For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ranji Trophy: സഞ്ജുവിന് തുടരെ രണ്ടാം ഫിഫ്റ്റി, സച്ചിന് സെഞ്ച്വറി- കേരളം പൊരുതുന്നു

രാജസ്ഥാനുമായിട്ടാണ് കേരളം ഏറ്റുമുട്ടുന്നത്

sanju

ജയ്പൂര്‍: രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായി രണ്ടാമത്തെ കഴിയിലും ഫിഫ്റ്റിയുമായി തിളങ്ങി കേരള നായകന്‍ സഞ്ജു സാംസണ്‍. പക്ഷെ ഇത്തവണയും അദ്ദേഹത്തിനു തന്റെ ഇന്നിങ്‌സ് സെഞ്ച്വറിയിലെത്തിക്കാനായില്ല. എലൈറ്റ് ഗ്രൂപ്പ് സിയില്‍ രാജസ്ഥാനുമായിട്ടാണ് കേരളം ഏറ്റുമുട്ടുന്നത്.

രാജസ്ഥാന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 337 റണ്‍സിനു മറുപടിയില്‍ കേരളം രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ എട്ടിനു 268 റണ്‍സെന്ന നിലയിലാണ്. രണ്ടു വിക്കറ്റ് മാത്രം ശേഷിക്കെ രാജസ്ഥാനൊപ്പമെത്താന്‍ കേരളത്തിനു ഇനിയും 69 റണ്‍സ് കൂടി വേണം. ലീഡ് നേടാനായില്ലെങ്കിലും ഒന്നാമിന്നിങ്‌സിലെ ലീഡ് പരമാധി കുറയ്ക്കാനായിരിക്കും ഇനി കേരളത്തിന്റെ ശ്രമം.

സച്ചിനും സഞ്ജുവും

കേരളത്തെ വലിയ തകര്‍ച്ചയിലേക്കു വീഴാതെ രക്ഷിച്ചത് സച്ചിന്‍ ബേബിയും ക്യാപ്റ്റന്‍ സഞ്ജു സാംസണുമായിരുന്നു. അപരാജിത സെഞ്ച്വറിയുമായി കളി നിര്‍ത്തുമ്പോള്‍ സച്ചിന്‍ (109*) ക്രീസിലുണ്ട്. മൂന്നാം ദിനം അദ്ദേഹം പരമാവധി സമയം ക്രീസില്‍ തുടര്‍ന്നാല്‍ രാജസ്ഥാനുമായുള്ള ലീഡ് കുറയ്ക്കാന്‍ കേരളത്തിനു സാധിക്കും.

sachin

നാലാമനായി ക്രീസിലെത്തിയ സച്ചിന്‍ 174 ബോളില്‍ 13 ബൗണ്ടറികളടിച്ചു. തൊട്ടു താഴെ ബാറ്റ് ചെയ്ത സഞ്ജുവിന്റെ സമ്പാദ്യം 82 റണ്‍സാണ്. 108 ബോളുകളില്‍ നിന്നായിരുന്നു ഇത്. 14 ബൗണ്ടികള്‍ ഇന്നങ്‌സിലുണ്ടായിരുന്നു.ഒരു ഘട്ടത്തില്‍ മൂന്നിന് 31 റണ്‍സിലേക്കു കേരളം വീണിരുന്നു. പി രാഹുല്‍ (10), രോഹന്‍ പ്രേം (18), ഷോണ്‍ റോജര്‍ (0) എന്നിവരെല്ലാം ഫ്‌ളോപ്പായി.

നാലാം വിക്കറ്റില്‍ സച്ചിന് കൂട്ടായി സഞ്ജു വന്നതോടെ കേരളം കളിയിലേക്കു തിരികെവന്നു. 145 റണ്‍സാണ് ഇരുവരും ചേര്‍ന്നു ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. 214 ബോളുകളില്‍ നിന്നായിരുന്നു ഇത്. സഞ്ജു പുറത്തായതോടെയാണ് സഖ്യം വേര്‍ പിരിഞ്ഞത്. നേരത്തേ ജാര്‍ഖണ്ഡുമായുള്ള കഴിഞ്ഞ മല്‍സരത്തിന്റെ ആദ്യ ഇന്നിങ്‌സിലും സഞ്ജു 72 റണ്‍സോടെ തിളങ്ങിയിരുന്നു. കേരളത്തിനെതിരേ രാജസ്ഥാനു വേണ്ടി അനികേത് ചൗധരിയും മാനവ് സുതറും മൂന്നു വിക്കറ്റുകള്‍ വീതമെടുത്തു.

രഹാനെയ്ക്കു ഡബിള്‍ സെഞ്ച്വറി

എലൈറ്റ് ഗ്രൂപ്പ് ബിയിലെ മല്‍സരത്തില്‍ ഹൈദരാബാദിനെതിരേ മുംബൈ ഒന്നാമിന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ കുറിച്ചു. ആറു വിക്കറ്റിനു 651 റണ്‍സാണ് അവര്‍ പടുത്തുയര്‍ത്തിയത്. നായകന്‍ അജിങ്ക്യ രഹാനെയുടെ (204) കിടിലന്‍ ഡബിള്‍ സെഞ്ച്വറിയാണ് മുംബൈയ 600 കടത്തിയത്. യശസ്വി ജയ്‌സ്വാള്‍ (162), സര്‍ഫറാസ് ഖാന്‍ (126) എന്നിവര്‍ സെഞ്ച്വറികളും കണ്ടെത്തി.

261 ബോളുകളില്‍ നിന്നായിരുന്നു രഹാനെയുടെ അഗ്രസീവ് ഡബിള്‍ സെഞ്ച്വറി. 26 ബൗണ്ടറികളും മൂന്നു സിക്‌സറുകളും ഇതിലുള്‍പ്പെടും. ജയ്‌സ്വാള്‍ 195 ബോളില്‍ 27 ഫോറും ഒരു സിക്‌സറുമടിച്ചപ്പോള്‍ സര്‍ഫറാസ് 161 ബോളില്‍ 18 ഫോറുകള്‍ നേടി. സൂര്യകുമാര്‍ യാദവാണ് (90) മറ്റൊരു പ്രധാന സ്‌കോറര്‍. മറുപടി ബാറ്റിങില്‍ രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ആറിന് 173 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് തോല്‍വി ഭീഷണിയിലാണ് ഹൈദരാബാദ്.

Story first published: Wednesday, December 21, 2022, 18:24 [IST]
Other articles published on Dec 21, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+