Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ranji Trophy: ഫൈനലിനൊരുങ്ങി കേരളം, വിദര്‍ഭക്കെതിരേ പ്ലേയിങ് 11 എങ്ങനെ? സൂപ്പര്‍ താരം കളിക്കില്ലേ

മുംബൈ: കേരളത്തിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ രഞ്ജി ട്രോഫി ഫൈനലിന് കളമൊരുങ്ങുകയാണ്. ആവേശകരമായ കലാശപ്പോരാട്ടത്തില്‍ കേരളം വിദര്‍ഭയെയാണ് നേരിടാന്‍ പോകുന്നത്. സെമിയില്‍ കരുത്തരായ ഗുജറാത്തിനെ വീഴ്ത്തിയ ആത്മവിശ്വാസത്തിലാണ് കേരളം കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. 26ന് ആരംഭിക്കുന്ന ഫൈനലില്‍ വിദര്‍ഭയെ വീഴ്ത്തുകയെന്നത് കേരളത്തെ സംബന്ധിച്ച് വളരെ പ്രയാസമുള്ള കാര്യം തന്നെയാവും.

സെമിയില്‍ മുന്‍ ചാമ്പ്യന്മാരായ മുംബൈയെ തകര്‍ത്തെറിഞ്ഞ ആത്മവിശ്വാസത്തിലാണ് വിദര്‍ഭയുടെ വരവ്. വിദര്‍ഭയുടെ തട്ടകമായ നാഗ്പൂരിലാണ് ഫൈനല്‍ മത്സരമെന്നതും കേരളത്തിന് വലിയ തലവേദന ഉയര്‍ത്തുന്ന കാര്യമാണ്. എന്നാല്‍ പല വെല്ലുവിളികളേയും മറികടന്ന് ചരിത്ര കുതിപ്പാണ് ഇത്തവണ കേരളം കാഴ്ചവെക്കുന്നത്. അതുകൊണ്ടുതന്നെ കപ്പിലേക്കെത്താന്‍ കേരളത്തിന് സാധിക്കുമെന്ന് തന്നെയാണ് എല്ലാവരുടേയും പ്രതീക്ഷ. സൂപ്പര്‍ താരം സഞ്ജു സാംസണില്ലാഞ്ഞിട്ടും കളം നിറയുന്ന പ്രകടനത്തോടെ കൈയടി നേടാന്‍ കേരളത്തിനായി.

ഫൈനലില്‍ വിദര്‍ഭക്കെതിരേ കേരളത്തിന്റെ പ്ലേയിങ് 11 എങ്ങനെയാവും?. സെമിയില്‍ ഹെല്‍മറ്റുകൊണ്ട് കേരളത്തിന്റെ വിജയമൊരുക്കുന്നതിനിടെ പരിക്കേറ്റ സല്‍മാന്‍ നിസാറിന്റെ കാര്യത്തിലാണ് എല്ലാവര്‍ക്കും ആശങ്ക. കേരളത്തിന്റെ കലാശപ്പോരിലെ സാധ്യതാ 11 അറിയാം.

സല്‍മാന്‍ നിസാര്‍ കളിക്കും

വിദര്‍ഭക്കെതിരേ കേരളത്തിനായി സല്‍മാന്‍ നിസാര്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. സെമിയില്‍ ഗുജറാത്തിന്റെ അവസാന വിക്കറ്റ് കേരളം നേടിയതും നിര്‍ണ്ണായക ലീഡെടുത്തതും സല്‍മാന്‍ നിസാറിലൂടെയാണ്. താരത്തിന്റെ ഹെല്‍മറ്റിലടിച്ച് ഉയര്‍ന്ന പന്തിനെ സ്ലിപ്പില്‍ ക്യാച്ചാക്കിയാണ് കേരളം ഫൈനല്‍ ടിക്കറ്റ് നേടിയത്. എന്നാല്‍ ശക്തമായ ഷോട്ട് തലയില്‍ കൊണ്ടതോടെ സല്‍മാന്‍ നിസാറിന്റെ തലക്ക് പരിക്കേറ്റിരുന്നു. താരം ശര്‍ദ്ദിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

jalaj saxena

എന്നാല്‍ സല്‍മാന്‍ നിസാറിന് ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും താരം പൂര്‍ണ്ണ ഫിറ്റ്‌നസ് വീണ്ടെടുത്തുവെന്നുമാണ് റിപ്പോര്‍ട്ട്. ഇത്തവണത്തെ രഞ്ജി ട്രോഫിയിലെ കേരളത്തിന്റെ കുതിപ്പിന്റെ കടിഞ്ഞാണ്‍ സല്‍മാന്റെ കൈകളിലാണ്. എട്ട് മത്സരത്തില്‍ നിന്ന് 607 റണ്‍സാണ് താരം അടിച്ചെടുത്തത്. ക്വാര്‍ട്ടറിലും സെമിയിലുമടക്കം നിര്‍ണ്ണായക ഘട്ടത്തില്‍ ബാറ്റുകൊണ്ട് മിന്നിക്കാന്‍ സല്‍മാന്‍ നിസാറിന് സാധിച്ചിട്ടുണ്ട്. സല്‍മാന്റെ സാന്നിധ്യം കേരളത്തിന് കൂടുതല്‍ കരുത്തേകുമെന്നുറപ്പാണ്.

ജലജ് സക്‌സേന എക്‌സ് ഫാക്ടര്‍

ഫൈനലിലും കേരളത്തിന്റെ വജ്രായുധമായി ജലജ് സക്‌സേന കളിക്കും. ഒമ്പത് മത്സരത്തില്‍ നിന്ന് 338 റണ്‍സും 38 വിക്കറ്റുകളുമായി കേരളത്തിന്റെ കുതിപ്പിന് വലിയ ഉൗര്‍ജ്ജം നല്‍കാന്‍ ജലജ് സക്‌സേനക്ക് സാധിക്കുന്നുണ്ട്. ഫൈനലിലും താരത്തിന്റെ ഓള്‍റൗണ്ട് പ്രകടനം കേരളത്തിന് കരുത്താവുമെന്ന് പറയാം. ഓപ്പണിങ്ങില്‍ രോഹന്‍ കുന്നുമ്മലും അക്ഷയ് ചന്ദ്രനും തന്നെയാവും ഉണ്ടാവുക. രണ്ട് പേരും ചേര്‍ന്ന് മികച്ച തുടക്കം നല്‍കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമായിത്തന്നെ പറയാം.

മൂന്നാം നമ്പറില്‍ നായകന്‍ സച്ചിന്‍ ബേബി കളിക്കും. സീനിയര്‍ താരമായ സച്ചിന്‍ ബേബി രഞ്ജി ട്രോഫി കിരീടം അര്‍ഹിക്കുന്ന നായകനാണ്. മധ്യനിരയില്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ പ്രകടനം കേരളത്തെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാവും. സെമിയില്‍ ആദ്യ ഇന്നിങ്‌സില്‍ 177 റണ്‍സുമായി മിന്നിക്കാന്‍ അസ്ഹറുദ്ദീന് സാധിച്ചിരുന്നു. ഒമ്പത് കളിയില്‍ നിന്ന് 601 റണ്‍സാണ് താരം നേടിയത്. കേരളത്തിന്റെ സ്പിന്‍ മികവും ബാറ്റിങ് കരുത്തും പ്രതീക്ഷ നല്‍കുന്നതാണ്.

എംഡി നിതീഷ് നയിക്കുന്ന പേസ് നിര

കേരളത്തിന്റെ പേസ് നിരയില്‍ കരുത്ത് പകരുന്നത് എംഡി നിതീഷാണ്. ബേസില്‍ തമ്പി ഫൈനലില്‍ കളിക്കാന്‍ സാധ്യതയുണ്ട്. സീനിയര്‍ പേസര്‍മാരുടെ പ്രകടനം കേരളത്തിന് വളരെ നിര്‍ണ്ണായകമാണ്. ജലജ് സക്‌സേനക്കൊപ്പം ആദിത്യ സര്‍വാതെയുടെ സ്പിന്‍ മികവും കേരളത്തിന് ഊര്‍ജ്ജം നല്‍കുന്നു. എട്ട് മത്സരത്തില്‍ നിന്ന് 30 വിക്കറ്റാണ് താരം വീഴ്ത്തിയത്.

കേരളത്തിന്റെ സാധ്യതാ പ്ലേയിങ് 11

രോഹന്‍ കുന്നുമ്മല്‍, അക്ഷയ് ചന്ദ്രന്‍, വരുണ്‍ നായനാര്‍, സച്ചിന്‍ ബേബി (c), ജലജ് സക്‌സേന, മുഹമ്മദ് അസ്ഹറുജദ്ദീന്‍, സല്‍മാന്‍ നിസാര്‍, അഹമ്മദ് ഇമ്രാന്‍, ആദിത്യ സര്‍വാതെ, എംഡി നിധീഷ്, ബേസില്‍ തമ്പി

Story first published: Monday, February 24, 2025, 17:25 [IST]
Other articles published on Feb 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+