Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ranji Trophy: സ്റ്റംപിന് പിന്നില്‍ സഞ്ജു ഷോ, പറന്നെടുത്തത് അഞ്ച് ക്യാച്ചുകള്‍- വീഡിയോ വൈറല്‍

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര അവസാനിച്ചതിന് തൊട്ടുപിന്നാലെ കേരളത്തിലേക്ക് വിമാനം കയറിയ സഞ്ജു രഞ്ജി ട്രോഫിയില്‍ വീണ്ടും പാഡണിഞ്ഞിരിക്കുകയാണ്. മുംബൈക്കെതിരായ നിര്‍ണ്ണായക മത്സരത്തില്‍ കേരളത്തിന്റെ നായകനായാണ് സഞ്ജു കളിക്കുന്നത്. നേരത്തെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ മടിച്ചിരുന്ന സഞ്ജു ഇപ്പോള്‍ ആഭ്യന്തര മത്സരം പാഴാകാതിരിക്കാന്‍ ശ്രദ്ധ നല്‍കുന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

അഫ്ഗാനെതിരായ മത്സരത്തില്‍ സഞ്ജു ബാറ്റിങ്ങില്‍ ഫ്‌ളോപ്പായിരുന്നെങ്കിലും വിക്കറ്റിന് പിന്നില്‍ കസറിയിരുന്നു. ഇപ്പോള്‍ മുംബൈക്കെതിരേയും വിക്കറ്റിന് പിന്നില്‍ തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചിരിക്കുന്നത്. ഒന്നും രണ്ടുമല്ല അഞ്ച് ഗംഭീര ക്യാച്ചുകളാണ് സഞ്ജു നേടിയത്. മുംബൈ നായകനും സീനിയര്‍ താരവുമായ അജിന്‍ക്യ രഹാനെയെ ഗോള്‍ഡന്‍ ഡെക്കിന് മടക്കിയത് സഞ്ജുവിന്റെ ക്യാച്ചാണ്. ബേസില്‍ തമ്പിയുടെ പന്തിലാണ് സഞ്ജുവിന്റെ ഉജ്ജ്വല ക്യാച്ച്.

ഓപ്പണര്‍ ബുപന്‍ ലാല്‍വാനിയെ എംഡി നിധീഷിന്റെ പന്തില്‍ സഞ്ജു കൈയിലാക്കിയപ്പോള്‍ സുവദ് പാര്‍ക്കറിനെ സുരേഷ് വിശ്വേശറിന്റെ പന്തിലും സഞ്ജു ക്യാച്ചാക്കി മാറ്റി. അഫ്ഗാന്‍ പരമ്പരയില്‍ തിളങ്ങിയ ശിവം ദുബെ മുംബൈയുടെ മധ്യനിരയിലുണ്ടായിരുന്നു. 72 പന്തില്‍ 51 റണ്‍സ് നേടിയ ദുബെയെ ശ്രേയസ് ഗോപാലിന്റെ പന്തിലാണ് സഞ്ജു പിടിച്ചെടുത്തത്. നാല് ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് ദുബെ തിളങ്ങിയത്.

ബൗളര്‍ ധവാല്‍ കുല്‍ക്കര്‍ണിയുടേയും ക്യാച്ച് നേടാന്‍ സഞ്ജുവിനായി. ശ്രേയസ് ഗോപാലാണ് കുല്‍ക്കര്‍ണിയെ മടക്കിയത്. വിക്കറ്റിന് പിന്നില്‍ സഞ്ജുവിന്റെ മികച്ച പ്രകടനം ആരാധകര്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഇടം പിടിക്കാന്‍ ഇപ്പോഴും സഞ്ജുവിന് മുന്നില്‍ വഴികളുണ്ട്. സഞ്ജുവിന്റെ കീപ്പിങ് മികവിനെക്കുറിച്ച് ആര്‍ക്കും സംശയങ്ങളില്ല. എന്നാല്‍ ബാറ്റുകൊണ്ട് സഞ്ജു നിറം മങ്ങുന്നതാണ് പ്രശ്‌നം.

kerala cricket

സഞ്ജു ആഭ്യന്തര മത്സരങ്ങള്‍ കൂടുതല്‍ കളിക്കാന്‍ താല്‍പര്യം കാട്ടുന്നതിനേയും ആരാധകര്‍ പ്രശംസിക്കുന്നു. സഞ്ജുവിത് നേരത്തേ ചെയ്യേണ്ടതായിരുന്നുവെന്നാണ് ആരാധക പക്ഷം. ഇന്ത്യന്‍ ടീമിനൊപ്പം അവസരം ലഭിച്ച ശേഷം ആഭ്യന്തര ക്രിക്കറ്റിന് സഞ്ജു വലിയ പ്രാധാന്യം നല്‍കിയില്ല. സുനില്‍ ഗവാസ്‌കറും എസ് ശ്രീശാന്തുമടക്കം പലരും ഉപദേശിച്ചപ്പോഴും സഞ്ജു ഇതൊന്നും പരിഗണിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തുന്നു.

ഇത് സഞ്ജുവിന്റെ പ്രകടന നിലവാരത്തേയും മാറ്റിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ സെഞ്ച്വറി പ്രകടനം നടത്താന്‍ സഞ്ജുവിനായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ സഞ്ജു കൂടുതല്‍ മത്സരം കളിക്കുന്നത് അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലി മാറ്റിയിട്ടുണ്ട്. വിക്കറ്റിന് പിന്നില്‍ കാട്ടുന്ന മികവ് ബാറ്റിങ്ങിലും ആവര്‍ത്തിക്കാന്‍ സഞ്ജുവിന് സാധിക്കണം. സഞ്ജുവിന്റെ തട്ടകമാണ് തിരുവനന്തപുരത്താണ് മുംബൈക്കെതിരായ മത്സരം നടക്കുന്നത്.

അതുകൊണ്ടുതന്നെ ഈ അവസരം സഞ്ജു മുതലാക്കണം. മുംബൈക്കെതിരേ സഞ്ജുവിന്റെ മികച്ച പ്രകടനമുണ്ടായാല്‍ അത് ശ്രദ്ധിക്കപ്പെടും. അതുകൊണ്ടുതന്നെ ഈ അവസരം മുതലാക്കാന്‍ സഞ്ജു തയ്യാറാവണം. അദ്ദേഹത്തിന്റെ ബാറ്റിങ്ങിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നായകനെന്ന നിലയില്‍ മികച്ച നീക്കങ്ങള്‍ നടത്തിയ സഞ്ജു മുംബൈയെ 251 റണ്‍സില്‍ കൂടാരം കയറ്റി. 56 റണ്‍സെടുത്ത തനുഷ് കൊട്ടിയാനാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍.

105 പന്ത് നേരിട്ട് 6 ബൗണ്ടറി ഉള്‍പ്പെടെയാണ് താരത്തിന്റെ പ്രകടനം. ശിവം ദുബെ (51), ബുപന്‍ ലാല്‍വാനി (50) എന്നിവരും അര്‍ധ സെഞ്ച്വറി പ്രകടനം നടത്തി. കേരളത്തിനായി ശ്രേയസ് ഗോപാല്‍ നാല് വിക്കറ്റുമായി തിളങ്ങി. ബേസില്‍ തമ്പി, ജലജ് സക്‌സേന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ എംഡി നിധീഷും സുരേഷ് വിശ്വേശ്വറും ഓരോ വിക്കറ്റും സ്വന്തമാക്കി.

Story first published: Saturday, January 20, 2024, 6:08 [IST]
Other articles published on Jan 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+