Ranji Trophy: കേരളത്തിന്റെ അന്തകനായി റിങ്കു സിങ്, ജുറേലും കസറി- പക്ഷെ സഞ്ജു ഹാപ്പി
ആലപ്പുഴ: രഞ്ജി ട്രോഫിയിലെ കേരളം തങ്ങളുടെ ആദ്യ മത്സരത്തില്‍ ഉത്തര്‍ പ്രദേശിനെ നേരിടുകയാണ്. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഉത്തര്‍ പ്രദേശ് ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 244 റണ്‍സെന്ന മികച്ച നിലയിലാണ്. ഉത്തര്‍പ്രദേശിന്റെ ടോപ് ഓഡറിനെ പെട്ടെന്ന് പൂട്ടാന്‍ കേരള ബൗളര്‍മാര്‍ക്കായെങ്കിലും മധ്യനിരയുടെ പ്രകടനമാണ് കേരളത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. ആറാം വിക്കറ്റില്‍ റിങ്കു സിങ്ങും ദ്രുവ് ജുറേലും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കുകയായിരുന്നു.
റിങ്കു 103 പന്തില്‍ 71 റണ്‍സോടെയാണ് ക്രീസില്‍ തുടരുന്നത്. 7 ഫോറും 2 സിക്‌സും താരം നേടി. ദ്രുവ് ജുറേല്‍ 100 പന്തില്‍ 4 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 54 റണ്‍സും നേടി ക്രീസിലുണ്ട്. കേരളത്തിന്റെ നായകന്‍ സഞ്ജു സാംസണെ സാക്ഷിയാക്കിയാണ് ഇരുവരുടേയും പ്രകടനം. ദ്രുവ് ജുറേല്‍ മികച്ച പ്രകടനം നടത്തുന്നത് സഞ്ജുവിനെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന കാര്യമാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ജുറേല്‍.
യുവതാരം അവസാന സീസണില്‍ ഗംഭീര പ്രകടനമാണ് രാജസ്ഥാനൊപ്പം കാഴ്ചവെച്ചത്. ഇത്തവണയും വലിയ പ്രതീക്ഷ ജുറേല്‍ നല്‍കുന്നു. താരം മികച്ച ഫോമില്‍ കളിക്കുന്നത് രാജസ്ഥാന്റെ നായകനെന്ന നിലയില്‍ സഞ്ജുവിന് സന്തോഷം നല്‍കുന്ന കാര്യമാണ്. അധികം വൈകാതെ ഇന്ത്യ ടി20 ഫോര്‍മാറ്റിലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ദ്രുവ് ജുറേല്‍. അതുകൊണ്ടുതന്നെ ജുറേലിന്റെ പ്രകടനം ഇന്ത്യക്കും പ്രതീക്ഷ നല്‍കുന്നു.
അഫ്ഗാനിസ്ഥാന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ റിങ്കുവുമുണ്ടാവും. ടി20 ലോകകപ്പില്‍ ഫിനിഷര്‍ റോളിലേക്ക് ഇന്ത്യ പരിഗണിക്കുന്ന താരമാണ് റിങ്കു. സമീപകാലത്ത് കളിച്ച മത്സരത്തിലെല്ലാം റിങ്കു തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. താരത്തിന്റെ സ്ഥിരതയോടെയുള്ള പ്രകടനം ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുമെന്ന കാര്യം ഉറപ്പാണ്. കേരളത്തിനെ വെള്ളം കുടിപ്പിക്കാന്‍ ജുറേലിനും റിങ്കുവിനും സാധിച്ചത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്ന് പറയാം.

ഉത്തര്‍ പ്രദേശിന്റെ ഓപ്പണര്‍മാരായ സമര്‍ത്ഥ് സിങ്ങിനും (10) നായകന്‍ ആര്യന്‍ ജുയലിനും (28) കാര്യമായ പ്രകടനംകാഴ്ചവെക്കാനായില്ല. പ്രിയം ഗാര്‍ഗ് 44 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അക്ഷ്ദീപ് നാഥ് 9 റണ്‍സും സമീര്‍ റിസ്‌വി (26) റണ്‍സും നേടി പുറത്തായി. വലിയ തകര്‍ച്ചയെ ഉത്തര്‍ പ്രദേശ് മുന്നില്‍ക്കണ്ടെങ്കിലും ജുറേലും റിങ്കുവും അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ കേരളത്തിന്റെ പ്രതീക്ഷകളെ തകര്‍ക്കുകയായിരുന്നു.
ബീഹാറിനെതിരായ മത്സരത്തില്‍ മുംബൈക്കായി ശിവം ദുബെ 41 റണ്‍സുമായി തിളങ്ങിയപ്പോള്‍ സര്‍ഫറാസ് ഖാന്‍ 1 റണ്‍സില്‍ പുറത്തായി. 9 വിക്കറ്റിന് 235 റണ്‍സാണ് ഒന്നാം ദിനം അദ്ദേഹം നേടിയത്. നാഗാലാന്‍ഡിനെതിരേ ഹൈദരാബാദിനായി നായകന്‍ തിലക് വര്‍മയും തിളങ്ങി. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ 112 പന്തില്‍ 100 റണ്‍സോടെയാണ് തിലക് ക്രീസില്‍ തുടരുന്നത്. 6 ഫോറും 4 സിക്‌സുമാണ് തിലക് നേടിയത്. തന്‍മയ് അഗര്‍വാള്‍ 80 റണ്‍സോടെ തിളങ്ങി.
ജി രാഹുല്‍ സിങ് 157 പന്തില്‍ 214 റണ്‍സുമായി ഞെട്ടിച്ചു. 23 ഫോറും 9 സിക്‌സും ഉള്‍പ്പെടെയാണ് താരം മിന്നിച്ചത്. തിലക് വര്‍മയുടെ പ്രകടനം ഇന്ത്യക്ക് കരുത്താവും. അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യയുടെ ടി20 ടീമില്‍ തിലകുണ്ടാവും. ടി20 ലോകകപ്പിലും ഇന്ത്യ തിലകിന് നിര്‍ണ്ണായക സ്ഥാനമാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ തിലകിന്റെ പ്രകടനവും ഇന്ത്യക്ക് വലിയ സന്തോഷം നല്‍കുന്നു
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications