ആദ്യ എതിരാളികള്‍. ജനുവരി 12ന് ആസാമിനേയും കേരളം നേരിടും. നേരത്തെ ആഭ്യന്തര ക്രിക്കറ്റിന് സഞ്ജു വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. ഐപിഎല്ലിലായിരുന്നു കൂടുതല്‍ ശ്രദ്ധ. എന്നാല്‍ സമീപകാലത്തായി അദ്ദേഹം കൂടുതല്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ താല്‍പര്യം കാട്ടുന്നു. ഇതിന്റെ മെച്ചം അദ്ദേഹത്തിന്റെ പ്രകടനത്തിലും വ്യക്തമാകുന്നുണ്ട്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു മികച്ച പ്രകടനമാണ് നടത്തിയത്. മൂന്നാം മത്സരത്തില്‍ സെഞ്ച്വറിയോടെ ഇന്ത്യയെ പരമ്പര നേട്ടത്തിലേക്കെത്തിക്കാന്‍ സഞ്ജുവിനായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സഞ്ജുവിന് ഇടമില്ല. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ സഞ്ജു ഉള്‍പ്പെടാന്‍ സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന് ഇന്ത്യന്‍ ടീമിന് പുറത്തിരിക്കേണ്ടി വരും.

rohan kunnummal

ഇതിനിടയില്‍ കേരളത്തിനായി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നത് ഫോം നിലനിര്‍ത്താന്‍ അദ്ദേഹത്തെ സഹായിക്കും. മികച്ച പ്രകടനം നടത്താനായാല്‍ ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരവും സഞ്ജുവിന് ലഭിക്കും. ഐപിഎല്‍ വരാനിരിക്കെ സഞ്ജു ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് ഗുണം ചെയ്യും. നേരത്തെ ശ്രീശാന്തും സുനില്‍ ഗവാസ്‌ക്കറുമടക്കം പല പ്രമുഖരും സഞ്ജു ആഭ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ സഞ്ജു ആഭ്യന്തര ക്രിക്കറ്റിന് വലിയ മുന്‍തൂക്കം നല്‍കിയില്ല. എന്നാല്‍ ഇപ്പോള്‍ കേരളത്തിനൊപ്പം കളിക്കാന്‍ സഞ്ജു കൂടുതല്‍ താല്‍പര്യം കാട്ടുന്നത് പോസിറ്റീവായ കാര്യമാണ്. പ്രതിഭാശാലിയായ സഞ്ജു ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരം അര്‍ഹിക്കുന്നു. എന്നാല്‍ ഒരു സെഞ്ച്വറി പ്രകടനംകൊണ്ട് മാത്രം സഞ്ജുവിന് ദേശീയ ടീമില്‍ സീറ്റുറപ്പിക്കാനാവില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് തുടര്‍ന്നാല്‍ സഞ്ജുവിനെത്തേടി കൂടുതല്‍ അവസരങ്ങളെത്തിയേക്കും.

ടി20 ലോകകപ്പ് അടുത്ത വര്‍ഷം നടക്കുന്നുണ്ട്. നിലവില്‍ സഞ്ജു ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ സാധ്യത വളരെ കുറവാണ്. എന്നാല്‍ വരുന്ന മത്സരങ്ങളിലെല്ലാം കൂടുതല്‍ മികവ് കാട്ടിയാല്‍ സഞ്ജുവിനെത്തേടി കൂടുതല്‍ അവസരങ്ങളെത്തുമെന്നുറപ്പാണ്. വരുന്ന ഐപിഎല്ലിലും സഞ്ജുവിന് കസറാനായാല്‍ ടി20 ലോകകപ്പിലേക്ക് സഞ്ജുവിനെ പരിഗണിക്കാനും സാധ്യത കൂടുതലാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ടി20 ടീമിലും ഇടം നേടേണ്ടത് സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

രഞ്ജി ട്രോഫിക്കുള്ള കേരള ടീം- സഞ്ജു സാംസണ്‍ (c) രോഹന്‍ കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, ആനന്ദ് കൃഷ്ണ, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രന്‍, ശ്രേയസ് ഗോപാല്‍, ജലജ് സക്‌സേന, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, വിശ്വേശ്വര്‍ എ സുരേഷ്, എംഡി നിധീഷ്, ബേസില്‍ എന്‍പി, വിഷ്ണു രാജ്

Story first published: Sunday, December 24, 2023, 20:14 [IST]
Other articles published on Dec 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+