For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ranji Trophy: സഞ്ജു കേരള ടീമിലേക്കില്ല, സൂപ്പര്‍ താരത്തിന് മറ്റൊരു ഡ്യൂട്ടി; എന്താണെന്ന് അറിയാം

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞിരിക്കുകയാണ്. ഇനി ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയുടെ തിരക്കിലേക്കാണ് ഇന്ത്യന്‍ പോകുന്നത്. ഇതിനായുള്ള പരിശീലന മത്സരങ്ങള്‍ നിലവില്‍ പെര്‍ത്തില്‍ നടക്കുകയാണ്. ഇന്ത്യയുടെ ടി20 ടീമിനൊപ്പം ദക്ഷിണാഫ്രിക്കയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ സഞ്ജു സാംസണിനും ഇനി ഇടവേളയാണ്. ജനുവരി അവസാനമാണ് ഇന്ത്യയുടെ അടുത്ത ടി20 പരമ്പര വരുന്നത്.

ഇംഗ്ലണ്ടിനെതിരായ ഈ പരമ്പരക്ക് മുമ്പ് സഞ്ജുവിന് ഇടവേള ലഭിക്കുന്നുണ്ട്. ഈ സമയത്ത് സഞ്ജു കേരളത്തിന്റെ രഞ്ജി ട്രോഫി ടീമിനൊപ്പം ചേരുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇത്തവണത്തെ രഞ്ജി ട്രോഫിയില്‍ കേരളം മികച്ച പ്രകടനമാണ് നടത്തുന്നത്. ഈ സാഹചര്യത്തില്‍ സഞ്ജു സാംസണും കൂടി ടീമിലേക്കെത്തിയാല്‍ കേരളത്തിനത് കരുത്താവുമെന്നുറപ്പാണ്. എന്നാല്‍ സഞ്ജു സാംസണ്‍ കേരള ടീമിനൊപ്പം ചേരില്ലെന്നാണ് വിവരം. കാരണം എന്താണെന്ന് അറിയാം.

സഞ്ജു രാജസ്ഥാന്‍ റോയല്‍സ് ക്യാംപില്‍

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം സഞ്ജു നാട്ടിലേക്ക് തിരിച്ചെത്തിയ ശേഷം രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാംപിലേക്കാവും പോവുകയെന്നാണ് വിവരം. രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു. ഐപിഎല്‍ 2025ന് മുന്നോടിയായുള്ള മെഗാ താരലേലം ഈ മാസം 24നും 25നുമായി നടക്കുകയാണ്. ഇതിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് സഞ്ജു രാജസ്ഥാന്‍ റോയല്‍സ് ക്യാംപിലേക്ക് പോകുന്നത്. രാഹുല്‍ ദ്രാവിഡാണ് രാജസ്ഥാന്റെ പരിശീലകന്‍.

ഇത്തവണ ആറ് പേരെ നിലനിര്‍ത്തിയ രാജസ്ഥാന് നിരവധി വിടവുകള്‍ നികത്താനുണ്ട്. ഈ സാഹചര്യത്തില്‍ ലേലത്തിലെ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കാന്‍ രാജസ്ഥാന്‍ റോയല്‍സ് ടീം മാനേജ്‌മെന്റിന്റെ ചര്‍ച്ചയില്‍ സഞ്ജു പങ്കെടുക്കുമെന്നുറപ്പാണ്. ജോസ് ബട്‌ലര്‍, ട്രന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍ എന്നിവരെ രാജസ്ഥാന്‍ ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്ക് പകരക്കാരെ കണ്ടെത്തേണ്ടത് രാജസ്ഥാനെ സംബന്ധിച്ച് അത്യാവശ്യമാണ്.

ഈ റോളിലേക്ക് രാജസ്ഥാന്‍ ആരെയൊക്കെയാവും പരിഗണിക്കുകയെന്നതാണ് കണ്ടറിയേണ്ടത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാവും രാജസ്ഥാന്‍ ക്യാംപിലേക്ക് സഞ്ജു പോവുക. അതുകൊണ്ടുതന്നെ കേരള ടീമിനൊപ്പം രഞ്ജി ട്രോഫി കളിക്കാന്‍ സഞ്ജു സാംസണ്‍ തയ്യാറാവില്ല.

sanju samson

ഇംഗ്ലണ്ട് പരമ്പര സഞ്ജു കളിക്കും

രഞ്ജി ട്രോഫി ടീമിനൊപ്പം ഇപ്പോള്‍ സഞ്ജു പോയാലും അടുത്ത മത്സരത്തില്‍ കേരളത്തിനായി കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ല. നിലവില്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് ഇടവേളയാണ്. കേരളത്തിന്റെ അടുത്ത മത്സരം ജനുവരി 23നാണ് നടക്കുന്നത്. മധ്യ പ്രദേശിനെതിരേയാണ് ഈ മത്സരം. എന്നാല്‍ ഇന്ത്യയുടെ ടി20 പരമ്പര ജനുവരി 25നാണ് ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ ഓപ്പണറായി കസറിയ സഞ്ജു സാംസണെ ഇംഗ്ലണ്ട് പരമ്പരയിലും ഇതേ റോളില്‍ പരിഗണിച്ചേക്കും.

വിക്കറ്റ് കീപ്പര്‍ റോളിലും ഓപ്പണര്‍ റോളിലും സഞ്ജു ഇംഗ്ലണ്ട് പരമ്പര കളിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ രഞ്ജി ട്രോഫി ടീമിലേക്ക് പോയിട്ടും കാര്യമില്ല. അതുകൊണ്ടുതന്നെ സഞ്ജു കേരളത്തിനൊപ്പം വരുന്ന രഞ്ജി ട്രോഫി മത്സരം കളിക്കില്ലെന്ന് തന്നെ പറയാം. ഇംഗ്ലണ്ട് പരമ്പരയിലും ഇതേ ഫോം നിലനിര്‍ത്തി ഇന്ത്യയുടെ മാച്ച് വിന്നറാവാന്‍ സഞ്ജു സാംസണിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. ഇന്ത്യന്‍ ടി20 ടീമിലെ സഞ്ജുവിന്റെ സീറ്റ് നിര്‍ണ്ണയിക്കുന്നതില്‍ ഇംഗ്ലണ്ട് പരമ്പര നിര്‍ണ്ണായകമാവും.

കേരളം മികച്ച നിലയില്‍

രഞ്ജി ട്രോഫിയില്‍ ഇത്തവണ കേരളം മികച്ച പ്രകടനത്തോടെയാണ് മുന്നേറുന്നത്. ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ കേരളമുള്ളത്. അഞ്ച് മത്സരത്തില്‍ രണ്ട് ജയവും മൂന്ന് സമനിലയും നേടിയ കേരളം ഒരു മത്സരം പോലും തോറ്റിട്ടില്ല. ജലജ് സക്‌സേനയും സച്ചിന്‍ ബേബിയുമെല്ലാം ചേര്‍ന്ന് മികച്ച പ്രകടനങ്ങളുമായി കേരളത്തിനെ വിജയങ്ങളിലേക്ക് നയിക്കുകയാണ്. ഈ സാഹചര്യത്തില്‍ സഞ്ജു സാംസണെ ടീമിലേക്ക് കൊണ്ടുവരാതിരിക്കുന്നതാണ് കേരളത്തിലും നല്ലത്. സമീപകാലത്തായി തുടര്‍ച്ചയായി കളിക്കുന്ന സഞ്ജുവിന് വിശ്രമം അനിവാര്യമായിരിക്കുകയാണെന്ന് പറയാം.

Story first published: Sunday, November 17, 2024, 17:04 [IST]
Other articles published on Nov 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+