For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ranji Trophy: 3, 4, 4!! ദുരന്തമായി ടെസ്റ്റിലെ ഇന്ത്യന്‍ ടോപ്പ് 3, രോഹിത് ഇനിയെങ്കിലും വിരമിക്കൂ

മുംബൈ: നീണ്ട ഇടവേളയ്ക്കു ശേഷം രഞ്ജി ട്രോഫിയിലേക്കുള്ള ഇന്ത്യന്‍ നായകനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയുടെ മടങ്ങിവരവ് ദുരന്തത്തില്‍ കലാശിച്ചിരിക്കുകയാണ്. രോഹിത്തിനൊപ്പം ടെസ്റ്റില്‍ ഇന്ത്യയുടെ ടോപ്പ് ത്രീയിലെ മറ്റു ബാറ്റര്‍മാരായ യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍ എന്നിവരും രഞ്ജിയിലേക്കുള്ള തിരിച്ചുവരവില്‍ നിരാശപ്പെടുത്തി.

മറ്റു രണ്ടു പേരെ അപേക്ഷിച്ച് രോഹിത്തിനായിരുന്നു ഈ മല്‍സരം ഏറെ നിര്‍ണായകം. വഴിമുട്ടി നില്‍ക്കുന്ന തന്റെ അന്താരാഷ്ട്ര കരിയര്‍ തിരിച്ചുപിടിക്കാന്‍ രഞ്ജിയില്‍ തിളങ്ങേണ്ടത് ഹിറ്റ്മാന് പ്രധാനമായിരുന്നു. പക്ഷെ ജമ്മു കാശ്മീരുമായുള്ള കളിയില്‍ മുംബൈയ്ക്കായി ഓപ്പണിങില്‍ ഇറങ്ങിയ രോഹിത് ഒറ്റയക്ക സ്‌കോറിനു പുറത്തായി.

ഈ കളിയില്‍ അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളിയായി ബാറ്റ് ചെയ്ത ജയ്‌സ്വാളും ഒറ്റയക്ക സ്‌കോറിനാണ് ക്രീസ് വിട്ടത്. എന്നാല്‍ പഞ്ചാബിനു വേണ്ടി ഇറങ്ങിയപ്പോഴാണ് ഗില്‍ ഒറ്റയക്ക സ്‌കോറിനു പുറത്തായത്. ഐസിസി ചാംപ്യന്‍സ് ട്രോഫി അടുത്തെത്തി നില്‍ക്കവെ രോഹിത്തിന്റെ പരിതാപകരമായ ഈ ഫോം ഇന്ത്യയെ ഭയപ്പെടുത്തുക തന്നെ ചെയ്യും.

ROHIT SHARMA

തപ്പിത്തടഞ്ഞ് രോഹിത്

ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലാണ് രോഹിത് ശര്‍മ കളിച്ചത്. സ്‌ട്രൈക്ക് റൊട്ടേറ്റ് പോലും ചെയ്യാന്‍ കഴിയാതെ അവിടെ തപ്പിടഞ്ഞ അദ്ദേഹം ഈ അവസ്ഥയില്‍ നിന്നും ഒട്ടും തന്നെ മുന്നോട്ടു പോയിട്ടില്ലെന്നാണ് രഞ്ജി ട്രോഫിയിലെ പ്രകടനം തെളിയിക്കുന്നത്. 19 ബോളുകള്‍ നേരിട്ട ശേഷം വെറും മൂന്നു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. ഉമര്‍ നസീറിന്റെ ബൗളിങില്‍ പികെ ഡോഗ്രയ്ക്കു ക്യാച്ച് സമ്മാനിച്ചാണ് രോഹിത്തിന്റെ മടക്കം.

ഓസീസുമായുള്ള കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊരാളായിരുന്നു അദ്ദേഹം. അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 1-3നു കൈവിടാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതാണ്. ഒരു ഫിഫ്റ്റി പോലുമില്ലാതെ മൂന്നു ടെസ്റ്റുകളില്‍ നിന്നും രോഹിത്തിനു നേടാനായത് വെറും 31 റണ്‍സാണ്. ഒടുവില്‍ സിഡ്‌നിയിലെ അവസാന ടെസ്റ്റില്‍ അദ്ദേഹം പ്ലെയിങ് ഇലവനില്‍ നിന്നും സ്വയം മാറി നില്‍ക്കുകയും ചെയ്തിരുന്നു.

ജയ്‌സ്വാളും ഗില്ലും

രഞ്ജി ട്രോഫിയില്‍ ജമ്മു കാശ്മീരുമായുള്ള കളിയില്‍ മുംബൈയ്ക്കു വേണ്ടി ഓപ്പണറായെത്തിയ യശസ്വി ജയ്‌സ്വാളിനു നാലു റണ്‍സാണ് സ്‌കോര്‍ ചെയ്യാനായത്. എട്ടു ബോളില്‍ ഒരു ഫോറടക്കമാണിത്. ആക്വിബ് നബിയുടെ ബൗളിങില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് താരം പുറത്തായത്. പക്ഷെ ജയ്‌സ്വാളിന്റെ ഈ പ്രകടനം ഇന്ത്യയെ അത്ര അലട്ടില്ല.

GILL JAISWAL

കാരണം നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ നാട്ടിലും പുറത്തുമെല്ലാം ഒരുപോലെ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് ജയ്‌സ്വാള്‍. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു അദ്ദേഹം. മുംബൈയ്ക്കായി ആദ്യ ഇന്നിങ്‌സില്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാമിന്നിങ്‌സില്‍ വലിയൊരു സ്കോറുമായി ജയ്‌സ്വാളിനു തിരിച്ചുവരാന്‍ സാധിച്ചേക്കും.

അതേസമയം, രോഹിത് ശര്‍മയെപ്പോലെ രഞ്ജിയില്‍ ശുഭ്മന്‍ ഗില്ലിന്റെയും പ്രകടനം ഇന്ത്യയെ ആശങ്കയിലാക്കും. ഉത്തര്‍ പ്രദേശുമായുള്ള കളിയിലാണ് പഞ്ചാബ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം ഫ്‌ളോപ്പായത്. എട്ടു ബോളില്‍ ഒരു ഫോറടക്കം നാലു റണ്‍സെടുത്ത് ഗില്‍ ക്രീസ് വിടുകയായിരുന്നു. അഭിലാഷ് ഷെട്ടിക്കാണ് വിക്കറ്റ്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ടെസ്റ്റ് പരമ്പരയില്‍ ഗില്‍ നിറം മങ്ങിയിരുന്നു. ഇതേ തുടര്‍ന്നു ഒരു കളിയില്‍ താരത്തെ പുറത്തിരുത്തുകയും ചെയ്തു.

Story first published: Thursday, January 23, 2025, 10:51 [IST]
Other articles published on Jan 23, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+