Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളി മതിയാക്കിയ ജാഫറിന് ഇനി പുതിയ റോള്‍, ഉത്തരാഖണ്ഡിനെ കളി പഠിപ്പിക്കും

മുംബൈ: ആഭ്യന്തര ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസവും ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ടീം ഓപ്പണറുമായ വസീം ജാഫര്‍ ഇനി പുതിയ റോളില്‍. ക്രിക്കറ്റിനോടു വിട ചൊല്ലിയ അദ്ദേഹം ഇനി പരിശീലന രംഗത്തും ഒരു കൈ നോക്കാന്‍ തയ്യാറെടുക്കുകയാണ്. ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ജാഫറിനെ നിയമിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. കരിയറില്‍ ജാഫര്‍ പരിശീലിപ്പിക്കുന്ന ആദ്യ ടീം കൂടിയാണ് ഉത്തരാഖണ്ഡ്.

രഞ്ജി ട്രോഫിയുടെ റണ്‍മെഷീനെന്നാണ് ജാഫര്‍ വിശേഷിപ്പിക്കുന്നത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലാണ്. 20 വര്‍ഷത്തിലേറെ നീണ്ട ക്രിക്കറ്റ് കരിയറിന് ഈ വര്‍ഷം മാര്‍ച്ചില്‍ ജാഫര്‍ തിരശീലയിട്ടിരുന്നു. ഇതോടെയാണ് പുതിയ സീസണില്‍ ജാഫറിനു കോച്ച് സ്ഥാനത്തേക്കു ഓഫര്‍ വന്നത്. ഇത് അദ്ദേഹം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ പ്രധാനമായും മുംബൈ, വിദര്‍ഭ ടീമുകള്‍ക്കു വേണ്ടിയാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.

1

ഒരു ടീമിന്റെ മുഖ്യകോച്ച് സ്ഥാനം തനിക്കു ലഭിക്കുന്നത് ഇതാദ്യമായാണെന്ന് ജാഫര്‍ പ്രതികരിച്ചു. ഇതു വളരെയധികം വെല്ലുവിളിയുയര്‍ത്തുന്നതും തന്നെ സംബന്ധിച്ച് പുതിയ കാര്യവുമാണ്. പ്ലെയിങ് കരിയര്‍ അവസാനിച്ചതിനു തൊട്ടുപിന്നാലെ ലഭിച്ച ഈ അവസരത്തെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും ജാഫര്‍ വ്യക്തമാക്കി. ഉത്തരാഖണ്ഡ് പുതിയ ടീമാണ്. അവര്‍ മികച്ച പ്രകടനവും കാഴ്ചവയ്ക്കുന്നുണ്ട്.

2018-19ലെ രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരേ അവര്‍ കളിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും പ്ലേറ്റ് ഗ്രൂപ്പിലേക്ക് അവര്‍ തിരിച്ചു പോയിരിക്കുകയാണ്. അതിനാല്‍ തന്നെ വലിയ വെല്ലുവിളിയാണ് പുതിയ സീസണില്‍ കാത്തിരിക്കുന്നത്. വളരെ താഴെത്തട്ടില്‍ നിന്നാണ് പരിശീലന കരിയര്‍ ആരംഭിക്കുന്നവെന്നതില്‍ സന്തോഷമുണ്ട്. നല്ലൊരു അനുഭവമായിരിക്കും ഇതെന്നും കരുതുന്നതായി ജാഫര്‍ വിശദമാക്കി.

മുംബൈ, വിദര്‍ഭ ടീമുകള്‍ക്കു വേണ്ടി കളിച്ചിരുന്ന സമയത്ത് യുവതാരങ്ങളെ ഉപദേശിക്കുന്നത് വളരെ ആസ്വദിച്ചിരുന്നതായും ഉത്തരാഖണ്ഡിനൊപ്പവും ഇത് തുടരുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡില്‍ പ്രതിഭാശാലികളായ ഒരുപാട് താരങ്ങളുള്ളതായി കേട്ടിട്ടുണ്ട്. അവരെ മികച്ച കളിക്കാരാക്കി, അതു വഴെ ഉത്തരാഖണ്ഡിനെ മികച്ച ടീമായി മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ അഞ്ച്- ആറ് വര്‍ഷമായി കളിക്കുന്നതിനൊപ്പം യുവതാരങ്ങളെ സഹായിക്കാനും സമയം കണ്ടെത്തിയിരുന്നുവെന്നും ഇന്ത്യക്കായി 31 ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും കളിച്ചിട്ടുള്ള ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

2018-19 സീസണിസാണ് ഉത്തരാഖണ്ഡ് രഞ്ജി ട്രോഫിയില്‍ അരങ്ങേറിയത്. പ്രഥമ സീസണില്‍ തന്നെ ക്വാര്‍ട്ടര്‍ ഫൈനലിലെത്താനും അവര്‍ക്കു സാധിച്ചു. അന്ന് വിദര്‍ഭയോട് ഇന്നിങ്‌സിനും 115 റണ്‍സിനുമാണ് ഉത്തരാഖണ്ഡ് തോറ്റത്. കഴിഞ്ഞ സീസണില്‍ പക്ഷെ അവര്‍ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു.

Story first published: Tuesday, June 23, 2020, 16:41 [IST]
Other articles published on Jun 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+