Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ranji Trophy: ഫ്‌ളോപ്പ്മാന്‍ സഞ്ജു, കേരള ടീമിനൊപ്പം ദുരന്തം- സുവര്‍ണ്ണാവസരം തുലച്ചു

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ സഞ്ജു സാംസണിന്റെ ഫ്‌ളോപ്പ് ഷോ തുടരുന്നു. കേരളത്തിന്റെ ബംഗാളിനെതിരായ മത്സത്തിലും സഞ്ജു നിരാശപ്പെടുത്തിയിരിക്കുകയാണ്. ബംഗാളിനെതിരേ ആദ്യം ബാറ്റുചെയ്ത കേരളത്തിനായി 17 പന്തില്‍ 8 റണ്‍സാണ് നായകനായ സഞ്ജു നേടിയത്. ഒരു ബൗണ്ടറി പോലും നേടാന്‍ സഞ്ജുവിന് സാധിച്ചില്ല. ഷഹബാസ് അഹമ്മദിന്റെ പന്തില്‍ മനോജ് തിവാരിക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്.

കേരളത്തിനായി ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ നിരാശപ്പെടുത്തി. 21 പന്തില്‍ 19 റണ്‍സാണ് രോഹന് നേടാനായത്. അതേ സമയം ജലജ് സക്‌സേന ഭേദപ്പെട്ട പ്രകടനം ഓപ്പണിങ്ങില്‍ കാഴ്ചവെച്ചു. 118 പന്ത് നേരിട്ട് 5 ബൗണ്ടറി ഉള്‍പ്പെടെ 40 റണ്‍സാണ് സക്‌സേന നേടിയത്. രോഹന്‍ പ്രേമിനും മികവ് ആവര്‍ത്തിക്കാനായില്ല. 3 റണ്‍സാണ് രോഹന്‍ പ്രേമിന് നേടാനായത്. വലിയ തകര്‍ച്ചയെ മുന്നില്‍ക്കണ്ട കേരളത്തെ ഭേദപ്പെട്ട നിലയിലേക്കെത്തിച്ചത് സച്ചിന്‍ ബേബിയുടെ പ്രകടനമാണ്.

261 പന്തുകള്‍ നേരിട്ട് 124 റണ്‍സാണ് സച്ചിന്‍ ബേബി നേടിയത്. 12 ഫോറും 1 സിക്‌സുമാണ് സച്ചിന്‍ ബേബി നേടിയത്. അഞ്ചാമനായി ഇറങ്ങിയ സഞ്ജു വലിയ പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശപ്പെടുത്തുകയായിരുന്നു. എന്നാല്‍ അക്ഷയ് ചന്ദ്രന്‍ നിലവാരത്തിനൊത്ത് ഉയര്‍ന്നു. 222 പന്ത് നേരിട്ട് 106 റണ്‍സാണ് അക്ഷയ് നേടിയത്.

9 ബൗണ്ടറികളും ഇതില്‍ ഉള്‍പ്പെടും. മുഹമ്മദ് അസ്ഹറുദ്ദീന്‍ 13 റണ്‍സില്‍ പുറത്തായപ്പോള്‍ ശ്രേയസ് ഗോപാല്‍ 2 റണ്‍സും ബേസില്‍ തമ്പി 20 റണ്‍സും നെടുമന്‍കുഴിയില്‍ ബേസില്‍ 16 റണ്‍സുമെടുത്ത് മടങ്ങി. എംഎഡി നിധീഷ് 3 റണ്‍സോടെ പുറത്താവാതെ നിന്നു.

ഇതോട കേരളം 363 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്തി. ബംഗാളിനായി ഷഹബാസ് അഹമ്മദ് നാല് വിക്കറ്റും അങ്കിക് മിശ്ര മൂന്ന് വിക്കറ്റും ആകാശ് ദീപ്, സുരാജ് സിന്ധു ജയ്‌സ്വാള്‍, കരണ്‍ ലാല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

sanju samson

സഞ്ജുവിനെ സംബന്ധിച്ച് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് എത്താനുള്ള സുവര്‍ണ്ണാവസരമായിരുന്നു മുന്നിലുണ്ടായിരുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിലേക്കെത്താന്‍ സഞ്ജുവിന് മുന്നില്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ താരം നിരാശപ്പെടുത്തിയതോടെയാണ് തഴയപ്പെട്ടത്. കെ എസ് ഭരത്തിനെത്തന്നെ വിക്കറ്റ് കീപ്പറായി നിലനിര്‍ത്തിയാണ് ഇന്ത്യ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏകദിന സെഞ്ച്വറി പ്രകടനത്തിന് ശേഷം സ്ഥിരതയോടെ മികവ് കാട്ടാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. ഇടക്ക് അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയെങ്കിലും ടെസ്റ്റ് ടീമിലേക്ക് വളരാന്‍ സാധിക്കുന്ന തരത്തില്‍ മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിക്കുന്നില്ല.

സമീപകാലത്തായി ആഭ്യന്തര ക്രിക്കറ്റില്‍ സഞ്ജു സജീവമായിരുന്നു. ഇതിന് പിന്നില്‍ ടെസ്റ്റ് ടീമിലേക്കെത്താനുള്ള സഞ്ജുവിന്റെ ആഗ്രഹമാണെന്നാണ് പൊതുവേ വിലയിരുത്തപ്പെട്ടത്.

എന്നാല്‍ ഇതിനൊത്ത പ്രകടനം നടത്താന്‍ സഞ്ജുവിനായിട്ടില്ല. ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ വിജയങ്ങളിലേക്കെത്തിക്കാനും സഞ്ജുവിനായില്ല. സമനിലക്കുരുക്കില്‍ അകപ്പെട്ട കേരളം ഇത്തവണയും കിരീടം പ്രതീക്ഷിക്കേണ്ടതില്ല.

അഞ്ച് മത്സരത്തില്‍ 1 മത്സരം തോറ്റ കേരളം 4 മത്സരത്തിലും സമനില വഴങ്ങി. ഒരു ജയം പോലും നേടാനായിട്ടില്ല. വിക്കറ്റ് കീപ്പറെന്ന നിലയില്‍ സഞ്ജുവിന്റെ പ്രകടനം മികച്ചതായിരുന്നെങ്കിലും നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും അമ്പേ പരാജയമായിരുന്നു.

വരാനിരിക്കുന്ന ടി20 ലോകകപ്പിലും സഞ്ജു സാംസണെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടിയിരുന്നെങ്കില്‍ സഞ്ജുവിന് കൂടുതല്‍ അവസരം ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കാമായിരുന്നു. എന്നാല്‍ നിലവിലെ താരത്തിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ ദേശീയ ടീമിലേക്ക് തിരിച്ചുവരവ് നടത്തുക പ്രയാസമാണെന്നതാണ് വസ്തുത.

Story first published: Saturday, February 10, 2024, 13:16 [IST]
Other articles published on Feb 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+