Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ranji Trophy: കേരളത്തിനായി കസറി സഞ്ജു, തകര്‍പ്പന്‍ ഫിഫ്റ്റി-ശ്രേയസിന് പകരം പരിഗണിക്കൂ

റായ്പൂര്‍: രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിരായ കേരളത്തിന്റെ മത്സരത്തിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍. അവസാന മത്സരത്തില്‍ നിന്ന് വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് വിട്ടുനിന്ന സഞ്ജു ഛത്തീസ്ഗഡിനെതിരേ കേരളത്തിന്റെ നായകസ്ഥാനത്തേക്ക് മടങ്ങിയെത്തുകയായിരുന്നു. ടോപ് ഓഡര്‍ താരമായ സഞ്ജു സമീപകാലത്തായി ആഭ്യന്തര ക്രിക്കറ്റില്‍ മധ്യനിരയിലാണ് കളിക്കുന്നത്. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മധ്യനിരയില്‍ സഞ്ജുവിന് നോട്ടമുണ്ടെന്ന് വ്യക്തം.

ഛത്തീസ്ഗഡിനെതിരേ അഞ്ചാമനായി ബാറ്റുചെയ്യാനിറങ്ങിയ സഞ്ജു 71 പന്തില്‍ 57 റണ്‍സോടെ ക്രീസില്‍ തുടരുകയാണ്. 9 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് സഞ്ജു കളി തുടരുന്നത്. 80ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ മിന്നും പ്രകടനം. രണ്ടാം ദിനം ഇത് സെഞ്ച്വറിയിലേക്കെത്തിക്കാന്‍ സഞ്ജുവിനാകുമോയെന്നതാണ് കണ്ടറിയേണ്ടത്. കേരളത്തിനായി സഞ്ജു മികവ് കാട്ടിയതോടെ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കണമെന്നാണ് ആരാധക പക്ഷം.

ഇന്ത്യ ശ്രേയസ് അയ്യര്‍ക്ക് നല്‍കുന്നതിന്റെ പകുതി പിന്തുണയെങ്കിലും സഞ്ജുവിന് നല്‍കണമെന്നാണ് ആരാധക പക്ഷം. മികച്ച പേസര്‍മാര്‍ക്കെതിരേയും സ്പിന്നര്‍മാര്‍ക്കെതിരേയും കളിക്കാന്‍ ശ്രേയസിന് അറിയില്ല. തന്റേതായ ദിവസം കസറുമെന്നത് ഒഴിച്ചാല്‍ വിശ്വസിക്കാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാനല്ല ശ്രേയസ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ശ്രേയസ് നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ സഞ്ജുവിന് ഒരു അവസരം നല്‍കൂവെന്നാണ് ആരാധകര്‍ പറയുന്നത്.

ഇന്ത്യ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് കെ എസ് ഭരത്തിനേയും യുവതാരം ദ്രുവ് ജുറേലിനെയുമാണ് പരിഗണിച്ചിരിക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റിലും ഭരത്തിനാണ് അവസരം ലഭിച്ചത്. ആദ്യ ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും രണ്ടാം ടെസ്റ്റില്‍ ഇതേ മികവ് തുടരാന്‍ ഭരത്തിനായില്ല. അതുകൊണ്ടുതന്നെ ഭരത്തിനെ ഇന്ത്യ മൂന്നാം ടെസ്റ്റില്‍ നിന്നും മാറ്റിയേക്കും. ഇന്ത്യ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ശേഷിക്കുന്ന ടെസ്റ്റിലേക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതേയുള്ളൂ.

sachin baby

അതുകൊണ്ടുതന്നെ സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കോ മധ്യനിര ബാറ്റ്‌സ്മാനായോ പരിഗണിക്കണമെന്നാണ് ആരാധക പക്ഷം. സമീപകാലത്തായി ആഭ്യന്തര ക്രിക്കറ്റിന് സഞ്ജു വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഇത് അദ്ദേഹം ഇന്ത്യക്കായി ടെസ്റ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഇന്ത്യ സഞ്ജുവിന് ടെസ്റ്റിലും അവസരം നല്‍കണമെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. എന്നാല്‍ സഞ്ജുവിനെ പരിഗണിക്കാന്‍ സാധ്യത കുറവാണെന്നാണ് വസ്തുത.

ഇന്ത്യന്‍ നിരയില്‍ ശുബ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും മോശം ഫോമിലാണ്. ഇതോടൊപ്പം ഭരത്തും മികവ് കാട്ടുന്നില്ല. എന്നാല്‍ ഇവരെയൊന്നും തഴയാന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവുന്നില്ല. സഞ്ജു സാംസണിനെ ഇന്ത്യ ഇപ്പോള്‍ പരിമിത ഓവര്‍ ടീമിലേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും ടെസ്റ്റിലേക്ക് വിളി ലഭിക്കാന്‍ സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം. കെ എല്‍ രാഹുലിന്റേയും വിരാട് കോലിയുടേയും അഭാവത്തിലും സഞ്ജുവിന് ഇടം പ്രതീക്ഷിക്കാനാവില്ല.

ഛത്തീസ്ഗഡിനെതിരേ കേരളം ഒന്നാം ദിനം മോശമല്ലാത്ത നിലയിലാണ് അവസാനിപ്പിച്ചത്. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ കേരളം 4 വിക്കറ്റിന് 219 റണ്‍സെന്ന നിലയിലാണ്. കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലും ജലജ് സക്‌സേനയും ഡെക്കിനാണ് പുറത്തായത്. ഇതോടെ വലിയ തകര്‍ച്ച കേരളം മുന്നില്‍ക്കണ്ടു. രോഹന്‍ പ്രേം 54 റണ്‍സോടെ കേരളത്തിന് അടിത്തറ പാകി. പിന്നാലെയെത്തിയ സച്ചിന്‍ ബേബി 180 പന്തില്‍ 91 റണ്‍സോടെ കേരളത്തെ കൈപിടിച്ചുയര്‍ത്തി.

11 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് സച്ചിന്‍ കസറിയത്. പിന്നാലെയെത്തിയ സഞ്ജുവും മികവ് കാട്ടിയതോടെ കേരളം ഭേദപ്പെട്ട നിലയിലേക്കെത്തുകയായിരുന്നു. രണ്ടാം ദിനവും സഞ്ജു മികവ് തുടരേണ്ടത് കേരളത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

Story first published: Saturday, February 3, 2024, 7:39 [IST]
Other articles published on Feb 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+