For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ranji Trophy: സിക്‌സിലൂടെ തുടങ്ങി, പിന്നീട് രണ്ട് ഫോറും; സഞ്ജു കിടു ഫോമില്‍! സെഞ്ച്വറി നേടുമോ?

ആളൂര്‍: രഞ്ജി ട്രോഫിയിലെ കേരള-കര്‍ണാടക മത്സരം പുരോഗമിക്കുകയാണ്. മഴമൂലം മത്സരം ഇടക്കിടെ നിര്‍ത്തിവെക്കേണ്ടി വന്നത് രസംകൊല്ലിയായി മാറിയിട്ടുണ്ട്. രണ്ടാം ദിനം മഴയെത്തുടര്‍ന്ന് നേരത്തെ മത്സരം നിര്‍ത്തുമ്പോള്‍ കേരളം 3 വിക്കറ്റിന് 161 റണ്‍സെന്ന നിലയിലാണ്. നായകന്‍ സച്ചിന്‍ ബേബിയും (23) സഞ്ജു സാംസണുമാണ് (15) ക്രീസില്‍. വത്സല്‍ ഗോവിന്ദ് (31), രോഹന്‍ കുന്നുമ്മല്‍ (63) ബാബ അപരാജിത് (19) എന്നിവരുടെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്.

ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് വിളി പ്രതീക്ഷിച്ചിരിക്കുന്ന സഞ്ജു സാംസണ്‍ രഞ്ജി ട്രോഫിയില്‍ എങ്ങനെയാവും തിളങ്ങുകയെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. ഇഷാന്‍ കിഷന്‍ മിന്നും ഫോമില്‍ തുടരുകയാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ പ്രകടനവും ഗംഭീരമാവേണ്ടതായുണ്ട്. ഇപ്പോഴിതാ കര്‍ണാടകയ്‌ക്കെതിരേ വെടിക്കെട്ട് ബാറ്റിങ്ങോടെ തുടങ്ങിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ബംഗ്ലാദേശിനെതിരേ നേടിയ സെഞ്ച്വറിയുടെ ആവേശം നഷ്ടമാവാത്ത പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്.

സിക്‌സറിലൂടെ തുടങ്ങി

സഞ്ജു സാംസണ്‍ അക്കൗണ്ട് തുറന്നത് സിക്‌സറിലൂടെയാണെന്നതാണ് എടുത്തു പറയേണ്ടത്. സഞ്ജു ക്രീസിലെത്തിയപ്പോള്‍ ആദ്യം പന്തെറിയാനെത്തിയത് ശ്രേയസ് ഗോപാലായിരുന്നു. ആദ്യത്തെ നാല് പന്തിലും റണ്‍സെടുക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. അഞ്ചാം പന്തില്‍ ശ്രേയസ് ഗോപാലിനെ ക്രീസില്‍ നിന്ന് കയറി സിക്‌സര്‍ പറത്തിയാണ് സഞ്ജു കരുത്തുകാട്ടിയത്. സഞ്ജുവിനെ സംബന്ധിച്ച് രഞ്ജി ട്രോഫിയിലെ പ്രകടനം ടെസ്റ്റ് കരിയറില്‍ വളരെ പ്രധാനപ്പെട്ടതാണ്.

എന്നാല്‍ ഇതൊന്നും തന്നെ ഭയപ്പെടുത്തില്ലെന്ന് തെളിയിക്കുന്ന തരത്തിലാണ് സഞ്ജു സിക്‌സര്‍ പറത്തിയത്. പിന്നീട് രണ്ട് ബൗണ്ടറിയും നേടി. സഞ്ജു 13 പന്തില്‍ 15 റണ്‍സെന്ന നിലയില്‍ നില്‍ക്കവെയാണ് മഴയെത്തിയത്. ഇന്ന് മഴമാറി നിന്നാല്‍ സഞ്ജുവില്‍ നിന്ന് സെഞ്ച്വറിയില്‍ കുറഞ്ഞൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. കേരളത്തിലാണ് മത്സരം നടക്കുന്നത് എന്നത് സഞ്ജുവിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു. കടന്നാക്രമിച്ച് വലിയ സ്‌കോര്‍ നേടാന്‍ സഞ്ജുവിനാവുമോയെന്ന് കണ്ടറിയാം.

sanju samson

ഗംഭീറിന് സഞ്ജുവിനെ ആവശ്യമുണ്ട്

സഞ്ജു സാംസണിന്റെ വെടിക്കെട്ട് ശൈലിക്ക് വലിയ പിന്തുണ നല്‍കുന്ന പരിശീലകനാണ് ഗൗതം ഗംഭീര്‍. അതിവേഗത്തില്‍ കടന്നാക്രമിക്കുന്ന ടെസ്റ്റ് ശൈലിയെ ഗംഭീര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സമീപകാലത്തെ ഇന്ത്യയുടെ ടെസ്റ്റിലെ പ്രകടനങ്ങള്‍. സഞ്ജുവിന്റെ ആക്രമണ ശൈലി ടെസ്റ്റില്‍ ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ് ഗംഭീറും രോഹിത് ശര്‍മയും കരുതുന്നത്. അതുകൊണ്ടാണ് ടെസ്റ്റിലേക്കുള്ള മുന്നൊരുക്കവും നടത്താന്‍ സഞ്ജുവിനോട് നിര്‍ദേശിച്ചിരിക്കുന്നത്.

വലിയ സ്‌കോറിലേക്കുയരാന്‍ കഴിവുള്ള താരമാണ് സഞ്ജു. തന്റേതായ ദിവസം ഏത് ബൗളറും സഞ്ജുവിന് മുന്നില്‍ ഒന്നുമല്ലാതെയാവും. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ രണ്ടാം വിക്കറ്റ് കീപ്പറായി ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. നിലവില്‍ ദ്രുവ് ജുറേലാണ് രണ്ടാം വിക്കറ്റ് കീപ്പര്‍. സഞ്ജു ടീമിലെത്താന്‍ ശ്രമിക്കുമ്പോള്‍ ശക്തമായ മത്സരം ഇഷാന്‍ കിഷനും കാഴ്ചവെക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് തന്നെ പറയാം.

രാഹുല്‍ എന്തിനാണ് ടീമില്‍?

കെ എല്‍ രാഹുലിന്റെ മോശം ഫോമിനെതിരേ വിമര്‍ശനം ശക്തമാവുകയാണ്. ഇന്ത്യക്കായി ഏറെ നാളുകളായി കളിക്കുന്ന താരമാണ് രാഹുലെങ്കിലും ടെസ്റ്റ് ശരാശരി 40ല്‍ താഴെയാണ്. രാഹുലിനെക്കാള്‍ മികച്ച ശരാശരിയുള്ള താരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുകയാണ്. ഇന്ത്യ രാഹുലിനെ ഇനി ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്നാണ് ആരാധക പക്ഷം.

ടീം മാനേജ്‌മെന്റും രാഹുലിനെ കൈയൊഴിയാനുള്ള സാധ്യതയാണ് കൂടുതല്‍. അതുകൊണ്ടുതന്നെ സഞ്ജു ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ക്ക് വളര്‍ന്നുവരാനുള്ള അവസരം മുന്നിലുണ്ട്. സഞ്ജുവിന് രഞ്ജി ട്രോഫിയില്‍ തിളങ്ങാനായാല്‍ വൈകാതെ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കെത്താനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Sunday, October 20, 2024, 6:28 [IST]
Other articles published on Oct 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+